Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രഭാത ഭക്ഷണത്തില്‍ ഏലയ്ക്കയും കറുവപ്പട്ടയും ചേര്‍ക്കുക, പൊണ്ണത്തടിയെ ഭയക്കേണ്ട, ഗുണങ്ങള്‍ ഇങ്ങനെ

ഭാരം കൂടുതല്‍ കാരണം ബുദ്ധിമുട്ടുന്നുണ്ടോ? അതൊന്ന് കുറയ്ക്കണമെന്ന് തോന്നുന്നില്ലേ. എങ്കിലിതാ പറ്റിയ സമയം ഇപ്പോള്‍ തന്നെയാണ്. തീര്‍ച്ചയായും പൊണ്ണത്തടിയും, ഭാരക്കൂടുതലുമെല്ലാം നമുക്ക് കൈകാര്യം ചെയ്യാവുന്ന വിഷയങ്ങളാണ്. വിവിധ തരം സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ട് നമ്മുടെ ഭാരം കുറയ്ക്കാനാവുമെന്ന് എത്ര പേര്‍ക്കറിയാം.

ഇത് കഴിക്കേണ്ട പോലെ കഴിക്കണമെന്ന് മാത്രമാണ് നിബന്ധനമാണ്. നമ്മുടെ പ്രതിദിന ഡയറ്റില്‍ ചില സുഗന്ധന വ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അവ ഏതെല്ലാം എന്ന് തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ ഭക്ഷണത്തിന്റെ ടേസ്റ്റ് വര്‍ധിപ്പിക്കാനും, ശരീരത്തിന് മൊത്തത്തില്‍ ഗുണകരമായി മാറാനും ഇവ സഹായിക്കും.

cardamom-cinnamon

കുരുമുളക് നിര്‍ബന്ധം

പ്രഭാതഭക്ഷണം മുതല്‍ കുരുമുളക് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ശരീരപോഷണത്തെ വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. ശരീരത്തിലെ താപത്തെ ഇത് വര്‍ധിപ്പിക്കും. അതിലൂടെയാണ് പോഷണം സാധ്യമാക്കുന്നത്. കലോറികളെ ശരീരത്തില്‍ നിന്ന് കൂടുതലായി പുറന്തള്ളാനും, അതുവഴി ഭാരം കുറയ്ക്കാനും ഈ താപത്തിന് സാധിക്കും.

കറുവപ്പെട്ടയുടെ ഗുണം ഇങ്ങനെ

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ കറുവപ്പട്ടയ്ക്ക് സാധിക്കും. നമ്മുടെ ശരീരത്തിന്റെ പോഷണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് ഇക്കാര്യമാണ്. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിലൂടെ കറുവപ്പെട്ട ഇന്‍സുലിന്‍ വര്‍ധിക്കുന്നത് തടയാന്‍ സഹായിക്കും.

മധുരം ധാരാളം അടങ്ങിയ ഭക്ഷണം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര അളവ് സഹായിക്കും. ഇതുവഴി ഭാരം കുറയ്ക്കാന്‍ എളുപ്പത്തില്‍ സാധിക്കും.

ഇഞ്ചിക്ക് ഗുണങ്ങള്‍ ഏറെ

ഇഞ്ചിയില്‍ തെര്‍മോജെനിക്ക് എഫക്ടിനുള്ള ഘടകങ്ങള്‍ അടങ്ങിയതാണ്. ഇതുവഴി ശരീരതാപത്തെയും, ശരീരപോഷണ നിരക്കിനെയും വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇതിലൂടെ കൂടുതല്‍ കലോറികള്‍ ഇല്ലാതാവും.

അതുവഴി ഭാരം കുറയുന്നത് വേഗത്തിലാക്കും. നമ്മുടെ വിശപ്പിനെ പിടിച്ച് നിര്‍ത്താനും, എരിച്ചില്‍ ഇല്ലാതാക്കാനും ഇഞ്ചി സഹായിക്കും. ഇതെല്ലാം ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളാണ്.

മഞ്ഞളും ഉപയോഗിക്കണം

മഞ്ഞളില്‍ കുര്‍കുമിന്‍ എന്നൊരു ഘടകമുണ്ട്. ഇവ എരിച്ചിലിനെ ഇല്ലാതാക്കും. ആന്റി ഓക്‌സിഡന്റ് ഘടകങ്ങളും ഇതിലുണ്ട്. ശരീരപോഷണത്തെ ഇവ മെച്ചപ്പെടുത്തും. ശരീരതാപത്തെയും കുര്‍കുമിന്‍ വര്‍ധിപ്പിക്കും. കൊഴുപ്പിനെ കാര്യമായി കുറയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും നിയന്ത്രിക്കും. ഇതെല്ലാം ഭാരം കുറയ്ക്കാന്‍ സഹായിക്കും.

കുരുമുളക് പൊളിയാണ്

കുരുമുളകില്‍ പൈപ്പറിന്‍ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. രാവിലെ പൊടിച്ച് വെള്ളത്തില്‍ ചേര്‍ത്ത് വരെ കുരുമുളക് കഴിക്കാം. ശരീര പോഷണത്തെ ഇവ സഹായിക്കും. കൃത്യമായി പോഷകത്തെ ശരീരത്തിലേക്ക് വലിച്ചെടുക്കാന്‍ ഇവ സഹായിക്കും. ഇതെല്ലാം ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ഏലയ്ക്ക നിര്‍ബന്ധമാക്കുക

ഏലയ്ക്ക നമ്മള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഒന്നാണ്. തെര്‍മോജനിക് ഘടകങ്ങള്‍ ഇതിലുണ്ട്. ശരീര പോഷണത്തെ വേഗത്തിലാക്കുന്ന കാര്യങ്ങളാണിത്. നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെ ഇത് വേഗത്തില്‍ ഇല്ലാതാക്കും. ദഹനത്തെ എളുപ്പത്തിലാക്കുകയും, പോഷകങ്ങളെ വലിച്ചെടുക്കുകയും ചെയ്യും. ഇതിലൂടെ നമ്മുടെ ഭാരം കുറയുന്നത് എളുപ്പമായി മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+