രാവിലെ കുറച്ച് തേന്‍ കഴിക്കാം, ഭാരം ഉറപ്പായും കുറയും, കഴിക്കേണ്ട രീതികള്‍ ഇങ്ങനെ
നമ്മുടെ ഭാരം കുറയ്ക്കുന്ന കാര്യത്തില്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ പലര്‍ക്കും ധാരണക്കുറവുണ്ട്. പല വിധ ഡയറ്റുകള്‍ എല്ലാം ചെയ്ത് നോക്കിയിട്ടും ചിലപ്പോള്‍ ഫലം കാണുന്നുണ്ടാവില്ല. ഭാരം വര്‍ധിക്കുകയോ, കുടവയര്‍ മാറാതിരിക്കുകയോ ആവും ചെയ്യുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഭാരം കുറയാന്‍ നമ്മള് എന്താണ് ചെയ്യേണ്ടത്. തേന്‍ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നന്നായിരിക്കും.
എന്നാല്‍ ഇത് കഴിക്കുന്നത് ചില രീതികളുണ്ട്. അതുപാലിച്ച് വേണം കഴിക്കാന്‍. നമ്മുടെ കുടവയറിനെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ല ഓപ്ഷനാണ് തേന്‍. അതുപോലെ ഭാരക്കൂടുതലിന് കാരണക്കാരനാവുന്ന വില്ലനാണ് മധുരം. ഇതിന് ബദലമായി നമ്മുടെ തേന്‍ കഴിച്ച് തുടങ്ങാവുന്നതാണ്. പഞ്ചസാരയില്‍ അടങ്ങിയിരിക്കുന്ന മധുരത്തേക്കാള്‍ എന്തുകൊണ്ടും ആരോഗ്യപ്രദമാണ് തേന്‍. രണ്ടും നമുക്ക് മധുരം നല്‍കുന്നതാണ്.

എന്നാല്‍ പോഷകങ്ങള്‍ നമുക്ക് നല്കാന് സാധിക്കുക തേനിനാണ്. ഇവ ഭാരക്കുറവിനെ സഹായിക്കുന്നത് അക്കാരണത്താലാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റഓക്സിഡന്റുകള്‍ എന്നിവ തേനില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ട് ഭാരം കുറയുമോ? ഇല്ല എന്ന് പറയാം. കാരണം കലോറികള്‍ തേനില്‍ അധികമാണ്. 64 കലോറികളാണ് ഒരു ടേബിള്‍ സ്പൂണ്‍ തേനിലുള്ളത്.
പഞ്ചസാരയിലുള്ളത് 49 കലോറികളാണ്. ഇങ്ങനെയുള്ള താരതമ്യം നോക്കുമ്പോള്‍ പഞ്ചസാര മെച്ചപ്പെട്ടതായി തോന്നാം. എന്നാല്‍ ഗുണങ്ങള്‍ തേനില്‍ ഒരുപാടുണ്ട്. സ്വാഭാവികമായ മധുരമാണ് തേനിനുള്ളത്. നിങ്ങളുടെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഇവയ്ക്ക് സാധിക്കും. അതിലൂടെ കലോറികള്‍ കൂടുതല്‍ ശരീരത്തില്‍ എത്താതെ തടയാനും സാധിക്കും.പക്ഷേ ഭാരം കുറയുമെന്ന് കരുതി തേന്‍ ധാരാളം കഴിക്കരുത്.
അത് ഭാരം വര്‍ധിക്കാന്‍ മാത്രമേ സഹായിക്കൂ. കൃത്യമായ അളവില്‍ വേണം തേന്‍ കഴിക്കാന്‍. ഭാരം കുറയ്ക്കാന്‍ ചെയ്യേണ്ടത് നിങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറികള്‍ ശരീരത്തില്‍ നിന്ന് കുറയ്ക്കുകയാണ്. ഒരു ഭക്ഷണത്തിനും പെട്ടെന്ന് നിങ്ങളുടെ ഭാരം കുറയ്ക്കാനാവില്ല. പക്ഷേ ഡയറ്റ് ബാലന്‍സ് ചെയ്താല്‍ ഇത് സാധ്യമാകും. ചെറിയ അളവില്‍ തേന്‍ കഴിച്ചാല്‍ അത് ബാലന്‍സായിട്ടുള്ള ഡയറ്റാവും.
അത് ഭാരം കുറയ്ക്കുന്നതിനും സഹായിക്കും. പക്ഷേ അതിന് സമയമെടുക്കും. മധുരത്തിന് പകരമായി തേന്‍ ഇന്ന് മുതല്‍ കഴിച്ച് തുടങ്ങാം. രാവിലെ കഴിക്കുന്ന സ്മൂത്തിയില്‍ തേന്‍ ചേര്‍ക്കാം. സ്മൂത്തിക്ക് മധുരവും, അതോടൊപ്പം നമുക്ക് ഊര്‍ജവും ലഭിക്കും. ഓട്മീലിലും തേന്‍ ചേര്‍ക്കാം. തേനും നാരങ്ങ വെള്ളവും ചേര്‍ത്ത് കഴിക്കാം. നിത്യേന നമ്മള് കഴിക്കുന്ന വെള്ളത്തിലാണ് ചെറുനാരങ്ങയും തേനും ചേര്‍ക്കേണ്ടത്.
ഇത് ശരീരപോഷണത്തെ സഹായിക്കും. തേന്‍ കഴിക്കുന്നതിന് കൃത്യമായ സമയമുണ്ട്. അതിലൂടെ മാത്രമേ ഭാരം കുറയൂ. രാവിലെ ഇളം ചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാം. ഇത് രാവിലെയുള്ള ആദ്യ ഭക്ഷണമായാല്‍ നല്ലത്. വര്‍ക്കൗട്ടിന് മുമ്പ് അതുപോലെ കഴിക്കാം. ഊര്‍ജം ധാരാളം നല്‍കും. ഉറങ്ങുന്നതിന് മുമ്പായി കഴിക്കാം. അത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സാധാരണ നിലയിലാക്കും. രാത്രിയില്‍ വിശക്കുന്നതും ഒഴിവാക്കാം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications