Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രില്‍ഡ് ചിക്കനൊപ്പം മധുരക്കിഴങ്ങ്, ഭാരമൊക്കെ കുറയും, ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍

അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ നമുക്ക് പല അപകടങ്ങളും വരുത്തി വെക്കും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് അമിതമായി വര്‍ധിക്കുന്നതാണ് ഇതിലെ പ്രധാന അപകടം. അതിലൂടെ നമുക്ക് അമിത ഭാരവും, കുടവയറുമെല്ലാം ഉണ്ടാവും. തീര്‍ച്ചയായും ചെറുപ്പക്കാര്‍ ഒരിക്കലും ആഗ്രഹിക്കാത്ത കാര്യങ്ങളാണ് ഇവ രണ്ടും.

എന്നാല്‍ ഇതിനെ എങ്ങനെ മാറ്റിയെടുക്കാം. പലര്‍ക്കും വര്‍ക്കൗട്ട് ഒക്കെ ചെയ്ത് മാറ്റിയെടുക്കുക കുറച്ച് മടിയുള്ള കാര്യമാണ്. പക്ഷേ വര്‍ക്കൗട്ട് കൊണ്ട് മാത്രം കാര്യമില്ല. ചില ഭക്ഷണത്തിന്റെ കാര്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ തന്നെ ആവശ്യമാണ്. നമ്മള്‍ മനസ്സ് വെച്ചാല്‍ ഇതെല്ലാം എളുപ്പത്തില്‍ നടത്തിയെടുക്കാം. ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.

grilled-chicken-sweet-potato

ഗ്രില്‍ഡ് ചിക്കനും മധുരക്കിഴങ്ങും

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് ചിക്കന്‍ കഴിക്കുകയാണ് ചെയ്യേണ്ടത്. ധാരാളം പ്രോട്ടീന്‍ ചിക്കനിലുണ്ട്. അതിനൊപ്പം ബ്രോക്കോളിയും, മധുരക്കിഴങ്ങും ചേര്‍ക്കാം. കാര്‍ബോഹൈഡ്രേറ്റുകള്‍ മധുരക്കിഴങ്ങില്‍ നിന്ന് ലഭിക്കും.

ബ്രോക്കോളിയില്‍ വിറ്റാമിനുകളുമുണ്ട്. നമ്മുടെ പേശികളെ ബലിഷ്ടമാക്കാന്‍ പ്രോട്ടീന്‍ സഹായിക്കും. വിറ്റാമിനും ശരീരത്തിലെ എരിച്ചിലുകള്‍ മാറ്റും. ഇതെല്ലാം ഭാരം കുറയാന്‍ സഹായിക്കും.

സാല്‍മണും ശതാവരിയും

സാല്‍മണ്‍ മത്സ്യം നിങ്ങള്‍ക്ക് ധാരാളം കഴിക്കാം. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ് സാല്‍മണ്‍ മത്സ്യങ്ങള്‍. ഇത് പേശികളുടെ വേദനയെ അകറ്റും. വര്‍ക്കൗട്ടിന് ശേഷം ഇവ കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. അതിനൊപ്പം തന്നെ ക്വിനോവ സീഡ്‌സും, ശതാവരിയും കഴിക്കാം.

ക്വിനോവ പ്രോട്ടീന്റെ കേന്ദ്രമാണ്. ശതാവരിയാണെങ്കില്‍ പോഷകങ്ങളും, ആന്റി ഓക്‌സിഡന്റുകളും അടങ്ങിയതാണ്. മികച്ചൊരു ഫിറ്റ്‌നെസിനും, കുടവയര്‍ കുറയ്ക്കാനുമെല്ലാം ഇവ അടങ്ങിയ ഡയറ്റ് സഹായിക്കും.

യോഗര്‍ട്ടും ബദാമും

ഗ്രീക്ക് യോഗര്‍ട്ട് ഡയറ്റിന് സഹായിക്കുന്ന മറ്റൊരു ഡിഷാണ്. പ്രോട്ടീനിനാല്‍ സമ്പന്നമാണ് ഇവ. ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. വര്‍ക്കട്ടിന് ശേഷം ഇവ കഴിക്കാം. യോഗര്‍ട്ട് നമ്മുടെ ചര്‍മത്തെ റിപ്പെയര്‍ ചെയ്യാന്‍ നല്ലതാണ്.

ബെറീസും അതുപോലെ ഉള്‍പ്പെടുത്തുക. ബെറികളില്‍ ധാരാളം ആരോഗ്യപരമായ കൊഴുപ്പുണ്ട്. അതുപോലെ കൊഴുപ്പില്‍ ധാരാളം പ്രോട്ടീനുകളും, പോഷഷങ്ങളും പേശികളുടെ പ്രശ്‌നത്തിന് നല്ലതാണ്.

വെണ്ണപഴവും, മുട്ടയും

ധാന്യങ്ങള്‍ ചേര്‍ത്തുള്ള ടോസ്റ്റ് വളരെ നല്ലൊരു ഫുഡ് ഐറ്റമാണ്. ഇവയില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. അതിനൊപ്പം തന്നെ വെണ്ണപഴവും കഴിക്കുക. കോഴിമുട്ടയില്‍ പ്രോട്ടീനുകളും, പോഷങ്ങളും നമ്മുടെ പേശികള്‍ക്ക് ആവശ്യമയ രീതിയില്‍ അടങ്ങിയിട്ടുണ്ട്.

ഓട്മീലും പഴവും

ഓട്മീല്‍ നമ്മുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ധാരാളം കാര്‍ബോഹൈഡ്രേറ്റുകള്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. ഊര്‍ജം ലഭ്യമാക്കാന്‍ ഇതിലൂടെ സഹായിക്കും. അതുപോലെ വാഴപ്പഴം പൊട്ടാസ്യം ധാരാളം അടങ്ങിയവയാണ്. നമ്മുടെ പേശികളെ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഇവ സഹായിക്കും.

പീനട്ട് ബട്ടര്‍ അതുപോലെ പ്രോട്ടീനുകളും ആരോഗ്യപരമായ കോഴുപ്പിനെ ശരീരത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കും. ഇത് വര്‍ക്കൗട്ടിന് ശേഷം കഴിക്കുക. ഭാരവും, കുടവയറുമെല്ലാം കുറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+