ഉരുളക്കിഴങ്ങ് ശീലമാക്കുക, ഈ വിധത്തില്‍ കഴിച്ചാല്‍ ഭാരം കുറയും, ഗുണങ്ങള്‍ ഇങ്ങനെ
ഭാരമൊന്ന് കുറയ്ക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഇപ്പോള്‍ സുഖമായി നടത്തിയെടുക്കാം. ഉരുളക്കിഴങ്ങ് കൊണ്ട് ഒരു ഡയറ്റ് ആയാലോ? വേഗത്തില്‍ ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ ഇവയ്ക്ക് സാധിക്കും. കലോറികള്‍ കുറയ്ക്കുന്ന കാര്യം ആലോചിച്ച് ഇനി ആശങ്കപ്പെടേണ്ട കാര്യമില്ല. ഗ്ലൂട്ടന്‍ മുക്ത ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. കലോറികളും, കൊഴുപ്പും ഇവയില്‍ തീരെ കുറവാണ്.
ഒരുപാട് പോഷകങ്ങളും ഉരുളക്കിഴങ്ങിലുണ്ട്. ഇവ ആരോഗ്യപ്രദമാകുന്നത് അതുകൊണ്ടാണ്. വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, എന്നിവയില്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പ് നമുക്ക് കൂടുതല്‍ ഊര്‍ജം സമ്മാനിക്കും. വിറ്റാമിന്‍ സി അതുപോലെ പ്രതിരോധ ശേഷി കൂടുതലായി നല്‍കും.ഉരുളക്കിഴങ്ങില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ചര്‍മ കോശങ്ങള്‍ക്ക് പ്രായം ബാധിക്കാതെ കാത്തുസൂക്ഷിക്കാന്‍ ഇവയ്ക്ക് സാധിക്കും.

അതുപോലെ ഭാരം കുറയ്ക്കാനുള്ള ഡയറ്റായും ഉരുളക്കിഴങ്ങിനെ കാണാം. ഉരുളക്കിഴങ്ങ് വേവിച്ചോ പുഴുങ്ങിയോ കഴിക്കാവുന്നതാണ്. കലോറികളും, കൊഴുപ്പും വളരെ കുറവായത് കൊണ്ട് കറികളില്‍ ഇവ ധാരാളമായി ഉള്‍പ്പെടുത്താം. വേഗത്തില്‍ ഇവ നമ്മുടെ കുടവയര്‍ കുറയ്ക്കും. അതുപോലെ ഭാരം പ്രതീക്ഷിച്ചതിലും വേഗത്തില്‍ കുറയ്ക്കും. സൂപ്പ് കഴിക്കുന്ന ശീലമുണ്ടെങ്കില്‍ ബ്രേക്ക്ഫാസ്റ്റായി അത് ശീലിക്കുക.
നന്നായി പാകം ചെയ്ത ഉരുളക്കിഴങ്ങുകള്‍ ഈ സൂപ്പുകളില്‍ ഉപയോഗിക്കുക. അപ്രതീക്ഷതമായ ഫലങ്ങള്‍ ലഭിക്കും. തൊലി കളയാതെ പാകം ചെയ്യുന്നത് വളരെ നല്ലൊരു ഓപ്ഷനാണ്. ഈ രീതിയില്‍ ഉരുളക്കിഴങ്ങ് പാഗം ചെയ്താല്‍ കൂടുതല്‍ പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കും. ശരീരത്തിലെ പഞ്ചസാരയുടെ അളവ് വരെ അധികമാകാതെ ഇവ സഹായിക്കും. നിങ്ങളുടെ ശരീരത്തിലെ കലോറികളെ നന്നായി കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
ഉരുളക്കിഴങ്ങുകള്‍ ചതച്ചരച്ച ശേഷവും കഴിക്കാവുന്നതാണ്. ഇതും ആരോഗ്യപ്രദമാണ്. നമ്മള്‍ പാകം ചെയ്ത ഉരുളക്കിഴങ്ങുകള്‍ തണുത്ത് പോയാല്‍ ഈ രീതി പരീക്ഷിക്കാം. ഇതിലൂടെ ഫൈബര്‍ കൂടുതലായി ശരീരത്തിലെത്തും. അത് വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കും. വീട്ടില്‍ ബാക്കി വരുന്ന ഉരുളക്കിഴങ്ങുകള്‍ ഇതുപോലെ ചതരച്ച ശേഷം കഴിക്കാന്‍ ശ്രമിക്കുക. കിഴങ്ങുകളില്‍ തന്നെ പലതരത്തിലുള്ളത് ഉണ്ട്. അതെല്ലാം ഡയറ്റില്‍ ഉള്‍പ്പെടുത്താം. മധുരക്കിഴങ്ങ് പോലുള്ളവ ഒരുപാട് ആരോഗ്യപ്രദമാണ്.
പര്‍പ്പിള്‍ നിറത്തിലുള്ള ഉരുളക്കിഴങ്ങുകള്‍ വിപണിയില്‍ ലഭ്യമാണ്. ആന്തോസയാനിന്‍സ് ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇതൊരു ബയോആക്ടീവാണ്. അതില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങില്‍ കാര്‍ബോഹൈഡ്രേറ്റുകളും കുറവാണ്. നീലനിറത്തിലുള്ള ഉരുളക്കിഴങ്ങുകള്‍ പ്രമേഹത്തിനുള്ള സാധ്യത ഇല്ലാതാക്കും. അതുകൊണ്ട് വിവിധ തരം ഉരുളക്കിഴങ്ങുകള്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.












Click it and Unblock the Notifications