ചിയ സീഡ്‌സ് എഴുന്നേറ്റ ഉടന്‍ കഴിക്കുക, പൊണ്ണത്തടിയൊക്കെ വേഗം കുറയും, കഴിക്കേണ്ടത് ഈ രീതിയില്‍
നമ്മുടെ ഭാരം കുറയ്ക്കുന്നതും പൊണ്ണത്തടി ഇല്ലാതാക്കുന്നതുമൊക്കെ കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. നമ്മള്‍ ചില കാര്യങ്ങള്‍ കൃത്യമായി ചെയ്തിരിക്കണം. അതുപോലെ ഡയറ്റില്‍ ശരിയായ മാറ്റങ്ങള്‍ കൊണ്ടുവരും. അനാരോഗ്യകരമായ ഭക്ഷണക്രമമാണ് എല്ലാം താളം തെറ്റിക്കുന്നത്.
ജങ്ക് ഫുഡുകള്‍ ധാരാളം കഴിച്ചാല്‍ കുടവയര്‍ അടക്കം കുറയ്ക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. നമ്മുടെ ഭാരത്തെ കുറയ്ക്കാനും, അതുപോലെ കുടവയര്‍ ഇല്ലാതാക്കാനും ഏറ്റവും നല്ലത് ചിയാ വിത്തുകളാണ്. ഇവ നിത്യേന കഴിച്ചാല്‍ ഭാരം കുറയ്ക്കുക എളുപ്പമാണ്. എങ്ങനെയെല്ലാം ചിയാ സീഡ്‌സ് കഴിക്കാമെന്ന് പരിശോധിച്ച് നോക്കാം.ചിയാ സീഡ്‌സ് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണ് ഏറ്റവും നല്ല ഓപ്ഷന്‍.

പുഡ്ഡിംഗ് നിങ്ങള്‍ക്കെല്ലാം ഇഷ്ടമായിരിക്കും. ചിയ സീഡ്‌സ് ചേര്‍ത്ത പുഡ്ഡിംഗ് നിങ്ങളുടെ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പാലിലോ, ജ്യൂസിലോ ഇവ ചേര്‍ക്കാം. മികച്ചൊരു ഡെസേര്‍ട്ടായി ഇതോടെ അവ മാറും. ശരീരത്തിന് വേണ്ട പ്രോട്ടീനും ഇതോടൊപ്പം ലഭിക്കും. ചിയാ വിത്തില്‍ ധാരാളം ഫൈബറുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തും.
നിത്യേന ഒന്നോ രണ്ടോ ഗ്ലാസ് ചിയ വിത്തുകള്‍ ചേര്‍ത്ത പാലോ വെള്ളമോ കുടിക്കാവുന്നത്. രാത്രിയില്‍ ചിയാ സീഡ്‌സ് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് അതിരാവിലെ എഴുന്നേറ്റ് ഇത് കഴിക്കാവുന്നതാണ്. നമ്മള്‍ പലഹാരങ്ങള്‍ വീട്ടില്‍ ഉണ്ടാക്കുന്നുവെന്ന് കരുതുക. അതില്‍ കോഴിമുട്ട ചേര്‍ക്കുന്നുണ്ടാവാം. ഇനി മുതല്‍ കോഴിമുട്ട മാറ്റുക. പകരം അതില്‍ ചിയ വിത്തുകള്‍ ചേര്‍ക്കാം. പലഹാരങ്ങളെ കുറച്ച് സോഫ്റ്റായും, ഈര്‍പ്പത്തോടെയും നിലനിര്‍ത്താന്‍ ചിയ സീഡ്‌സുകള്‍ക്ക് സാധിക്കും.
അതുപോലെ ചിയ സീഡ്‌സ് ഓട്‌സില്‍ ചേര്‍ക്കാവുന്നതാണ്. ഇവ രണ്ടും മികച്ചൊരു ലഞ്ച് ഓപ്ഷനാണ്. ആരോഗ്യപ്രദമായ ഉച്ചഭക്ഷണമായും ഇത് മാറും. ചിയ സീഡ്‌സ് ചേര്‍ത്ത വെള്ളം നമുക്ക് ഏത് സമയത്ത് വേണമെങ്കിലും കഴിക്കാം. ഇവ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ നമ്മുടെ ഭാരം എളുപ്പത്തില്‍ കുറയും. ജ്യൂസുകളില്‍ അതുപോലെ ചിയ വിത്തുകള്‍ ഉപയോഗിക്കാം. പച്ചറികളോ, പഴങ്ങളോ ചേര്‍ത്തുള്ള സ്മൂത്തികളില്‍ ഇവ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
ചിയ സീഡ്‌സ് കാരണ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കപ്പെടും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഫൈബറും മഗ്നീഷ്യവും ഒപ്പമുണ്ട്. ചിയ സീഡ്‌സ് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച ശേഷം ചെറുനാരങ്ങ കഷ്ണങ്ങളായി മുറിച്ച് ഇതിനൊപ്പം ചേര്‍ക്കാവുന്നതാണ്. കുതിര്‍ത്ത് വെച്ച ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കുടിക്കുന്നതാണ് നല്ലത്.
ഫൈബര്‍ ധാരാളം അടങ്ങിയതാണ് ഭാരം കുറയ്ക്കാന്‍ ചിയ സീഡുകള്‍ നല്ലൊരു ഓപ്ഷനാവുന്നത്. ചിയ സീഡ്‌സുകള്‍ വിറ്റാമിന്‍ ബിയുടെ വലിയൊരു കലവറയാണ്. തിയാമിന്‍, റിബോഫ്‌ളാവിന്‍ പോലുള്ളവയും ഇതിലുണ്ട്്. ഇത് ശരീരപോഷണത്തെ മൊത്തത്തില്‍ സഹായിക്കും.












Click it and Unblock the Notifications