Get Updates
Get notified of breaking news, exclusive insights, and must-see stories!

ആവിയില്‍ വേവിച്ചെടുത്ത സമോസ, ഡയറ്റില്‍ ഈ ഹെല്‍ത്തി സ്‌നാക്‌സ് വേണം; ഭാരം വേഗത്തില്‍ കുറയും

ഇന്ത്യന്‍ സ്‌നാക്‌സുകള്‍ വളരെ ഹെല്‍ത്തിയായ ഫുഡ് ഓപ്ഷനാണ്. നമ്മള്‍ ഭാരം കുറയ്ക്കാനും, കുടവയര്‍ ഇല്ലാതാക്കാനുമൊക്കെയുള്ള ഡയറ്റ് തേടി നടക്കുകയാവും. അതിന് ഏറ്റവും മികച്ച കാര്യങ്ങള്‍ ലഘുഭക്ഷണങ്ങളില്‍ നിന്ന് ലഭിക്കും. എണ്ണയില്‍ പൊരിച്ചെടുക്കുന്ന ലഘുഭക്ഷണങ്ങള്‍ പക്ഷേ നമ്മള്‍ ഒഴിവാക്കണം. ഇത് കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ വരെ വഴിയൊരുക്കും.

നമ്മുടെ ഭക്ഷണ രീതികള്‍ ആരോഗ്യപ്രദമായി മാറ്റിയാല്‍ തന്നെ പൊണ്ണത്തടിയും, കുടവയറുമെല്ലാം കുറയും. തീര്‍ച്ചയായും ചെറുതായി വര്‍ക്കൗട്ടുണ്ടെങ്കില്‍ നല്ലതാണ്. പക്ഷേ നിര്‍ബന്ധമായും നമ്മള്‍ കഴിക്കുന്ന അനാരോഗ്യകരമായ ഭക്ഷണ സാധനങ്ങള്‍ ഡയറ്റില്‍ നിന്ന് വെട്ടിയിരിക്കണം. പകരം കഴിക്കേണ്ടത് എന്താണെന്ന് നോക്കാം.

samosa-weight-loss

സ്റ്റീം ചെയ്‌തെടുത്ത സമോസകള്‍

എണ്ണയില്‍ വറുത്തെടുക്കുന്ന കാര്യങ്ങള്‍ ശരീരത്തിന് ഒട്ടും നല്ലതല്ല. അതുകൊണ്ട് ആവിയില്‍ വേവിച്ചെടുക്കുന്ന സമോസകള്‍ കഴിക്കാന്‍ തുടങ്ങുക. ഇതൊരു ഹെല്‍ത്തിയര്‍ ഫുഡാണ്. സ്ഥിരമായി നമ്മള്‍ കണ്ടുവരുന്ന സമോസകളെ പോലെയല്ല ഇവ. ആവശ്യമുള്ള പച്ചക്കറികളും മസാലകളും ഇതില്‍ ചേര്‍ക്കാം. ഇതുവഴി നമ്മുടെ വയര്‍ നിറഞ്ഞിരിക്കും.

വറുത്ത കടല

മസാല ചേര്‍ത്ത് റോസ്റ്റ് ചെയ്‌തെടുക്കുന്ന കടല കിടിലനൊരു ലഘുഭക്ഷണമാണ്. ഇത് ഇടവേളകളില്‍ കഴിക്കാന്‍ സാധിക്കുന്ന ഫുഡ് ഐറ്റമാണ്. അതുപോലെ വൈകുന്നേരങ്ങളില്‍ നമ്മളെ തേടി വരുന്ന ചെറിയ വിശപ്പിനെ ഇവ നിയന്ത്രിച്ച് നിര്‍ത്തും.

ദീര്‍ഘനേരത്തേക്ക് നമുക്ക് വിശക്കാതിരിക്കാനും ഇതുവഴി സാധിക്കും. ധാരാളം പ്രോട്ടീനുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. മല്ലി, മുളകുപൊടി, എന്നിവയെല്ലാം ചേര്‍ത്ത് വറുക്കുന്നതാണ് ടേസ്റ്റിന് ഏറ്റവും നല്ലത്.

കട്‌ലറ്റുകളും നല്ലതാണ്

വെജിറ്റബിള്‍ കട്‌ലറ്റുകള്‍ നല്ലൊരു സ്‌നാക്ക്‌സാണ്. ധാരാളം പച്ചക്കറികള്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഇവ ഓവനില്‍ വേവിച്ചെടുക്കുന്നതാണ് നല്ലത. ക്യാരറ്റുകള്‍, പട്ടാണി, ഉരുളക്കിഴങ്ങുകള്‍ എന്നിവ ധാരാളമായി ഇതില്‍ ഉള്‍പ്പെടുത്തുക. നമ്മുടെ വിശപ്പും മാറും, ശരീരത്തിന് ആരോഗ്യപ്രദവുമാണ്. അതിലൂടെ നമ്മുടെ ഭാരത്തെയും കുറയ്ക്കാം.

ആവിയില്‍ വേവിച്ച ഇഡ്ഡലി

ഇഡ്ഡലി വളരെ പ്രശസ്തമായ ഒരു ദക്ഷിണേന്ത്യന്‍ വിഭവമാണ്. നമ്മുടെ പ്രഭാതഭക്ഷണത്തിലാണ് ഇവ കൂടുതലായും കഴിക്കാറുള്ളത്. ഇതൊരു സായാഹ്ന ഭക്ഷണമായും കഴിക്കാം. ആവിയില്‍ വേവിച്ചെടുക്കുന്നതായത് കൊണ്ട് ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

നമ്മുടെ വയര്‍ നിറഞ്ഞിരിക്കാന്‍ ഇവ സഹായിക്കും. അതിനാല്‍ അമിത വിശപ്പുണ്ടാവില്ല. അതിലുപരി ധാരാളം പോഷകങ്ങളും ഇഡ്ഡലിയില്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ഭാരം കുറയ്ക്കാന്‍ ഇതിലും നല്ലൊരു ഓപ്ഷന്‍ വേറെയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+