Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊണ്ണത്തടി പ്രശ്‌നക്കാരനമായി മാറിയല്ലേ? ഡയറ്റ് വെജിറ്റേറിയനാക്കാം, ഇതൊന്ന് കഴിച്ചാല്‍ മാത്രം മതി

അമിത ഭാരം ശരിക്കുമൊരു പ്രശ്‌നക്കാരനാണ്. അതുപോലെ കുടവയറും ശരീരത്തിന് പ്രശ്‌നമാണ്. എങ്ങനെ ഇത് മറികടക്കുമെന്ന് കരുതുന്നവര്‍ ഏറെയാണ്. പ്രധാനമായും നമ്മുടെ ഡയറ്റൊന്ന് മാറ്റി പിടിച്ചാല്‍ നല്ലതാണ്. വെജിറ്റേറിയന്‍ ഡയറ്റുകള്‍ നമുക്ക് പരീക്ഷിക്കാം. കാരണം പോഷകങ്ങള്‍ ധാരാളം ഇവയില്‍ അടങ്ങിയിട്ടുണ്ട്.

വെജിറ്റേറിയനായത് കൊണ്ട് നോണ്‍ വെജിറ്റേറിയനെ പോലെ ഡയറ്റില്‍ ഒരുപാട് ഓപ്ഷനുകളില്ല. സാധാരണ വെജിറ്റേറിയന്‍ ഡയറ്റില്‍ ഉള്ളവര്‍ക്ക് അതുകൊണ്ട് കണ്‍ഫ്യൂഷന്‍ വരാന്‍ സാധ്യത ഏറെയാണ്. പ്രോട്ടീനുകള്‍ അടങ്ങിയ ചില ഡയറ്റുകള്‍ എന്തായാലും നമ്മള്‍ വെജിറ്റേറിയനില്‍ കണ്ടെത്തേണ്ടതുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

soya-chick-ea

സോയ ഫുഡ് പൊളി

സോയ നല്ലൊരു പ്രോട്ടീന് ഫുഡാണ്. ഇത് തീര്‍ച്ചയായും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതില്‍ അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. യാതൊരു വിധ കൊളസ്‌ട്രോളും ഇതില്‍ അല്ല. സോയ പാല്‍, സോയബീനുകള്‍, ടോഫു എന്നിങ്ങനെയുള്ള ഫുഡുകളെല്ലാം നിങ്ങള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ കഴിക്കുമ്പോള്‍ അമിതമാവാതിരിക്കാന്‍ നോക്കണം. ഇതില്‍ ഒരു ഭക്ഷണ സാധനം മാത്രം ഒരു ദിവസം കഴിക്കുക. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

പയര്‍വര്‍ഗങ്ങള്‍ ശീലമാക്കുക

നിത്യേന ഒരു കപ്പ് പരിപ്പ് കഴിക്കുന്നത് നല്ലതാണ്. വേവിച്ചോ കറികളില്‍ ഉള്‍പ്പെടുത്തിയോ കഴിക്കാം. ഇവയില്‍ നിറയെ പ്രോട്ടീനുകളുണ്ട്. പാകം ചെയ്ത ഒരു കപ്പ് പരിപ്പില്‍ 18 ഗ്രാമോളം പ്രോട്ടീനുണ്ടെന്നാണ് യുഎസ് ഡാറ്റയില്‍പറയുന്നത്. ഇവ നിങ്ങളുടെ ഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.

വെള്ളക്കടല നിര്‍ബന്ധമാക്കാം

വെള്ളക്കടലകള്‍ പ്രഭാതത്തിലെ ഡയറ്റിനൊപ്പം ശീലമാക്കുക. ഇത് നമ്മുടെ ചോറിനൊപ്പം ചേര്‍ത്ത് കഴിക്കാം. കൂടുതല്‍ ആരോഗ്യകരമായി ഇത് മാറും. വൈറ്റ്, ബ്രൗണ്‍ റൈസുകള്‍ക്കൊപ്പം ഇവ കഴിക്കാം.

നൂറ് ഗ്രാം വെള്ളക്കടലയല്‍ 19 ഗ്രാം പ്രോട്ടീനുണ്ട്. സലാഡുകളിലെല്ലാം ഇവ ചേര്‍ക്കാം. പ്രോട്ടീന്‍ നിറഞ്ഞ ഈ ഭക്ഷണങ്ങള്‍ എളുപ്പത്തില്‍ നമ്മുടെ ഭാരം കുറയ്ക്കും. അതിലുപരി ഹെല്‍ത്തിയുമാണ്.

ഓട്‌സ് വിട്ടുകളയരുത്

ഓട്‌സ് വെജിറ്റേറിയന്‍ ഡിഷുകാര്‍ക്ക് എന്തുകൊണ്ടും നല്ലൊരു ഫുഡ് ഓപ്ഷനാണ്. പ്രോട്ടീനുകള്‍ ഇവയിലുണ്ട്. ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതാണ് നമ്മുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത്. നിങ്ങളുടെ സ്മൂത്തികളിലും, ഇഡ്ഡലി, ദോശ, ഉത്തപ്പം എന്നിവയില്‍ എല്ലാം ഓട്‌സ് ചേര്‍ക്കാം. ഇതിലൂടെ നമ്മുടെ ഫുഡില്‍ ധാരാളം പ്രോട്ടീനുകള്‍ വരും. അതും ഫൈബറും വരുമ്പോള്‍ ഭാരം വേഗത്തില്‍ തന്നെ കുറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+