മനസ്സുണ്ടോ, എങ്കിലിതാ ഭാരം കുറയ്ക്കാം, വെറും വയറ്റില്‍ അത്തിപഴം കഴിക്കുക, മാറ്റങ്ങള്‍ ഇങ്ങനെ വരും
ഭാരം കുറയ്ക്കണമെന്ന ചിന്ത പലപ്പോഴും നമുണ്ടാവാം. പ്രത്യേകിച്ച് നന്നായി വണ്ണംവെക്കുന്ന സമയത്തായിരിക്കും ആരായാലും ഇത്തരം കാര്യങ്ങള്‍ ആഗ്രഹിച്ച് പോവുക. കുടവയറൊക്കെ വരുമ്പോള്‍ ആര്‍ക്കായാലും തോന്നിപ്പോകും. പക്ഷേ എന്താണ് ചെയ്യുകയെന്ന് പലര്‍ക്കും ആ സമയത്ത് അറിയുന്നുണ്ടാവില്ല.
എന്നാല്‍ മനസ്സുണ്ടോ നിങ്ങള്‍ക്ക്, എങ്കില്‍ ഭാരവും അതുപോലെ വണ്ണം വെക്കുന്നതുമെല്ലാം കുറയും. കൃത്യമായി ചില ചിട്ടകള്‍ ഡയറ്റില്‍ ഉണ്ടാവണം. അതുപോലെ തന്നെ അവ പിന്തുടരാനുള്ള മനസ്സുമുണ്ടാവണം. എങ്കില്‍ ബോളിവുഡ് താരങ്ങളെ പോലെ തന്നെ മികച്ച ഫിറ്റ്‌നെസ് നിങ്ങള്‍ക്കും സ്വന്തമാക്കാം. എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.

ഫിഗ് അഥവാ അത്തിപഴം
വെറും വയറ്റില്‍ ചില കാര്യങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. അതില്‍ പ്രധാനപ്പെട്ടതാണ് അത്തിപ്പഴം. ഇവ കഴിക്കുന്നതിനും ചില രീതികളുണ്ട്. ഒന്നോ രണ്ടോ അത്തിപ്പഴമെടുത്ത് രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. രാവിലെ ആദ്യം കഴിക്കുന്നത് ഈ അത്തിപ്പഴമായിരിക്കണം.
ഇവയില്‍ ധാരാളം ഫൈബറുകള്‍ അടങ്ങിയിട്ടുണ്ട്. നമുക്ക് ദീര്‍ഘനേരം വിശപ്പ് വരാതെ ഇവ സഹായിക്കും. ബ്രേക്ഫാസ്റ്റിന് മുമ്പ് നമുക്ക് ഒരു മധുരം കഴിച്ചതിന്റെ സന്തോഷവും ലഭിക്കും. ഒരു ദിവസത്തെ ഉന്മേഷത്തിലാക്കാന്‍ ഇതാണ് നല്ലത്.
ജീരക വെള്ളം കുടിക്കുക
ഒരു ടീസ്പൂണ്‍ ജീരകം വെള്ളത്തിലിട്ട് തിലപ്പിക്കുക. തിളപ്പിച്ച ശേഷം ഇളം ചൂടില്‍ അത് കൂടിക്കുക. ശരീരത്തിന്റെ ഭാരം കുറയ്ക്കണമെന്നുള്ളവര്‍ക്ക് ഇത് ബെസ്റ്റാണ്. വേഗത്തില്‍ ഭാരം കുറയ്ക്കാനും, ചര്‍മത്തിന്റെ ഭംഗിക്കും ഇത് സഹായിക്കും.
അതുപോലെ പെരുഞ്ചീരകവും വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് രാവിലെ വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് ശേഷം കഴിക്കാം. ഇതിലും ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാന്‍ സഹായിക്കും.
വെള്ളരി ചേര്‍ത്ത വെള്ളം
വെള്ളരി നന്നായി മുറിക്കുക. അത് രാത്രിയില്‍ വെള്ളത്തില്‍ ചേര്‍ത്ത് വെക്കുക. അതിനൊപ്പം നാരങ്ങയും, മിന്റും, കറ്റാര്‍വാഴയോ ചേര്‍ക്കുക. രാവിലെ എഴുന്നേറ്റ ഉടനെ തന്നെ ഇത് കഴിക്കുക. മാറ്റങ്ങള്‍ വേഗത്തില്‍ തന്നെ കാണാന്‍ സാധിക്കും.
ഗ്രീന്‍ ടീ മറക്കരുത്
ഗ്രീന്‍ ടീ ശരീരത്തിന് ഏറെ ആവശ്യമാണ്. ഡയറ്റ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഇത് കഴിക്കുക. അതും വെറും വയറ്റില്‍ തന്നെ കഴിക്കുക. രാവിലെ ഏറ്റവും ഉന്മേഷത്തോടെ കാര്യങ്ങള്‍ തുടങ്ങാനും ഗ്രീന്‍ ടീ നമ്മളെ സഹായിക്കും. പാല്‍ ഒഴിച്ച ചായയോ കാപ്പിക്കോ പകരം ഇത് സ്ഥിരമായി കഴിക്കുക. അത് ഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.
ആപ്പിള്‍ സെഡാര്‍ വിനാഗിരി
ആപ്പിള്‍ സെഡാര്‍ വിനാഗിരി അതുപോലെ മറക്കാതെ ഉപയോഗിക്കുക. ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ ഇവ ചേര്‍ത്ത് തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളില്‍ കഴിക്കുക. നിങ്ങളുടെ ഭാരം വേഗത്തില്‍ കുറയും.
നാരങ്ങ വെള്ളത്തിനും ഗുണങ്ങള്‍
നാരങ്ങ വെള്ളം നമ്മുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കും. നമ്മുടെ ദാഹത്തെ ഇവ നിയന്ത്രിച്ച് നിര്‍ത്തും. ചര്‍മത്തിനെയും ഇത് പരിപോഷിപ്പിക്കും. അതുപോലെ ഉലുവ കുതിര്‍ത്ത് വെച്ച് കഴിക്കാവുന്നതാണ്. ഇത് നമ്മുടെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തും.
അതുവഴി ഭാരം കുറയ്ക്കാം. കറ്റാര്‍വാഴ ജ്യൂസും അതുപോലെ പരീക്ഷിക്കുക. പ്രഭാത ഭക്ഷണത്തിന് മുമ്പ് കഴിക്കുക. ഇത് വേഗത്തില്‍ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കും. അതിലൂടെ ഭാരം കുറയുന്നതും എളുപ്പമാകും.












Click it and Unblock the Notifications