കുടവയര്‍ ആണോ പ്രശ്‌നക്കാരന്‍? മധുരക്കിഴങ്ങ് ഇപ്പോള്‍ കഴിച്ച് തുടങ്ങണം, ഇഷ്ടം പോലെ ഗുണങ്ങള്‍
കുടവയര്‍ വരുന്നതും, അതുപോലെ ഭാരം വര്‍ധിക്കുന്നതുമെല്ലാം നമുക്ക് ഒട്ടും ഇഷ്ടപ്പെടാത്ത കാര്യമായിരിക്കും. കാരണം ഇത് നമ്മുടെ ഫിറ്റ്‌നെസ്സിനെ തന്നെ മൊത്തമായി ബാധിക്കാം. തീര്‍ച്ചയായും കൊഴുപ്പേറിയ ഭക്ഷണവും അതുപോലെ വ്യായാമം ഇല്ലാതിരിക്കലുമെല്ലാം കുടവയര്‍ വര്‍ധിക്കുന്നതിന് പ്രധാന കാരണക്കാരായി മാറാറുണ്ട്. എന്നാല്‍ ഇതോടൊപ്പം തന്നെ മറ്റൊരു പ്രശ്‌നക്കാരനാണ് പൊണ്ണത്തടി.
ഇവ രണ്ടും വേഗത്തില്‍ മാറ്റിയില്ലെങ്കില്‍ പലരും നമ്മളെ പരിഹസിക്കാന്‍ വരെ സാധ്യതയുണ്ട്. എന്നാല്‍ ഇനി അതൊന്നും ആലോചിച്ച് ടെന്‍ഷനിക്കേണ്ട. മധുര കിഴങ്ങ് കഴിക്കാറുണ്ടോ? ഇല്ലെങ്കില്‍ ഇന്ന് മുതല്‍ കഴിച്ച് തുടങ്ങണം. അതിന്റെ ഗുണങ്ങള്‍ എന്തെല്ലാം എന്നറിയാം.മധുരക്കിഴങ്ങ് ഫൈബറിനാല്‍ സമ്പുഷ്ടമാണ്. ഫൈബര്‍ നമ്മുടെ ഭാരം കുറയ്ക്കുന്നതിന് വളരെയധികം ഉപകാരപ്പെടുന്നതാണ്. ഡയറ്ററി ഫൈബര്‍ ധാരാളം അടങ്ങിയത് കൊണ്ട് നിര്‍ബന്ധമായും മധുരക്കിഴങ്ങ് കഴിച്ചിരിക്കണം.

നമ്മുടെ ശരീരത്തെ ദീര്‍ഘനേരം വിശപ്പറിയാതെ ഇരിക്കാന്‍ മധുരക്കിഴങ്ങിന് സാധിക്കും. അതിലൂടെ വളരെ കുറച്ച് കലോറികള്‍ മാത്രമേ ശരീരത്തിലേക്ക് എത്തൂ. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ നമ്മുടെ വിശപ്പിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നവയാണ്. അതിലൂടെ തന്നെ ഭാരം കുറയും. എന്നാല്‍ യാതൊരു ക്ഷീണവും നമുക്കുണ്ടാവില്ല. വിറ്റാമിനുകളുടെ വലിയൊരു കലവറയാണ് മധുരക്കിഴങ്ങുകള്‍. ധാതുക്കളും, ആന്റിഓക്‌സിഡന്റുകളും ഇതിലുണ്ട്.
ആന്റിഓക്‌സിഡന്റുകള്‍ അടക്കം നമ്മുടെ പൊണ്ണത്തടിയെ കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെയും ഇത് ഗുണകരമാക്കി മാറ്റും. കാരണം ഇവയില്‍ പ്രകൃതിദത്തമായ മധുരമാണ് ഉള്ളത്. നമുക്ക് മധുരം കഴിക്കാന്‍ പ്രത്യേകിച്ച് പഞ്ചസാര കഴിക്കാനുള്ള ആഗ്രഹത്തെ ഇത് കുറച്ച് കൊണ്ടുവരും. ഇത് ഭാരം കുറയ്ക്കുന്നതിന് ഉപകരിക്കും.
ഉയര്‍ന്ന കലോറികളുള്ള ഉരുളക്കിഴങ്ങ്, ഫ്രൈ, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കഴിക്കുന്നത് നിര്‍ത്തുക. പകരം മധുരക്കിഴങ്ങ് കഴിക്കാം. ഗ്ലൈസെമിക് സൂചിക ഇതില്‍ കുറവാണ്. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഇവ നിയന്ത്രിച്ച് നിര്‍ത്തും. ഒരിക്കലും ഊര്‍ജത്തെയും ഇത് നഷ്ടപ്പെടുത്തില്ല. മധുരക്കിഴങ്ങ് വിവിധ തരത്തില്‍ ഉണ്ടാക്കാം. ഇത് പാകം ചെയ്ത് കഴിക്കാം. വറുത്തതോ, ആവിയില്‍ വേവിച്ച് എടുത്തതോ ആയി കഴിക്കും. നിങ്ങളുടെ ഉച്ചയൂണിനോ, അത്താഴത്തിനോ ഇത്രയും ഹെല്‍ത്തിയായിട്ടുള്ള ഒരു ഫുഡ് വേറെ കിട്ടില്ല.
കൂടുതല്‍ കഴിക്കാനുള്ള നീക്കത്തെ ഇത് തടയും. കാരണം അമിത വിശപ്പിനെ തടയാനുള്ള കാര്യങ്ങള്‍ മധുരക്കിഴങ്ങിലുണ്ട്. ഹൈ കലോറി ഭക്ഷണങ്ങള്‍ ഇതോടെ ശരീരത്തിലെത്തുന്നത് കുറയും. നല്ലൊരു ലഘുഭക്ഷണമാണ് മധുരക്കിഴങ്ങുകയാണ്. ഇവ പൊരിച്ചെടുത്ത് കഴിക്കാം. ചിപ്പ്‌സുകള്‍ ഉണ്ടാക്കാം. നമ്മള്‍ സാധാരണ എണ്ണില്‍ പൊരിച്ചെടുക്കുന്ന അനാരോഗ്യകരമായ പല ലഘുഭക്ഷണങ്ങള്‍ക്കും പകരമായി ഇവ കഴിക്കാവുന്നതാണ്.












Click it and Unblock the Notifications