Get Updates
Get notified of breaking news, exclusive insights, and must-see stories!

രാവിലെ ഇനി മുതല്‍ കിവി പഴം ശീലമാക്കുക. ഈ 4 പഴങ്ങളും ഉള്‍പ്പെടുത്താം, ഭാരം തനിയേ കുറയും

ജങ്ക് ഫുഡുകള്‍ എല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ടതായിരിക്കും. നമ്മുടെ ഭാരം വര്‍ധിച്ച് കുടവയര്‍ വരുന്നത് വരെ മാത്രമേ എല്ലാവരും ജങ്ക് ഫുഡുകളെ സ്‌നേഹിക്കൂ. സ്ഥിരമായി ഇത്തരം ഭക്ഷണം കഴിക്കുന്നതിലൂടെ ഭാരം വര്‍ധിക്കുമെന്ന് ഉറപ്പാണ്. പക്ഷേ ഇത് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചിലര്‍ക്ക് എത്ര വര്‍ക്കൗട്ടുകള്‍ ചെയ്താലും അത് കുറയണമെന്നില്ല.

കാരണം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലെ കലോറികള്‍ നമ്മള്‍ ഇല്ലാതാക്കുന്ന കലോറികളേക്കാള്‍ മുകളിലുണ്ടാവും. ഭക്ഷണത്തെ നിയന്ത്രിക്കുകയാണ് ഇതിന് ആദ്യം ചെയ്യേണ്ടത്. പകരം ഹെല്‍ത്തി ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. പഴങ്ങള്‍ നമ്മുടെ ഭാരം കുറയ്ക്കാന്‍ നല്ലതാണ്. ഈ അഞ്ച് പഴങ്ങള്‍ അതിനായി ശീലമാക്കുക.

kiwi-fruit

കിവി സ്ഥിരമായി കഴിക്കണം

കിവി നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അത് സ്ഥിരമായി കഴിക്കുകയും വേണം. കാരണം നമ്മുടെ ശരീരഭാരത്തെ ഇത്ര വേഗത്തില്‍ കുറയ്ക്കാന്‍ സാധിക്കുന്ന പഴം വേറെയില്ല. ഡെങ്കി രോഗികള്‍ക്ക് ഇത് കഴിച്ചാല്‍ മികച്ച പ്രതിരോധ ശേഷി കൈവരിക്കാം.

ഭാരം കുറയ്ക്കാന്‍ കിവി മികച്ചൊരു ഓപ്ഷനാണെന്ന് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നു. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, ഫൈബര്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നമ്മുടെ ഭാരത്തെ കുറയ്ക്കും.

വെണ്ണപഴത്തിന്റെ ഗുണങ്ങള്‍

വെണ്ണപഴം അഥവാ അവക്കാഡോ കിടിലന്‍ ഹെല്‍ത്തി ഓപ്ഷനാണ്. ധാരാളം പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാന്‍ വെണ്ണപഴത്തിന് സാധിക്കും. ഇതില്‍ കലോറികളും, കൊഴുപ്പും ഉണ്ടെങ്കിലും ഇതെല്ലാം ഹെല്‍ത്തിയാണ്.

വെണ്ണപഴം സ്ഥിരമായി കഴിച്ചാല്‍ 12 ആഴ്ച്ചകള്‍ കൊണ്ട് ഭാരം കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പെട്ടെന്ന് നമ്മുടെ വയര്‍ നിറയാനും, വിശപ്പ് അധികം തോന്നാതിരിക്കാനും വെണ്ണപഴം സഹായിക്കും. ഇത് ഭാരം കുറയുന്നതിനുള്ള മാര്‍ഗമാണ്.

ആപ്പിള്‍ ആരോഗ്യത്തിനും നല്ലത്

ആപ്പിള്‍ ഒരുപാട് ഗുണമുള്ള പഴമാണ്. ആരോഗ്യപ്രദമായ ഫ്‌ളാവനോയിഡുകള്‍ ആപ്പിളിലുണ്ട്. നമ്മുടെ കുടവയറിനെ വേഗത്തില്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും.

വയറിന് ചുറ്റുമുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഇവയ്ക്ക് വേഗം സാധിക്കും. പെക്ടിന്‍ ഫൈബറിന്റെ കലവറയാണ് ആപ്പിള്‍. ഇത് ഭാരം കുറയ്ക്കുന്നതില്‍ പ്രധാമായും സഹായിക്കുന്നതാണ്.

പേരയ്ക്ക ശീലമാക്കുക

പേരയ്ക്ക ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നതാണ്. ഡയറ്ററി ഫൈബറിനാല്‍ സമ്പന്നമാണ് പേരയ്ക്ക. നമ്മുടെ വയര്‍ നിറയ്ക്കാന്‍ ഇവ സഹായിക്കും. ദീര്‍ഘനേരത്തേക്ക് നമുക്ക് വിശപ്പ് തോന്നില്ല. അമിതമായ വിശപ്പും ഇതിലൂടെ തടയാം.

ഗ്ലൈക്കബിക്ക് ഘടകങ്ങളും ഇതില്‍ കുരവാണ്. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിച്ച് നിര്‍ത്താനും പേരയ്ക്ക കഴിക്കുന്നതിലൂടെ സാധിക്കും. പ്രമേഹ രോഗികള്‍ക്ക് പോലും ഇവ കഴിക്കാം.

ബെറികളും കഴിച്ച് തുടങ്ങാം

ബെറി പഴങ്ങള്‍ എല്ലാം ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. സ്‌ട്രോബറി, റാസ്ബറി എന്നിവയെല്ലാം അതില്‍ വരും. ശരീരത്തിലെ കൊഴുപ്പിനെ ഇവ വേഗത്തില്‍ ഇല്ലാതാക്കും. വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ് ബെറി പഴങ്ങള്‍.

ഇത് കൊളസ്‌ട്രോളിനെയും, രക്തസമ്മര്‍ദത്തെയും നിയന്ത്രിച്ച് നിര്‍ത്തും. ഭാരം കുറയ്ക്കാന്‍ ബെറി പഴത്തില്‍ ഏറ്റവും നല്ലത് സ്‌ട്രോബറികളാണ്. നിത്യേന രാവിലെ തന്നെ ഇത് കഴിക്കാന്‍ ശ്രമിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+