Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊണ്ണത്തടി മാത്രമല്ല കുടവയറുമുണ്ട്, മെലിഞ്ഞ് സുന്ദരനാവാന്‍ ഓറഞ്ച് കഴിക്കാം, മറക്കരുത് ഇക്കാര്യങ്ങള്‍

പൊണ്ണത്തടി വന്ന് ശരീരമാകെ അണ്‍ഫിറ്റായിരിക്കുകയാണ്. എന്തു ചെയ്യും. ഒന്നും മനസ്സിലേക്ക് വരുന്നില്ലേ? എങ്കില്‍ വഴിയുണ്ട്, അതെന്താണെന്നും പറഞ്ഞ് തരാം. മികച്ചൊരു ഡയറ്റ് ആദ്യം തന്നെ ഉണ്ടാക്കിയെടുക്കാം. അത് ആരോഗ്യപ്രദവുമായിരിക്കണം. പഴങ്ങള്‍ കൊണ്ടൊരു ഡയറ്റായാലോ? ഈ തണുപ്പ് കാലത്ത് നമുക്ക് ഏറ്റവും നല്ലത് ഈ ഡയറ്റ് തന്നെയാണ്. കാരണം ഹെല്‍ത്തിയായിട്ടുള്ള ഒരുപാട് കാര്യങ്ങല്‍ ചേര്‍ന്നതാണ് പഴങ്ങള്‍.

വിറ്റാമിനുകളും, ധാതുക്കളും, ഫൈബറുകളും എല്ലാം ചേര്‍ന്ന് ഭാരം കുറയ്ക്കാനും, അതുപോലെ ശരീരം മെലിഞ്ഞ് ഫിറ്റാകാനുമെല്ലാം പഴങ്ങള്‍ കഴിക്കുന്നതിലൂടെ സാധ്യമാകും. കൃത്യമായ അളവില്‍, കൃത്യമായ ഇടവേളകളില്‍ ഇവ കഴിക്കേണ്ടതുമുണ്ട്. ആദ്യത്തേത് ഓറഞ്ച് തന്നെയാവാം. മികച്ചൊരു സിട്രസ് ഫ്രൂട്ടാണ് ഓറഞ്ചുകള്‍. ഇവയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും, അതുപോലെ ശരീരത്തിലെ എരിച്ചിലുകളുടെ നീക്കം ചെയ്യുന്ന ഘടകങ്ങളുമുണ്ട്.

oranges-diet

വിറ്റാമിന്‍ സിയുടെ വലിയൊരു ഉറവിടമാണ് ഓറഞ്ചുകള്‍. അതുപോലെ ഫൈബറുകള്‍ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താനും, അമിതമായ ഭക്ഷണ ആസക്തിയെ ഇല്ലാതാക്കാനും ഇത് സഹായിക്കും. അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ശരീരം ആരോഗ്യത്തോടെ തന്നെ നിലനില്‍ക്കുകയും ചെയ്യും. രാവിലെയും, രാത്രിയും ഇവ കഴിക്കാവുന്നതാണ്.

ഇനി ഓറഞ്ച് ഇഷ്ടപ്പെടാത്തവര്‍ക്ക് വെണ്ണപഴം കഴിച്ചുനോക്കാം.പക്ഷേ കലോറികളാല്‍ നിറഞ്ഞിരിക്കുകയാണ് ഇവ. പക്ഷേ ഇവ നമ്മുടെ വയര്‍ നിറഞ്ഞിരിക്കാന്‍ സഹായിക്കും. നിത്യേന ഒരു വെണ്ണപഴം കഴിക്കാവുന്നതാണ്. ഇത് വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കും. കൊഴുപ്പ് അധികം വര്‍ധിപ്പിക്കുകയുമില്ല.

കിവി പഴം അതുപോലെ നമുക്ക് ശീലമാക്കാം. ഭാരം കുറയ്ക്കാന്‍ ഇതുപോലെ സഹായിക്കുന്ന മറ്റൊരു പഴമില്ല. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഫോലേറ്റ്, ഫൈബര്‍ എന്നിവ കിവിയില്‍ അടങ്ങിയിട്ടുണ്ട്. പന്ത്രണ്ട് ആഴ്ച്ചകളിലെ ഓരോ ദിവസവും രണ്ട് കിവി പഴം വെച്ച് കഴിച്ചാല്‍ നമ്മുടെ ഭാരം കുറയുമെന്ന് പഠനങ്ങളിലും പറയുന്നു.

ആപ്പിള്‍ അതുപോലെ മറക്കാതെ കഴിക്കേണ്ടതാണ്. നമ്മുടെ ദഹനത്തെയും ഇത് വേഗത്തിലാക്കും. ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കാനും ആപ്പിള്‍ സഹായിക്കും. കലോറികളും ഇവയില്‍ കുറവാണ്. ധാരാളം ജലാംശം ആപ്പിൡ അടങ്ങിയിട്ടുണ്ട്. ആപ്പിളും അതുപോലെ കുറച്ച് വെണ്ണയും ചേര്‍ത്ത് കഴിക്കാവുന്നതാണ്. നട് ബടറാവുന്നതാണ് നല്ലത്.

ചെറു മധുരനാരങ്ങ അതുപോലെ മികച്ചൊരു ഓപ്ഷനാണ്. ഇതിലും കലോറികള്‍ കുറവാണ്. അതുപോലെ ധാരാളം ജലാംശവുമുണ്ട്. ഫൈബറും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലേക്ക് ധാരാളം ഇരുമ്പ് എത്തിക്കാനും സഹായിക്കും. സ്ഥിരമായി കഴിച്ചാല്‍ ഈ പഴങ്ങളെല്ലാം നമ്മളെ മെലിഞ്ഞ് വേഗത്തില്‍ സുന്ദരനാക്കാന്‍ സഹായിക്കുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+