Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രേക്ഫാസ്റ്റിന് ഇഡ്ഡലി, ഭാരം കുറയ്ക്കാന്‍ ഈ ഫുഡ് പൊളിയാണ്: ഈ 5 ഡിഷുകളും സ്ഥിരം കഴിക്കുക

ഭാരം കുറയ്ക്കാന്‍ നമ്മളെല്ലാം ശരിക്കും ശ്രമിക്കുന്നുണ്ടാവും അല്ലേ? പൊണ്ണത്തടി ജീവിത ശൈലിയുടെ കൂടി ഭാഗമായിട്ട് വരുന്നതാണ്. അതിനെ നേരിടാന്‍ കൃത്യമാ ഒരു പ്ലാന്‍ വേണം. ഹെല്‍ത്തിയായിട്ടുള്ള ഭക്ഷണത്തിലൂടെ ഭാരത്തെയും, കുടവയറിനെയും നമുക്ക് കുറച്ച് കൊണ്ടുവരാന്‍ സാധിക്കും. പക്ഷേ നമ്മള്‍ നന്നായി പരിശ്രമിക്കണം.

കാരണം ഒട്ടും ചിട്ടയില്ലാത്ത ജീവിതം നമുക്ക് പല രോഗങ്ങളും സമ്മാനിക്കാം. പ്രത്യേകിച്ച് ജങ്ക് ഫുഡുകള്‍ ശരീരത്തെ അലസതയിലേക്ക് നയിക്കും. വീട്ടില്‍ നിന്ന് തന്നെ ഉണ്ടാക്കുന്ന ഹെല്‍ത്തി ഫുഡ് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അത്തരത്തില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഇനി മുതല്‍ ഉള്‍പ്പെടുത്തേണ്ട ഡിഷുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

idli-food-diet

ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ ശീലമാക്കുക

ദക്ഷിണേന്ത്യയില്‍ നമ്മുടെ ആരോഗ്യ നല്ല നിലയിലാക്കാന്‍ സഹായിക്കുന്ന ധാരാളം ഭക്ഷണങളുണ്ട്. അതില്‍ ഏറ്റവും ഹെല്‍ത്തിയായത് വേണം തിരഞ്ഞെടുക്കാന്‍. ബ്രേക്ഫാസ്റ്റിന് മികച്ച ഭക്ഷണം തന്നെ ഉള്‍പ്പെടുത്തുക.

അതില്‍ പോഷകങ്ങളും, പ്രോട്ടീനും ഉണ്ടാവാന്‍ ശ്രദ്ധിക്കുക. അതിലും ശരീരത്തിന് വേണ്ട ഊര്‍ജവും ലഭിക്കും. ശരീരത്തെഊര്‍ജം നിറച്ച് ഉന്മേഷമാന്‍മാരാകാനും ഇത് സഹായിക്കും.

ഇഡ്ഡലി കഴിച്ച് തുടങ്ങാം

ഇഡ്ഡലി പ്രഭാതഭക്ഷണത്തിന് പറ്റിയ ഡിഷാണ്. അതിലുപരി ഹെല്‍ത്തിയാണ്. ഒരുപാട് ഗുണങ്ങള്‍ മുക്ക് ഇതിലൂടെ ലഭിക്കും സ്റ്റീമ്ഡ് റൈസ് കേക്ക് എന്നാണ് ഇവ അറിയപ്പെടുന്നത്. ഇതൊരു ലഘുഭക്ഷണം കൂടിയാണ്.

സാമ്പാറും ചട്‌നയും ചേര്‍ത്ത് ഇവ ബ്രേക്ക്ഫാസ്റ്റായി കഴിക്കാം. കലോറികളും ഇവയില്‍ കുറവാണ്. ഫൈബറും ധാരാളമുണ്ട്. ചട്‌നയും, സാമ്പാറും ചേരുമ്പോള്‍ പ്രോട്ടീനുകളുടെ കലവറയായി ഇവ മാറും.

ദോശയും കഴിക്കാം

ദോശ ബ്രേക്ക്ഫാസ്റ്റിനുള്ള നല്ലൊരു ഓപ്ഷനാണ്. അതിലുപരി ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. വളരെ ക്രിസ്പിയാണ് ഇവ. നമുക്ക് വേഗത്തില്‍ വിശപ്പും മാറാം. ധാരാളം പച്ചക്കറികള്‍ ഇവയില്‍ ഉള്‍പ്പെടുത്തുക. അതിലൂടെ പോഷകങ്ങള്‍ നമുക്ക് ല ഭിക്കും. ഭാരം കുറയ്ക്കാനുള്ള നല്ലൊരു ഓപ്ഷനാണ് ദോശകള്‍.

