നട്‌സും, കെബാബും ഈ സമയത്ത് കഴിക്കുക, ഭാരം കുറയ്ക്കുന്നത് എളുപ്പമാകും, ഇക്കാര്യങ്ങളും ഉള്‍പ്പെടുത്തുക
ഭാരമൊന്നും അത്ര പെട്ടെന്ന് കുറയ്ക്കാനാവില്ല എന്ന പരാതി ആര്‍ക്കായാലും ഉണ്ടാവും. പക്ഷേ ആ നിരാശ ഒഴിവാക്കുന്നതാണ് നല്ലത്. നമ്മള്‍ വിചാരിച്ചാല്‍ പൊണ്ണത്തടിയും അതോടൊപ്പം ഭാരവും കുറയ്ക്കാന്‍ സാധിക്കും. പക്ഷേ നമ്മള്‍ ശരിക്കും മനസ്സ് വെക്കണം. ഒട്ടും ശുഭാപ്തി വിശ്വാസമില്ലാതെ കാര്യങ്ങള്‍ ചെയ്താല്‍ ഒന്നിനും ഫലമുണ്ടാവില്ല.
നമ്മള്‍ ചെയ്യേണ്ടത് വലിയ വര്‍ക്കൗട്ടില്‍ ശ്രദ്ധിക്കുക മാത്രമല്ല. കിടിലന്‍ ചില ഭക്ഷണങ്ങള്‍ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അതിലുപരി അവ കഴിക്കുന്ന സമയം കൃത്യമായിരിക്കും. അത് ഡയറ്റിന്റെ ഒരു നേരത്ത് സ്ഥിരമായി കഴിച്ചാല്‍ ഭാരം കുറയുന്നത് അതിവേഗത്തിലായിരിക്കും. ആ ഭക്ഷണ സാധനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മിക്‌സ്ഡ് നട്‌സ് പൊളിയാണ്
മിക്‌സഡ് നട്‌സ് നമ്മള്‍ വിശന്നിരിക്കുന്ന സമയത്ത് കഴിക്കാന്‍ പറ്റുന്നതാണ്. വൈകുന്നേരങ്ങളിലെ ഡയറ്റ് ഇത് ഉള്‍പ്പെടുത്താം. ലഘുഭക്ഷണമായിട്ടാണ് ഇതിനെ കാണുന്നത്. വീട്ടിലാണെങ്കിലും, ജോലിയിലാണെങ്കിലും ഇവ കഴിക്കാം. നട്‌സില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ആന്റിഓക്‌സിഡന്റുകള്‍ അതിന്റെ ഭാഗമാണ്. അത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. അത് മാത്രമല്ല കൊളസ്‌ട്രോളും കുറയ്ക്കും. ബദാം, അണ്ടിപ്പരിപ്പ്, ഹാസല്‍നട്‌സ്, പിസ്ത, വാല്‍നട്ട്, എന്നിവയാണ് ഭാരം കുറയ്ക്കുന്നതിന് അനുയോജ്യമായ നട്‌സുകള്‍.
പോപ്പ്‌കോണ്‍ തിയേറ്റര്‍ ഫുഡല്ല
പോപ്പ്‌കോണ്‍ വെറും തിയേറ്ററില്‍ സിനിമ കാണുമ്പോള്‍ മാത്രം കഴിക്കാവുന്ന ഫുഡല്ല. ഭാരം കുറയ്ക്കാന്‍ ഏറ്റവും പെര്‍ഫെക്ടായിട്ടുള്ള ഫുഡാണിത്. നമുക്ക് പെട്ടെന്ന് വിശക്കാതിരിക്കാനും ഇവ സഹായിക്കും. ധാരാളം ഫൈബറുകളും, ആന്റിഓക്‌സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. കലോറിയില്‍ വളരെ കുറവുമാണ് പോപ്പ്‌കോണ്‍.
വീട്ടില്‍ നിന്ന് തന്നെ ഇവ ഉണ്ടാക്കാം. ഹൃദയസംബന്ധമായ അസുഖങ്ങളെയും ഇത് കുറയ്ക്കും. ഇത് തയ്യാറാക്കുന്നത് ധാന്യങ്ങള്‍ കൊണ്ടാണ്. ടൈപ്പ് 2 പ്രമേഹത്തെയും ഇവ തടയും. ധാരാളം ഉപ്പും, വെണ്ണയും ഇതില്‍ ചേര്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കെബാബും കഴിച്ച് തുടങ്ങാം
രജ്മ കെബാബ് ശരീരത്തിന് രുപാട് നല്ലതാണ്. ഇത് ബീന്‍സ് കൊണ്ടാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് പോഷകങ്ങളുടെ ഒരു കലവറയാണ്. ഫൈബറുകളും, ധാതുലവണങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദത്തെ കുറയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവും ഇത് കുറയ്ക്കും.
മുളക്, ഉള്ളി, ഗോതമ്പ് പൊടി, ഇഞ്ചി-വെളുത്തുള്ളി പോസ്റ്റ്, എന്നിവ ചേര്‍ത്താണ് കെബാബ് ഉണ്ടാക്കുന്നത്. നമ്മുടെ ഭാരം കുറയ്ക്കും.അതുപോലെ ഹെല്‍ത്തിയുമാണ്. പൊതിന-തക്കാളി ചട്‌നി ഉപയോഗിച്ച് ഇത് കഴിക്കാവുന്നതാണ്.
സമോസ ശരീരത്തിന്റെ സുഹൃത്ത്
സമോസ വൈകീട്ട് കഴിക്കാന്‍ സാധിക്കുന്ന ഹെല്‍ത്തിയായ സ്‌നാക്‌സാണ്. ധാന്യങ്ങള്‍ നിറച്ചുണ്ടാക്കുന്ന സമോസ പൊരിച്ചെടുക്കുന്നതിന് പകരം ആവിയില്‍ സ്റ്റീം ചെയ്‌തെടുക്കാം. ഇതോടെ ആരോഗ്യത്തിന് പ്രശ്‌നക്കാരനാവുമെന്ന ആരോപണത്തെ മറികടക്കാന്‍ ആവിയില്‍ സ്റ്റീം ചെയ്‌തെടുക്കുന്നതോടെ ഇവ ഹെല്‍ത്തിയായി മാറും. അങ്ങേയറ്റം സ്വാദിഷ്ടമായും അത് മാറും.
നമ്മുടെ ഭാരത്തെ കുറയ്ക്കാന്‍ ഇവ സഹായിക്കും. മൈദ പൂര്‍ണമായും ഇത് ഉണ്ടാക്കുമ്പോള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. പകരം ധാരാളം പച്ചക്കറികള്‍ ചേര്‍ത്തുക. ചെറിയ ഇടവേളകളില്‍ ഇത് കഴിച്ചാല്‍ വേഗത്തില്‍ തന്നെ ഭാരം കുറയും.












Click it and Unblock the Notifications