പൊണ്ണത്തടിയുണ്ടല്ലേ? ഓട്മീല്‍ കൈയ്യിലുണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ട, ഇതുപോലെ കഴിച്ചാല്‍ മതി
പൊണ്ണത്തടിയുണ്ടെന്ന് കരുതി നിരാശപ്പെട്ടിരിക്കരുത്. അത് നമുക്ക് മാറ്റിയെടുക്കാം. ആത്മവിശ്വാസമാണ് ആദ്യം ഉണ്ടാക്കേണ്ടത്. പിന്നെ അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യണം. നമ്മുടെ ഭക്ഷണത്തില്‍ ഇന്ന് മുതല്‍ ഓട്മീല്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഇതൊരു തരം ധാന്യങ്ങളാണ്. ഓട്‌സ് കൊണ്ട് ഉണ്ടാക്കുന്നതാണ്. പാലോ, തിളപ്പിച്ച വെള്ളമോ ഉപയോഗിച്ച് ഇവ ഉണ്ടാക്കാം. അതിലൂടെ ഇവ വളരെ മൃദുവായി മാറും.
നമ്മുടെ കഞ്ഞി പോലെയായി ഇവ മാറുമ്പോള്‍ കഴിക്കാനും എളുപ്പമാണ്. ഓട്മീല്‍ ഒരു പ്രഭാത ഭക്ഷണമാണ്. ഇതിനൊപ്പം പഴങ്ങളും, നട്‌സും, തേനും, എല്ലാമുണ്ടാവും. അതുകൊണ്ട് ഇവ ഭാരം കുറയ്ക്കാന്‍ നമ്മളെ സഹായിക്കും. ഓട്മീലില്‍ അടങ്ങിയിരിക്കുന്നത് അത്തരം കാര്യങ്ങളാണ്.ഓട്മീല്‍ ഫൈബറിനാല്‍ സമ്പുഷ്ടമാണ്. നമ്മുടെ വയര്‍ ദീര്‍ഘനേരത്തേക്ക് നിറഞ്ഞിരിക്കാന്‍ ഇവ സഹായിക്കും. അതുകൊണ്ട് അമിതമായ വിശപ്പും നമുക്ക് അനുഭവപ്പെടില്ല.

അതുപോലെ ശരീരത്തിലേക്ക് കുറഞ്ഞ അളവില്‍ മാത്രമാണ് കലോറികള്‍ എത്തുക. ഇതില്‍ കുറഞ്ഞ അളവിലാണ് ഊര്‍ജ സാന്ദ്രതയുള്ളത്. മറ്റ് ബ്രേക്ക്ഫാസ്റ്റ് ഭക്ഷണങ്ങളെ പോലെ ഇവ കുറച്ച് കഴിക്കേണ്ടതില്ല. ധാരാളം കഴിച്ചാലും കുറഞ്ഞ അളവില്‍ മാത്രമേ കലോറികള്‍ ശരീരത്തിലെത്തൂ. നമ്മുടെ ദഹനത്തെ ഇവ മെച്ചപ്പെടുത്തും. വേഗത്തില്‍ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കും. ഇത് രണ്ടും നമ്മുടെ ശരീരത്തിന് ആരോഗ്യകരമായ കാര്യങ്ങള്‍ സമ്മാനിക്കും.
ഓട്മീലിലെ ഫൈബര്‍ ആണ് നമ്മുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കുക. സ്വാഭാവികമായും ഇത് കുടവയറിനെ ഇല്ലാതാക്കാനും സഹായിക്കും. അത് മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചൊരു കാര്യമാണ് ഓട്മീല്‍. കാരണം ഉയര്‍ന്ന അളവില്‍ ആന്റിഓക്‌സിഡന്റുകള്‍ ഇവയിലുണ്ട്. അതുപോലെ സോല്യൂബിള്‍ ഫൈബറും ഇവയിലുണ്ട്. ഇത് രണ്ടും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
അതിലൂടെ ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനാവും. നമ്മുടെ രക്തസമ്മര്‍ദം ആരോഗ്യകരമായ നിലയില്‍ ബാലന്‍സ് ചെയ്ത് നിലനിര്‍ത്താനും ഓട്മീല്‍ നിത്യേന കഴിക്കുന്നതിലൂടെ സാധ്യമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ അതുപോലെ ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ ഓട്മീലിന് സാധിക്കും. കാരണം ഇവ നമ്മുടെ ദഹനത്തെ പതിയെയാക്കും.കാര്‍ബോഹൈഡ്രേറ്റുകളെ പതിയെ മാത്രമേ ശരീരത്തിലേക്ക് കൊണ്ടുവരൂ.
അതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാകും. അതിലുപരി പെട്ടെന്ന് അവര്‍ വര്‍ധിക്കുന്നതും ഒഴിവാക്കും. നമ്മടെ ശരീരത്തില്‍ നിന്ന് ഊര്‍ജ വളരെ പതിയെ മാത്രമേ പുറത്തേക്ക് പോകൂ. അതിലൂടെ നമ്മള്‍ ക്ഷീണം അറിയില്ല. പെട്ടെന്ന് തളര്‍ന്ന് പോവുകയുമില്ല. ഇത് ദഹനം പതിയെ നടക്കുന്നത് കൊണ്ടാണ്. നമ്മുടെ ചര്‍മത്തിനും അതുപോലെ ഓട്മീല്‍ ഗുണം ചെയ്യും.












Click it and Unblock the Notifications