ഉപ്പുമാവില്‍ ഇക്കാര്യങ്ങളുണ്ട്

ഉപ്പുമാവ് കഴിക്കാത്തവരായി ആരുമുണ്ടാവില്ല. ധാരാളം പച്ചക്കറികളെല്ലാം ചേര്‍ത്ത് വളരെ ടേസ്റ്റിയാണിത്. പച്ചക്കറികള്‍ കൂടുതലായി വരുന്നതോടെ ഇവ കൂടുതല്‍ ആരോഗ്യപ്രദമായി മാറും. ധാരാളം ഫൈബര്‍ ഉപ്പുമാവില്‍ അടങ്ങിയിട്ടുണ്ട്.

അതുകൊണ്ട് ഭാരം കുറയ്ക്കാന്‍ ഇവ സഹായിക്കും. മറ്റ് ബ്രേക്ക്ഫാസ്റ്റ് ഭക്ഷണങ്ങള്‍ പോലെ സമയം ഇതിന് ആവശ്യമില്ല. വളരെ വേഗത്തില്‍ ഉപ്പുമാവ് ഉണ്ടാക്കാന്‍ സാധിക്കും.

തമിഴ്‌നാട്ടുകാരുടെ പ്രിയപ്പെട്ട വിഭവം

പൊങ്കല്‍ തമിഴ്‌നാട്ടുകാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. അരിയും, ധാന്യങ്ങളും ചേര്‍ത്താണ് പൊങ്കലുണ്ടാക്കുക. ഇത് ചൂടോയെ ബ്രേക്ഫാസ്റ്റായി തന്നെ കഴിക്കണം. ജീരകവും, കുരുമുളകും ഇതില്‍ ചേര്‍ത്തിട്ടുണ്ടാവും. ഇതില്‍ ശരീരത്തിന് വേണ്ട ഊര്‍ജത്തെ ശേഖരിക്കാന്‍ സാധിക്കും. പെട്ടെന്ന് വിശക്കുന്നതും പൊങ്കല്‍ കഴിക്കുന്നതിലൂടെ അവസാനിപ്പിക്കാം.

അട പൊളിയാണ്

അട നമ്മുടെ വീട്ടിലൊക്കെ ഉണ്ടാക്കുന്ന കിടിലന്‍ ഭക്ഷണമാണ്. കുട്ടികളൊക്കെ ഇവ ധാരാളം കഴിക്കും. പ്രോട്ടീനിന്റെയും, ഡയറ്ററി ഫൈബറിന്റെയു കലവറയാണ് അട. ഒരു പാന്‍കേക്ക് പോലുള്ള ഡിഷായി ഇതിനെ കാണാം.

ധാന്യങ്ങളും, അരിയും ചേര്‍ത്താണ് ഇവ ഉണ്ടാക്കുക. ശരീരത്തില്‍ നിന്ന് ഊര്‍ജത്തെ വളരെ പതിയെ മാത്രമാണ് ഇവ പുറത്തേക്ക് വിടുക. അതിലൂടെ നമ്മുടെ വയര്‍ ദീര്‍ഘനേരം നിറഞ്ഞിരിക്കാന്‍ ഇവ സഹായിക്കും.

ആന്ധ്രക്കാരന്‍ പേസരട്ട്

ആന്ധ്ര പ്രദേശില്‍ നിന്നുള്ള സൂപ്പര്‍ ഡിഷാണ് പേസരട്ട്. പ്രോട്ടീനിന്റെ കലവറയാണ് പേസരട്ട്. ഫൈബറും ധാരാളമുണ്ട്. ചട്‌നി ചേര്‍ത്ത് ബ്രേക്ക്ഫാസ്റ്റായി ഇവ കഴിക്കാം. ഇതിലൂടെ ഹെല്‍ത്തി ഡയറ്റും രൂപപ്പെടുത്തിയെടുക്കാം. അതിലൂടെ വേഗത്തില്‍ ഭാരവും കുറയും. സ്ഥിരമായി ഇവ കഴിക്കുന്നുണ്ടെന്നും ഉറപ്പാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+