പൊണ്ണത്തടി കാരണം പരിഹസിക്കപ്പെടാറുണ്ടല്ലേ? ചോക്ലേറ്റ് കഴിച്ച് തുടങ്ങാം, മാറ്റിയെടുക്കാം ഇതാ ഇങ്ങനെ

പൊണ്ണത്തടിയും കുടവയറും വല്ലാത്തൊരു പ്രശ്‌നക്കാരനാണ്. ഒരിക്കല്‍ വന്നാല്‍ പിന്നെ അത് പോവില്ലെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ അങ്ങനെ വിശ്വസിച്ചിരുന്നാല്‍ നമ്മള്‍ മടിയന്‍മാരാണെന്ന് കരുതേണ്ടി വരും. ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ ഏതൊരു കാര്യത്തെയും നമുക്ക് നേരിടാനും വിജയം കൈവരിക്കാനും സാധിക്കുക.

അതുപോലെ തന്നെയാണ് ഈ പൊണ്ണത്തടിയും. നമ്മളെ ഇത് കാരണം പരിഹസിക്കുന്നവര്‍ ധാരാളമുണ്ടാകും. പക്ഷേ ജീവിതത്തിലെ ചെറിയ ചില മാറ്റങ്ങളിലൂടെ ഇവയെല്ലാം നമുക്ക് പരിഹരിക്കാം സാധിക്കും. അത് എങ്ങനെ എന്നല്ലേ. ഭക്ഷണത്തില്‍ ഇന്ന് മുതല്‍ നമ്മള്‍ ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം. അവ ഏതൊക്കെയാണെന്ന് നോക്കാം.

dark-chocolate

ഹോട്ട് ചോക്ലേറ്റ്

സാധാരണ ചോക്ലേറ്റിന് പകരം ഇന്ന് മുതല്‍ ഹോട്ട് ചോക്ലേറ്റ് കഴിച്ച് തുടങ്ങാം. മധുരത്തില്‍ മുങ്ങി നില്‍ക്കുന്ന ചോക്ലേറ്റുകള്‍ പൂര്‍ണമായും ഉപേക്ഷിക്കാം. പാലില്‍ തിളപ്പിച്ചെടുക്കുന്ന ഹോട്ട് ചോക്ലേറ്റും. അതിനൊപ്പം കൊക്കോ പൊടിയും ചേര്‍ത്ത് ലഭിക്കുക. കുറച്ച് തേനും ഇതിനൊപ്പം ചേര്‍ക്കാവുന്നതാണ്. ഭാരം കുറയാനും പൊണ്ണത്തടിക്കുമെല്ലാം ഇവ ബെസ്റ്റാണ്.

ഡാര്‍ക്ക് കൊക്കോ പൊടിയില്‍ പഞ്ചസാര കുറവാണ്. അതുപോലെ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. നമ്മുടെ ശരീര പോഷണത്തെ മെച്ചപ്പെടുത്തുകയും, ദഹനത്തെ മികച്ചതാക്കാനും ഇതിലൂടെ സാധിക്കും. രോഗ പ്രതിരോധ ശേഷിയും വര്‍ധിക്കും. ശരീരത്തിലെ എരിച്ചിലിനെ ഇല്ലാതാക്കാനും ഇവ സഹായിക്കും. ഇതിനൊപ്പം ധാരാളം വെള്ളം കുടിക്കുകയും, കൃത്യമായി ഡയറ്റ് പാലിക്കുകയും വേണം.

ആപ്പിള്‍ സെഡാര്‍

നല്ല ചൂടുള്ള ആപ്പിള്‍ സെഡാര്‍ ഭാരം കുറയ്ക്കാന്‍ മികച്ചതാണ്. ഇതില്‍ കറുവപ്പട്ട പോലുള്ള കാര്യങ്ങളും ചേര്‍ക്കാം. ഇതെല്ലാം ചേരുന്നതോടെ മികച്ച ചായയുണ്ടാക്കാം. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും ഇതിലൂടെ നിയന്ത്രിക്കപ്പെടും. ശരീരത്തിലെ എരിച്ചിലൂടെയുള്ള പ്രശ്ങ്ങളും പരിഹരിക്കാം.

ചൂടേറിയ നാരങ്ങ വെള്ളം

തിളപ്പിച്ച വെള്ളത്തിലേക്ക് ഒരുചെറുനാരങ്ങ മുറിച്ച ശേഷം പിഴിഞ്ഞൊഴിക്കുക. ഇതും നിത്യേന കഴിക്കാം. നമ്മുടെ ദഹനത്തെയും, ശരീരപോഷണത്തെയും ഇവ മെച്ചപ്പെടുത്തും. ശരീരത്തെ മൊത്തത്തില്‍ ഒന്ന് സംശുദ്ധമാക്കാനും ഇവ സഹായിക്കും. മഞ്ഞുകാലത്ത് ശരീരത്തെ രോഗത്തില്‍ നിന്ന് തടയാനും ഇവ സഹായിക്കും.

ഇഞ്ചിയും മഞ്ഞളും ചേര്‍ത്ത ചായ

ഇഞ്ചിയും മഞ്ഞളും ചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് ഒരു ചായയുണ്ടാക്കി കഴിക്കാവുന്നതാണ്. മഞ്ഞു മാസത്തിലെ ഏറ്റവും ആരോഗ്യപ്രദമായ പാനീയമാണിത്. നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്താന്‍ ഇഞ്ചി സഹായിക്കും. അതുപോലെ മഞ്ഞളിന് ശരീരത്തിലെ എരിച്ചില്‍ കൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കും.

ബദാം പാല്‍ കഴിക്കാം

കറുവപ്പട്ടയും, ഏലയ്ക്കുമെല്ലാം ചേര്‍ത്ത തിളപ്പിച്ചാറ്റിയ ബദാം പാല്‍ നിത്യേന കഴിക്കണം. ഇവയില്‍ കലോറികള്‍ കുറവായിരിക്കും. നമ്മള്‍ ഹോട്ട് ചോക്ലേറ്റുകള്‍ കഴിച്ച് തുടങ്ങിയെങ്കില്‍ അത് നിര്‍ത്തി ഇവ പരീക്ഷിക്കാം. പ്രധാന കാരണം കലോറി തന്നെയാണ്. ശരീരത്തെ ഇവ മെലിയാന്‍ സഹായിക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+