ഐസ്ക്രീം കഴിക്കണം: അമിത ഭാരം കുറച്ചെടുക്കാന്‍ ഈ ഡയറ്റ് നല്ലത്? ഗുണങ്ങള്‍ ഇങ്ങനെ
ഭാരം കുറയ്ക്കാന്‍ അധികം കഷ്ടപ്പെടണമെന്ന് കരുതി ആശങ്കപ്പെടേണ്ട കാര്യമില്ല. നമുക്ക് ഭാരം കുറയ്ക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ആരോഗ്യകരമായ ഭക്ഷണമാണ് അതില്‍ ഏറ്റവും പ്രധാനം. ഐസ്ക്രീം അത്തരത്തില്‍ നമ്മളെ സഹായിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ? ഐസ്ക്രീം വെറുമൊരു ഡെസേര്‍ട്ട് മാത്രമല്ല. നമ്മുടെ മനസ്സിനിണങ്ങിയ ഭക്ഷണമെന്ന് വിളിക്കാന്‍ പറ്റിയതാണ് ഐസ്ക്രീമുകള്‍.
നമ്മള് ഏറ്റവും തളര്‍ന്നിരിക്കുന്ന സമയത്ത് ഒന്ന് ഉഷാറാക്കാന്‍ ഏറ്റവും നല്ലത് ഐസ്ക്രീമുകളാണ്. ഭാരം കുറയ്ക്കാനുള്ള ഡയറ്റില്‍ അധികമാരും ഐസ്ക്രീമുകള്‍ നിര്‍ദേശിക്കാറില്ല. എന്നാല്‍ അതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഭാരം കുറയ്ക്കാനും ഐസ്ക്രീമുകള്‍ ഉപകരിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

സാധാരണ ഐസ്ക്രീമുകളില്‍ നല്ല കട്ടിയേറിയ ക്രീമുകള്‍ ഉണ്ടാവും. ഇവ ഐസ്ക്രീമുകളെ ഡയറ്റില്‍ നിന്ന് മാറ്റാന്‍ നിര്‍ബന്ധിതമാക്കുന്ന കാര്യമാണ്. ഇതിന് പകരം കൊഴുപ്പം കുറഞ്ഞ പാല് ഉപയോഗിക്കുക. തേങ്ങാപ്പാലോ, ബദാം പാലോ ഇതില്‍ ഉപയോഗിക്കുക. അതുവഴി നമ്മുടെ ഐസ്ക്രീം ആരോഗ്യപ്രദമായി മാറും. നമ്മുടെ ശരീരത്തെയും അത് ബാധിക്കും.
അത് മാത്രമല്ല ക്രീം അടങ്ങിയ ഐസ്ക്രീം ഭാഗത്തെ ഇത് ബാധിക്കുകയുമില്ല. അതേസമയം ഐസ്ക്രീമുകള്‍ ശുദ്ധമായി തന്നെ കഴിക്കുന്നത് നമ്മുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കും. വീടുകളില്‍ തന്നെ ഇവ ഉണ്ടാക്കാന്‍ ശ്രമിക്കുക. തേന്‍, ഫ്രഷ് ഫ്രൂട്സുകള്‍, എന്നിവ അതില്‍ ഉള്‍പ്പെടുത്തുക. അതുവഴി കലോറികളെ നന്നായി കുറയ്ക്കാനാവും. ഐസ്ക്രീമിന്റെ ഫ്ളേവറും നഷ്ടമാവില്ല.
അതുപോലെ ഐസ്ക്രീം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. സാധാരണ ഐസ്ക്രീം ബ്രാന്‍ഡുകള്‍ക്ക് പകരം വളരെ ഹെല്‍ത്തിയായിട്ടുള്ള ബ്രാന്‍ഡുകളെ വേണം തിരഞ്ഞെടുക്കാന്‍. വളരെയധികം കൊഴുപ്പ് കുറഞ്ഞതും. മധുരം കുറഞ്ഞതും, വീഗന്‍, പ്രോട്ടീനുകള്‍ നിറഞ്ഞ ഐസ്ക്രീം ഓപ്ഷനുകള്‍ ലഭ്യമാണ്. ഇവ നിര്‍ബന്ധമായും കഴിക്കുക. നമുക്ക് മധുരം കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഇതാണ് നല്ലത്. അത് നമ്മുടെ ആരോഗ്യത്തെയും ബാധിക്കില്ല. ഡയറ്റിനെയും തെറ്റിക്കില്ല.
എത്ര സ്കൂപ് ഐസ്ക്രീം എടുക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. രണ്ട് സ്കൂപ്പിന് പകരം മൂന്ന് സ്കൂപ്പുകള് കഴിക്കുന്നവരുണ്ട്. അവരാണ് ശ്രദ്ധിക്കേണ്ടത്. ഒന്നില്‍ കൂടൂതല്‍ സ്കൂപ്പുകള് എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കുറച്ച് കടുപ്പമാണെങ്കില്‍ നിര്‍ബന്ധമായും ഈ രീതി പിന്തുടരുക. ഇല്ലെങ്കില്‍ നമ്മുടെ ശരീരത്തിലെ സെറോടോണിന്റെ അളവ് വര്‍ധിക്കുക. ചെറിയ അളവില്‍ കഴിച്ചാല്‍ നമ്മുടെ ശരീരത്തിന് അത് നിര്‍ത്താന്‍ സ്വയം തോന്നും.
അതുപോലെ ആരോഗ്യപ്രദമല്ല ഐസ്ക്രീമിന് മുകളിലുള്ള ടോപ്പിംഗുകള്‍. ഹോട്ട് ചോക്ലേറ്റ് ഫ്ഡജുകള്, കളര്‍ഫുള്‍ സ്പ്രിംഗ്ലിള്സ് എന്നിവ അതുപോലെ ഒഴിവാക്കേണ്ടതാണ്. ഇവയെല്ലാം കൊഴുപ്പില്‍ വളരെ മുന്നിലാണ്. അതുപോലെ അനാരോഗ്യകരമായ മധുരവുമുണ്ട്. ഇതിന് പകരം നട്സ്, ചിയാ സീഡ്സ്, ഫ്രെഷ് ഫ്രൂട്ട്സ്, ബദാം, കറുവപ്പട്ട എന്നിവ ഉപയോഗിക്കാം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications