ഭാരം ഒരുപാട് കൂടുന്നുണ്ടല്ലേ? ചുവന്ന അരി കഴിച്ചാല്‍ മാറ്റങ്ങള്‍ ഉറപ്പ്, കഴിക്കേണ്ടത് ഇങ്ങനെ
ഭാരം ഒരുപാട് വര്‍ധിച്ച് വരുന്നുണ്ടല്ലേ? അതിനൊപ്പം തന്നെ കുടവയറും വരുന്നുണ്ട്. പലപ്പോഴും പരിഹാസങ്ങളും നേരിടേണ്ടി വരുന്നുണ്ടാവും. എങ്കില്‍ അതിനെയെല്ലാം നമുക്ക് മറികടക്കാം. അതിന് ഒരുപാട് ഫിറ്റ്‌നെസ് പരിപാടികളൊന്നും വേണ്ട. മറ്റ് ചില മാര്‍ഗങ്ങളാണ് ഉള്ളത്. നിങ്ങളുടെ ഡയറ്റില്‍ റെഡ് റൈസ് അഥവാ ചുവന്ന അരി ഉള്‍പ്പെടുത്തി നോക്കൂ.
മാറ്റങ്ങള്‍ അതിവേഗത്തില്‍ കാണാനാവും. കാരണം ചുവന്ന അരിയില്‍ ധാരാളം ആന്റി ഓക്‌സിഡന്റ് ഘടകങ്ങളുണ്ട്. ആന്റിസയാനിന്‍സ് പോലുള്ളവയാണ് ആന്റിഓക്‌സിഡന്റുകള്‍. ഈ ധാന്യത്തിന്റെ ചുവപ്പ് നിറത്തിന് കാരണവും അത് തന്നെയാണ്.സാധാരണ നമ്മള്‍ കഴിക്കുന്ന അരിയേക്കാള്‍ ആരോഗ്യ പ്രദവും അതുപോലെ നമ്മുടെ ഭാരം കുറയ്ക്കാന്‍ ഇവയെ പോലെ സഹായിക്കുന്ന മറ്റൊരു കാര്യമില്ല.

കാരണം ഫൈബറുകളാല്‍ സമ്പന്നമാണ് റെഡ് റൈസ്. അതുപോലെ തന്നെ കൊഴുപ്പ് ഇവയില്‍ തീരെയില്ല എന്ന് തന്നെ പറയാം. ഈ രണ്ട് കാരണങ്ങള്‍ കൊണ്ട് തന്നെ ഭാരം കുറയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ ഭക്ഷണം ചുവന്ന അരിയായി മാറിയിരിക്കുകയാണ്. റെഡ് റൈസ് വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍ ചുവന്ന അരി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ലഭിക്കും. ധാതുക്കളും ഇവയില്‍ ധാരാളമുണ്ട്.
നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ ഇതിലും നല്ലൊരു ഭക്ഷണമില്ല. വിറ്റാമിന്‍ ബി6ന്റെ കലവറയാണ് റെഡ് റൈസ്. എന്തുകൊണ്ട് റെഡ് റൈസില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം എന്ന് ചോദിച്ചാല്‍ ധാരാളം കാരണമുണ്ട്. ഇവ ഗ്ലൂട്ടന്‍ ഫ്രീയാണ് എന്നതാണ് ഏറ്റവും വലിയ ഉത്തരം. സെലിയാക് രോഗം, ഗ്ലൂട്ടന്‍ പ്രശ്‌നങ്ങള്‍, ഗോതമ്പ് കഴിക്കുന്നത് കൊണ്ടുള്ള അലര്‍ജി എന്നിവയെ മറികടക്കാന്‍ എല്ലാം ചുവന്ന അരി സഹായിക്കും.
അതിനൊപ്പം മറ്റ് ചില ഘടകങ്ങളും ചുവന്ന അരിയിലുണ്ട്. ചുവന്ന അരി ഉപയോഗിച്ച് നിരവധി കാര്യങ്ങളുണ്ടാക്കാം. അടുക്കളയിലെ രാജാവായി ഈ ധാന്യത്തെ വിശേഷിപ്പിക്കുന്നതും അതുകൊണ്ടാണ്. ചില അര്‍ബുദങ്ങളെ നേരിടാന്‍ വരെ ചുവന്ന അരിക്ക് ശേഷിയുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിരുന്നു. വന്‍കുടല്‍ ക്യാന്‍സര്‍, സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് അര്‍ബുദം എന്നിവയില്‍ നിന്ന് പ്രതിരോധം തീര്‍ക്കാനും ചുവന്ന അരിക്ക് സാധിക്കും.
സോള്യുബിള്‍ ഫെബര്‍, ഇന്‍സോല്യുബിള്‍ ഫെെബര്‍ എന്നിവയുടെ വലിയ ശേഖരം ചുവന്ന അരിയിലുണ്ട്. ഇത് നമ്മുടെ വയറ്റിലെ കൊഴുപ്പ് കുറയ്ക്കും. ദഹനത്തെയും അത് എളുപ്പത്തില്‍ നേരെയാക്കും. ദീര്‍ഘനേരം നമ്മുടെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ ചുവന്ന അരിക്ക് സാധിക്കും. അതിലൂടെ ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കാം.
കുടവയര്‍ കുറയ്ക്കാന്‍ ഇതിലും നല്ല മാര്‍ഗമില്ല. വേഗത്തില്‍ നമ്മുടെ ദഹനത്തെ നേരെയാക്കാന്‍ ഇതിന് സാധിക്കും. ധാന്യങ്ങള്‍ ധാരാളം ചുവന്ന അരിയില്‍ അടങ്ങിയത് കൊണ്ട് നമ്മുടെ ചര്‍മത്തിന് പ്രായമേറുന്ന തടയാനും ഇവയ്ക്ക് സാധിക്കും. ചര്‍മത്തെയും മുഖത്തെയും സംരക്ഷിക്കാനും ഇവയ്ക്ക് സാധിക്കും.












Click it and Unblock the Notifications