കുരുമുളക് ഇങ്ങനെ കഴിക്കണം, ഭാരമൊക്കെ തനിയെ കുറയും, ഡയറ്റില്‍ ഈ കാര്യങ്ങളും ഉള്‍പ്പെടുത്തുക
ഭാരം കുറയ്ക്കാന്‍ വല്ലാത്ത ആഗ്രഹമുണ്ടോ? എങ്കില്‍ ചില കാര്യങ്ങള്‍ നമ്മള്‍ നിര്‍ബന്ധമായും ചെയ്യണം. ചില ഭക്ഷണ സാധനങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അതില്‍ ആദ്യത്തേത് കുരുമുളകാണ്. സുഗന്ധവ്യജ്ഞനങ്ങളില്‍ രാജാവാണ് കുരുമുളക്. ഇവയ്ക്ക് ആരോഗ്യപരമായി ഒരുപാട് ഗുണങ്ങളുണ്ട്. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം കുരുമുളകില്‍ അടങ്ങിയിട്ടുണ്ട്.
എങ്ങനെയെല്ലാം കുരുമുളക് നിങ്ങള്‍ ഉപയോഗിക്കണമെന്ന് മാത്രം കൃത്യമായി മനസ്സിലാക്കുക. നിങ്ങള്‍ പോലുമറിയാതെ ഭാരവും അതോടൊപ്പം കുടവയറും കുറയ്ക്കാന്‍ ഇവയ്ക്ക് സാധിക്കും. അതിന് കുരുമുളക് എങ്ങനെയെല്ലാം കഴിക്കണം എന്ന് പരിശോധിക്കാം.

പോഷകങ്ങളുടെ കലവറ
രാവിലെ എഴുന്നേറ്റാല്‍ കുരുമുളക് ചേര്‍ത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് രോഗങ്ങളെയും അകറ്റും. അതില്‍ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, തിയാമിന്‍, പാന്തോതെനിക് ആസിഡ്, വിറ്റാമിന്‍ ബി6, മാഗനീസ് കോപ്പര്‍, ഇരുമ്പ്, കാല്‍ഷ്യം, ഫോസ്ഫറസ്, എന്നിവയും അടങ്ങിയിട്ടുണ്ട്.
നമ്മുടെ ദഹനത്തെയും ഇവ വേഗത്തിലാക്കും. ഹൈഡ്രോക്ലോറിക് ആസിഡ് ഉള്ളതാണ് ദഹനത്തിന് സഹായിക്കുക. ഗ്യാസിന്റെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും.
ഭാരം വേഗത്തില്‍ കുറയും
നമ്മുടെ ശരീരത്തിലെ ദഹനവ്യവസ്ഥ കൃത്യമായാല്‍ ഭാരം കുറയുന്നത് എളുപ്പമാണ്. പൈപ്പറിന്‍ ധാരാളം കുരുമുളകില്‍ ഉണ്ട്. ഇവ ദഹനത്തിനും, ശരീരപോഷണത്തിനും സഹായിക്കും. നിങ്ങളുടെ ചായയിലും, മറ്റ് ഭക്ഷണങ്ങളിലും കുരുമുളക് നിര്‍ബന്ധമായും ഉള്‍പ്പെടുത്തും.
അമിത ഭാരം കൊണ്ടുള്ള പ്രശ്‌നത്തെയും ഇതിലൂടെ പരിഹരിക്കാം. അത് മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ധിക്കാനും ഇത് സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇത് കുറയ്ക്കും. അതോടൊപ്പം തന്നെ നല്ല കൊളസ്‌ട്രോളിന്റെ അളവും വര്‍ധിപ്പിക്കും. പൈപ്പറിനാണ് ഇതിനെല്ലാം സഹായിക്കുക.
ഇക്കാര്യങ്ങളും പരീക്ഷിക്കണം
ചിയാ സീഡ്‌സ് രാവിലെ എഴുന്നേറ്റ ഉടന്‍ കഴിക്കുക. ഫൈബറുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ വയര്‍ നിറഞ്ഞിരിക്കാന്‍ ഇവ സഹായിക്കും. വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച ശേഷം കഴിക്കുക. വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും.
കറുവപ്പട്ടയിട്ട ചായയും ഉഷാറാണ്. നമ്മുടെ ഉന്മേഷം വര്‍ധിപ്പിക്കും. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവും ഇവ കുറയ്ക്കും. ചൂടുതള്ള വെള്ളത്തിലോ ഹെര്‍ബല്‍ ചായയിലോ കറുവപ്പട്ട ചേര്‍ത്ത് കഴിക്കാം.
നാരങ്ങ വെള്ളം കഴിക്കൂ
ഇളംചൂടുള്ള നാരങ്ങ വെള്ളം രാവിലെ കഴിക്കണം. ഇത് ദഹനത്തെ സഹായിക്കും. വിറ്റാമാന്‍ സിയെ ഇത് ശരീരത്തിലെത്തിക്കും. ഉറങ്ങി കഴിഞ്ഞാലും നമ്മുടെ ശരീരത്തില്‍ ജലാംശം നിറച്ച് ഊര്‍ജത്തോടെ നില്‍ക്കാന്‍ സഹായിക്കും.
ആപ്പിള്‍ സെഡാര്‍ വിനഗര്‍ ഒരു ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ ചേര്‍ക്കുക. ഒപ്പം കുറച്ച് തേനും ചേര്‍ത്ത് കഴിക്കും. നമ്മുടെ ദഹനത്തെ ഇത് സഹായിക്കും. അതോടൊപ്പം ഭാരം കുറയ്ക്കാനും ഇത് നല്ലൊരു ഓപ്ഷനാണ്.












Click it and Unblock the Notifications