Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊണ്ണത്തടിയുണ്ടല്ലോ? നിലക്കടല ഇഷ്ടമാണെങ്കില്‍ കഴിക്കണം, കഴിച്ച് തുടങ്ങിയാല്‍ മാറ്റം ഇങ്ങനെ

ശരീരവണ്ണം പ്രശ്‌നം പിടിച്ച കാര്യമാണ്. നമ്മള്‍ എത്ര ശ്രമിച്ചാലും അത് എളുപ്പം മാറില്ല. പക്ഷേ ഇതൊക്കെ വെറും തോന്നലാണ്. നമ്മുടെ ശരീരം ഫിറ്റായി എടുക്കേണ്ടത് നമ്മളല്ലേ. തീര്‍ച്ചയായും പൊണ്ണത്തടിയോ അമിത ഭാരമോ ഒക്കെ വന്നാല്‍ തീര്‍ച്ചയായും നമുക്ക് നാണക്കേട് തോന്നാം. പരിഹാസം തന്നെ കാരണം. എന്നാല്‍ പരിഹാസത്തില്‍ തളരുത്. നമ്മള്‍ നിശ്ചയദാര്‍ഢ്യത്തോടെ ഒരു കാര്യം ചെയ്താല്‍ അതിന്റെ ഫലം നമുക്ക് കിട്ടിയിരിക്കും.

ഈ പൊണ്ണത്തടിയൊക്കെ നമുക്ക് മാറ്റിയെടുക്കാം. നിലക്കടല ഇഷ്ടമാണെങ്കില്‍ ഇന്ന് മുതല്‍ അത് ഡയറ്റില്‍ ഉള്‍പ്പെടുത്തണം. എങ്ങനെയാണ് അത് നിങ്ങളുടെ ശരീരത്തെ അത്ഭുതകരമായ രീതിയില്‍ മാറ്റിയെടുക്കുന്നതെന്ന് നോക്കാം. നിലക്കടല ആരായാലും ഇഷ്ടപ്പെടുന്ന കാര്യമാണ്. കാരണം അത് വായിലിട്ട് ചവയ്ക്കാന്‍ തന്നെ നമുക്കെല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. ഒരുപാട് പോഷകങ്ങള്‍ ഇതിലുണ്ട്.

peanut-diet

നമുക്ക് ശൈത്യകാലത്ത് ശരീരത്തെ ഏറ്റവും ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുക നിലക്കടലയാണ്. മൈക്രോ-മാക്രോ ന്യൂട്രിയന്റ്‌സ് ഇതിലുണ്ട്. ആരോഗ്യകരമായ കൊഴുപ്പും, പ്രോട്ടീനുകളും ഇതില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. നിലക്കടലയില്‍ ധാരാളം ഫൈബറുണ്ട്. അതുപോലെ പ്രോട്ടീനും. ഇവ രണ്ടും നിങ്ങളുടെ ഭാരം കുറയ്ക്കാന്‍ മിടുക്കന്‍മാരാണ്. ദഹനം എളുപ്പത്തിലാക്കാന്‍ ഫൈബര്‍ സഹായിക്കും. നമ്മുടെ അമിതമായ വിശപ്പും, ഭക്ഷണം കഴിക്കുന്നതുമെല്ലാം അതിലൂടെ അവസാനിപ്പിക്കാന്‍ സാധിക്കും.

നിലക്കടലയില്‍ അതുപോലെ ആരോഗ്യകരമായ കൊഴുപ്പുണ്ട്. നമ്മുടെ ഒരു ദിവസത്തിലെ ഓരോ ഭക്ഷണത്തിനും മുമ്പ് ചെറിയ അളവില്‍ നിലക്കടല കഴിക്കണം. അതിലൂടെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താം. അമിതമായ വിശപ്പും, അതുപോലെ ആഹാരവും കഴിക്കേണ്ടി വരില്ല. കലോറികള്‍ നിലക്കടലയില്‍ ധാരാളം ഉണ്ട്. എന്നാല്‍ നിലക്കടല നിത്യേന ഏഴെണ്ണം മാത്രം കഴിച്ചാല്‍ മതി.

ഇത് നിങ്ങളുടെ ഡയറ്റ് പ്ലാനിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. കലോറികളെ നിയന്ത്രിക്കാനും സാധിക്കും. അതുപോലെ കൃത്യമായ അളവില്‍ ശരീരത്തിലേക്ക് കലോറികളെ എത്തിക്കാനും നിങ്ങള്‍ക്ക് സാധിക്കും. ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും ഇതിലുണ്ട്. അതും ശരീരത്തിന് ഏറെ ആവശ്യമാണ്.

അത് മാത്രമല്ല നിലക്കടലയില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരപോഷണത്തിന് സഹായിക്കും. ദഹനം കൃത്യമായാല്‍ അത് നിങ്ങളുടെ ശരീരത്തിനെ ആരോഗ്യകരമായ മാറ്റങ്ങളിലേക്ക് നയിക്കും. ഭാരം കുറയ്ക്കാനും ഇടയാക്കും. കൊഴുപ്പുണ്ടെന്ന് കരുതി ഒരിക്കലും നിലക്കടല കഴിക്കാതിരിക്കരുത്.എന്നാല്‍ അമിതമായി കഴിക്കുകയും ചെയ്യരുത്. കൃത്യമായ അളവില്‍ കഴിച്ചാല്‍ കൃത്യമായ അളവില്‍ ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിലെത്തും. അത് ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇവയൊന്നും നമ്മുടെ ഭാരം വര്‍ധിപ്പിക്കില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+