Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊണ്ണത്തടി പ്രശ്‌നമാണ്, ഉലുവയും കര്‍പ്പൂര തുളസിയുമുണ്ടോ? എങ്കില്‍ കുറയും, ഇങ്ങനെ പരീക്ഷിച്ച് നോക്കൂ

ഭാരം കൂടുന്നതും, പൊണ്ണത്തടി വര്‍ധിക്കുന്നതുമെല്ലാം നമ്മള്‍ ഒട്ടും ആഗ്രഹിക്കാത്ത കാര്യമായിരിക്കും. എന്നാല്‍ കാരണം ആര്‍ക്കാണ് സ്വന്തം ശരീരം ഒട്ടും ഫിറ്റ്‌നെസില്ലാതെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടാവുക. പക്ഷേ ഭക്ഷണം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ സങ്കടം. എന്നാല്‍ അതൊന്നും വിചാരിച്ച് ഇനി വിഷമിക്കേണ്ട കാര്യമേയില്ല.

കാരണം സിംപാളി ഇപ്പോള്‍ ഭാരം കുറയ്ക്കാന്‍ സാധിക്കും. അത് എങ്ങനെയാണ് പറഞ്ഞ് തരാം. അഞ്ച് കാര്യങ്ങളാണ് നമ്മള്‍ അതിനായി പരീക്ഷിക്കേണ്ടത്. അതില്‍ പ്രധാനപ്പെട്ടതാണ് ഉലവയും, കര്‍പ്പൂര തുളസിയും. അതിവേഗം നമ്മുടെ ഭാരം കുറയ്ക്കാന്‍ കഴിയുന്ന കാര്യങ്ങളാണ് ഇവ രണ്ടും എന്ന് പ്രത്യേകം ഓര്‍ക്കണം.

fenugreek-peppermint

ഉലുവയ്ക്ക് ഗുണങ്ങള്‍ ഏറെ

ഉലുവ ഭാരം കുറയ്ക്കുന്നതില്‍ വളരെ പ്രധാനപ്പെട്ടതാണ്. കൃത്യമായി ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഭാരം മാത്രമല്ല നമ്മുടെ കുടവയറും കുറയും. എന്തുകൊണ്ടാണ് അത് എന്നറിയുമോ? ഉലുവയില്‍ ധാരാളം ഫൈബറുകള്‍ അടങ്ങിയിട്ടുണ്ട്. ഉലുവ വിത്തുകളും അതുപോലെ പൊടിച്ച് ഉപയോഗിക്കാം.

ദിവസവും കലോറികള്‍ കുറച്ച് ശരീരത്തിലേക്ക് എത്തുന്നത് നല്ലതാണ്. ഇതാണ് വേഗത്തില്‍ ഭാരം കുറയ്ക്കുക. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ഇവ നിയന്ത്രിച്ച് നിര്‍ത്തും. കൊഴുപ്പ് ശേഖരിച്ച് വെക്കുന്നത് ഇല്ലാതാക്കാനും ഉലുവ കഴിക്കുന്നതിലൂടെ സാധ്യമാകും.

കര്‍പ്പൂരതുളസി നിര്‍ബന്ധമാണ്

കര്‍പ്പൂര തുളസി പ്രകൃതിദത്തമായ ഔഷധമാണ്. ശരീരത്തിലെ അമിതമായ ജലത്തിന്റെ അളവ് ഇവ നീക്കം ചെയ്യും. കര്‍പ്പൂര തുളസിയിട്ട ചായ നിങ്ങള്‍ക്ക് പരീക്ഷിക്കാം. മികച്ചൊരു ഓപ്ഷനാണ്. നമ്മുടെ ദഹനത്തെയും ഇത് മികച്ചതാക്കും. അത് വയറിനെ ഏറ്റവും ക്ലീനാക്കി മാറ്റും. അതിലൂടെ കുടവയര്‍ എളുപ്പത്തില്‍ കുറയ്ക്കാനും സാധിക്കും.

ഇഞ്ചി കഴിക്കാന്‍ മറക്കരുത്

ഇഞ്ചി അതുപോലെ നമ്മുടെ ഭാരം കുറയ്ക്കാനും, കുടവയര്‍ ഇല്ലാതാക്കാനുമുള്ള നല്ലൊരു കാര്യമാണ്. നമ്മുടെ ശരീരപോഷണത്തെ മെച്ചപ്പെടുത്താന്‍ ഇഞ്ചിക്ക് സാധിക്കും. അതുപോലെ ദഹനവും വര്‍ധിപ്പിക്കും.

ഇവ രണ്ടും ഒരുമിച്ച് ചേര്‍ന്നാല്‍ ഭാരം കുറയും. നമ്മുടെ ശരീരത്തിലെ എരിച്ചിലുകളും ഇതിലൂടെ ശമനമുണ്ടാവും. വിശപ്പിനെ നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കും.

കറുവപ്പട്ട ഒഴിവാക്കരുത്

കറുവപ്പട്ട നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇത് നിയന്ത്രിച്ച് നിര്‍ത്തും. ഇതിലൂടെ നമ്മുടെ ഭാരം കുറയ്ക്കാന്‍ സാധിക്കും. കാരണം രക്തത്തിലെ പഞ്ചസാരയെ ബാലന്‍സ് ചെയ്താല്‍ ഇത് തനിയെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ചെയ്യും.

മഞ്ഞള്‍ കഴിച്ച് നോക്കൂ

മഞ്ഞള്‍ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. മഞ്ഞളില്‍ കുര്‍കുമിന്‍ അടങ്ങിയിട്ടുണ്ട്. ഇതൊരു ആന്റിഓക്‌സിഡന്റാണ്. നമ്മുടെ ശരീരത്തിലെ എരിച്ചിലുകള്‍ മാറ്റാന്‍ ഇതുവഴി സാധിക്കും. ഇത് മാറിയാല്‍ ശരീര ഭാഗം തനിയെ കുറയും, അതിലൂടെ നമ്മുടെ കുടവയറും കുറഞ്ഞ് കിട്ടും. വയറിലെ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതും അവസാനിക്കും.

ഗ്രീന്‍ ടീ കഴിക്കണം

ഗ്രീന്‍ ടീയില്‍ ക്യാറ്റെച്ചിന്‍സ് എന്ന ആന്റി ഓക്‌സിഡന്റുകള്‍ ഉള്ളത്. ഇത് നമ്മുടെ ശരീരപോഷണത്തെ വേഗത്തിലാക്കും. അതുകൊണ്ട് ഗ്രീന്‍ ടീ നിര്‍ബന്ധമായും കഴിക്കണം. ഇത് നമ്മുടെ വയറിലെ കൊഴുപ്പിനെ നീൂക്കം ചെയ്യും. അതിലൂടെ കുടവയര്‍ എളുപ്പത്തില്‍ ഇല്ലാതാവും. സ്ഥിരമായി ഗ്രീന്‍ ടീ കഴിച്ചാല്‍ ഭാരം കുറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+