കുടവയര്‍ കുഴപ്പക്കാരനാണോ? ഓട്‌സും നട്‌സും ചേര്‍ത്ത് കഴിക്കാം, ഒപ്പം ഇവയും വന്നാല്‍ മാറ്റം ഇങ്ങനെ
കുടവയര്‍ എപ്പോഴും നമ്മുടെ ശരീരത്തിലെ പ്രശ്‌നക്കാരനാണ്. അണ്‍ഹെല്‍ത്തി ആയിട്ടുള്ള ഭക്ഷണമാണ് ഇതിന് പ്രധാന കാരണക്കാരന്‍. അതിനൊപ്പം തന്നെ വ്യായാമവും ഇല്ലാതെ വരുമ്പോള്‍ പൊണ്ണത്തടിയും, കുടവയറുമെല്ലാം ഒരുമിച്ചെത്തും. നമ്മളെല്ലാം അതിലൂടെ പരിഹാസവും നേരിടാം. പക്ഷേ ഇതൊരു കുഴപ്പക്കാരനാണെങ്കില്‍ നമ്മളൊന്ന് മനസ്സുവെച്ചാല്‍ അതിനെ ശരീരത്തില്‍ നിന്ന് പടിയിറക്കാം.
കൃത്യമായ ഡയറ്റും അതുപോലെ കൃത്യമായി അത് പാലിക്കുകയും ചെയ്താല്‍ ഇതിനെയെല്ലാം മാറ്റിയെടുക്കാം. അതിന് ചില ഫുഡുകള്‍ നമ്മള്‍ ഒഴിവാക്കണം. അതുപോലെ പുതിയ ഭക്ഷണരീതികള്‍ നമ്മള്‍ പിന്തുടരണം. അതില്‍ ആവശ്യത്തിനുള്ള എല്ലാ കാര്യങ്ങളുമുണ്ടെന്ന് ഉറപ്പിക്കണം.

ഓട്മീലും നട്‌സും
ഓട്മീല്‍ നിര്‍ബന്ധമായും നമ്മള്‍ കഴിക്കേണ്ട ഒരു ബ്രേക്ക്ഫാസ്റ്റാണ്. ഇത് ഒരു പരമ്പരാഗത ഭക്ഷണം കൂടിയാണ്. കൂടുതലും ഡയറ്റിലാണ് ഇവ ഉള്‍പ്പെടുത്തുക. ഓട്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയതാണ്. ശരീരത്തില്‍ നിന്ന് ആവശ്യത്തിന് ഊര്‍ജം ഇവ പുറത്തേക്ക് വിടും. ഇതിലൂടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് കിട്ടും. നമുക്ക് അമിതമായി വിശപ്പ് തോന്നുകയും, ഭക്ഷണം കഴിക്കുകയും ചെയ്യുന്ന പ്രവണത അവസാനിക്കും.
ഒരുപാട് ഡയറ്ററി ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അത് ആരോഗ്യകരമായ ദഹനത്തിന് സഹായിക്കും. ദീര്‍ഘനേരം വിശപ്പറിയാതിരിക്കാനും ഇവ സഹായിക്കും. ഇതിനൊപ്പം നട്‌സ് കൂടി ചേരുമ്പോള്‍ കൂടുതല്‍ മികവുറ്റ ബ്രേക്ക്ഫാസ്റ്റായി മാറും. ബദാമും, വാല്‍നട്ടുകളും ചേര്‍ക്കുക. ഇവയില്‍ ആരോഗ്യകരമായ കൊഴുപ്പുണ്ട്. ഓട്മീലിലെ ഫൈബറും, നട്‌സിലെ കൊഴുപ്പും ചേരുമ്പോള്‍ ദീര്‍ഘനേരത്തേക്ക് ഭക്ഷണമേ ആവശ്യമായി വരില്ല. അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും ഇതിലൂടെ ഒഴിവാക്കാം.
കോഫിയും കറുവപ്പട്ടയും
കോഫിയും അതുപോലെ കറുവപ്പട്ടയും നല്ലൊരു കോമ്പിനേഷനാണ്. കഫീന്‍ കാപ്പിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പിനെയും, ദഹനത്തെയും ബാലന്‍സ് ചെയ്ത് നിര്‍ത്തും. കലോറികളെ കുറയ്ക്കാനും ഇവ ഗുണം ചെയ്യും. നമ്മുടെ വിശപ്പിനെ നിയന്ത്രിക്കാനും ഇത് സഹായിക്കും. കാപ്പിക്കൊപ്പം കറുവപ്പട്ട ചേരുന്നത് ആരോഗ്യകരമായ കൂടിച്ചേരലാണ്.
നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ കറുവപ്പട്ടയ്ക്ക് സാധിക്കും. ഊര്‍ജത്തെ ആവശ്യത്തിന് ഉപയോഗിക്കാനും ഇവയ്ക്ക്‌സ ാധിക്കും. രാവിലെ മികച്ച ഉന്മേഷം നല്‍കാനും, അമിതമായ ഭക്ഷണത്തില്‍ നിന്ന് നമ്മളെ പിന്തിരിപ്പിക്കാനും ഇവ സഹായിക്കും.
യോഗര്‍ട്ടും ബെറികളും
ഗ്രീക്ക് യോഗര്‍ട്ട് മികച്ചൊരു പ്രോട്ടീന്‍ സ്‌നാക്കാണ്. ഇതിന് ദീര്‍ഘനേരം വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. അതിലൂടെ ശരീരപോഷണവും സാധിക്കും. ദഹനം മെച്ചപ്പെടുത്താനും യോഗര്‍ട്ടിലെ പ്രോബിയോട്ടിക്‌സിന് സാധിക്കും. അതിനൊപ്പം തന്നെ നല്ല കുറച്ച് ബെറി പഴങ്ങളും ചേര്‍ക്കുക.
ബ്ലൂബെറികളോ സ്‌റ്റോബറികളോ ആണ് നല്ലത്. ഇതില്‍ ആന്റിഓക്‌സിഡന്റുകളുണ്ട്. അതുപോലെ സ്വാഭാവികമായ മധുരവും ലഭിക്കും. ഫൈബറിന്റെ വലിയ സാന്നിധ്യവും ഇതിലുണ്ട്. കലോറികളും കുറവാണ്. ഇവയും നമ്മുടെ ഭാരവും, കുടവയറും ഒരുപോലെ കുറയ്ക്കും.
മുട്ടകളും ക്യാപ്‌സിക്കവും
പ്രോട്ടീനുകളുടെ കലവറയാണ് മുട്ടകള്‍. അമിനോ ആസിഡുകള്‍ ഇവയിലുണ്ട്. വേഗത്തില്‍ ദഹനം ഇവ സാധ്യമാക്കും. കലോറികളും ഇവ ശരീരത്തിന് സമ്മാനിക്കും. ഇതിനൊപ്പം ക്യാപ്‌സിക്കവും ചേരുന്നതോടെ ഒരുപാട് പോഷകങ്ങള്‍ സമ്മാനിക്കും.
വിറ്റാമിനുകള്‍, ധാതുക്കള്‍, ഡയറ്ററി ഫൈബര്‍ എന്നിവ ധാരാളം ഇതിലുണ്ട്. ഇതെല്ലാം ഭാരം കുറയ്ക്കാന്‍ ഒരുപാട് ഗുണം ചെയ്യുന്നതാണ്. നമ്മുടെ വയര്‍ ദീര്‍ഘനേരത്തേക്ക് നിറഞ്ഞിരിക്കാന്‍ സഹായിക്കും.












Click it and Unblock the Notifications