പൊണ്ണത്തടി കുറയുന്നില്ലേ? പൈനാപ്പിള്‍ ഇങ്ങനെ കഴിക്കുക, ഇക്കാര്യങ്ങളും ചേര്‍ന്നാല്‍ മാറ്റം ഉറപ്പ്
കുടവയര്‍ വല്ലാത്തൊരു പ്രശ്‌നക്കാരനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടല്ലേ? ഇത് എന്തുകൊണ്ട് കുറയുന്നില്ല എന്നും നമുക്കെല്ലാവര്‍ക്കും തോന്നിയിട്ടുണ്ടാവും. ഒരിക്കല്‍ വന്നാല്‍ അത്ര പെട്ടെന്ന് പോകുന്നതല്ല പൊണ്ണത്തടിയും, ഭാര കൂടുതലും. കുടവയറും അതുപോലെയാണ്. എന്നാല്‍ ഇത് മാറ്റാന്‍ സാധിക്കില്ല എന്ന് കരുതി ഭയപ്പെടണ്ട. അതിന് സാധ്യമാണ്. ചില കാര്യങ്ങള്‍ നിര്‍ബന്ധമായും നിങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
അതിലൊന്നാണ് പൈനാപ്പിള്‍. ഇതുകൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്. ബ്രോമലെയിന്‍ അടങ്ങിയിട്ടുണ്ട് പൈനാപ്പിളില്‍. ഇതൊരു എന്‍സൈമാണ്. നമ്മുടെ ശരീരപോഷണത്തെയും, ദഹനത്തെയും ഇത് വര്‍ധിപ്പിക്കും. ശരീരപോഷണം മെച്ചപ്പെട്ടാല്‍ കലോറികളെ വേഗം ഇല്ലാതാക്കാന്‍ സാധിക്കും. ഇതിലൂടെ പോഷങ്ങളെ വേഗത്തില്‍ വലിച്ചെടുക്കാന്‍ നമ്മളെ ശരീരം സഹായിക്കും. അതുവഴി ഭാരം കുറയ്ക്കാന്‍ നമുക്ക് സാധിക്കും.

ആപ്പിള്‍ അതുപോലെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. കലോറികള്‍ ഇവയില്‍ കുറവാണ്. അതുപോലെ ശരീരത്തില്‍ അമിതമായി വരുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ ആപ്പിള്‍ കഴിക്കുന്നതിലൂടെ സാധിക്കും. ആപ്പിളില്‍ അതുപോലെ പോളിഫിനല്‍സും അടങ്ങിയിട്ടുണ്ട്. ഇതും ഭാരം കുറയ്ക്കാന്‍ സഹായിക്കും.
നിങ്ങളുടെ ഡയറ്റില്‍ ഇനി മുതല്‍ പരിപ്പ് വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തണം. ഭാരം കുറയ്ക്കുന്നതില്‍ പരിപ്പിന് വലിയ പങ്കുണ്ട്. പരിപ്പിന് നിങ്ങളുടെ ഭാരത്തെ വേഗത്തില്‍ കുറയ്ക്കാനാവും. കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പന്നമാണ് പരിപ്പുകള്‍. ഇവ നമ്മുടെ ശരീരപോഷണത്തെ സഹായിക്കും. ഇതുവഴി നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സാധിക്കും.ഗ്രീന്‍ ടീയാണ് നമ്മുടെ പൊണ്ണത്തടി കുറയാനായി പരീക്ഷിക്കാവുന്ന ഒരു കാര്യം. ആന്റിഓക്‌സിഡന്റുകള്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. അവ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.
കഫീന്‍ ധാരാളം ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പിനെ വേഗത്തില്‍ ഇല്ലാതാക്കാനും ഇത് സഹായിക്കും. ഓട്മീല്‍ ഇന്ന് മുതല്‍ നിങ്ങളുടെ നിത്യേനയുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്തണം. കാര്‍ബോഹൈഡ്രേറ്റുകളും, ഫൈബറും ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ബ്രേക്ക്ഫാസ്റ്റായി ഓട്മീല്‍ തന്നെ കഴിക്കുക. കലോറികളും ഇവയില്‍ കുറവാണ്. ദീര്‍ഘനേരം വിശപ്പറിയാതിരിക്കാന്‍ ഇവ സഹായിക്കും. അതിലൂടെ തന്നെ ഭാരവും കുറയ്ക്കാന്‍ സാധിക്കും.
മുട്ടകള്‍ മികച്ചൊരു പ്രോട്ടീന്‍ സ്രോതസ്സാണ്. നിങ്ങളുടെ പ്രഭാത ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. കാരണം കലോറികള്‍ മുട്ടകളില്‍ കുറവാണ്. അതുപോലെ പ്രോട്ടീനുകളാല്‍ സമ്പുഷ്ടവുമാണ്. ഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ല ഓപ്ഷനാണിത്. നമ്മുടെ വിശപ്പിനെ നിയന്ത്രിക്കാന്‍ മുട്ടകള്‍ക്ക് സാധിക്കും. ശരീരപോഷണത്തെ ഇവ മെച്ചപ്പെടുത്തും. അതിലൂടെ ഭാരം കുറയ്ക്കുന്നത് എളുപ്പത്തിലാവും. ആപ്പിള്‍ സെഡര്‍ വിനഗറും നിങ്ങള്‍ക്ക് ഭാരം കുറയ്ക്കാനും, കുടവയര്‍ ഇല്ലാതാക്കാനും ഉപയോഗിക്കാം. അസറ്റിക് ആസിഡ് ഇതിലുണ്ട്. ഇവ കുടവയറിനെ നീക്കം ചെയ്യും. നമ്മുടെ അമിത വിശപ്പിനെയും ഇവ ഇല്ലാതാക്കും.












Click it and Unblock the Notifications