പപ്പായ രാവിലെയും രാത്രിയിലും കഴിക്കുക, ഭാരം കുറയ്ക്കുന്നത് സിംപിള്‍ കാര്യം, കഴിക്കേണ്ടത് ഇങ്ങനെ
ഭാരം കുറയ്ക്കാന്‍ എന്ത് ചെയ്യണം. അതും പ്രകൃതിദത്തമായ വഴികളിലൂടെ വേണം. അതിനായി എന്തെല്ലാം ചെയ്യാന്‍ പറ്റും. ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. ശരീരത്തിന് വേണ്ട ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുകയാണ് അതിലുള്ള ഏറ്റവും വലിയ ഓപ്ഷന്‍. അതിലേക്ക് മാറുമ്പോള്‍ ശരീരത്തില്‍ മാറ്റങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങും. പപ്പായ അത്തരത്തില്‍ മികച്ചൊരു പ്രകൃതിദത്തമായ ഭക്ഷണമാണ്.
ഒരുപാട് പോഷകങ്ങള്‍ ഇവ ശരീരത്തിലെത്തിക്കും. അതിലുപരി നമ്മുടെ ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ പപ്പായയിലുണ്ട്. കലോറികള്‍ വളരെ കുറവാണ് പപ്പായയില്‍. അതുപോലെ ഫൈബറിന്റെ വലിയ കേന്ദ്രമാണ് ഈ പഴം. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ മൊത്തം ആരോഗ്യത്തെ ഇവ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കും.

അതോടൊപ്പം തന്നെ ഭാരത്തെ കുറയ്ക്കാനും സഹായിക്കും. നമുക്ക് അമിതമായി വിശപ്പ് വരുന്നത് കൊണ്ടാണ് പൊണ്ണത്തടി വരുന്നത്. ഇടയ്ക്കിടെ ഭക്ഷണം കഴിക്കാന്‍ തോന്നുന്നത് നിയന്ത്രിക്കാന്‍ പപ്പായക്ക് സാധിക്കും. പപ്പായിന്‍ എന്ന എന്‍സൈം ഇതിലുണ്ട്. അവ ദഹനത്തെ എളുപ്പത്തിലാക്കും. ശരീരപോഷണത്തെയും ഇവ സഹായിക്കും. അതേസമയം ധാരാളം ഭക്ഷണം കഴിക്കുന്നതിലൂടെ സംഭവിക്കുന്ന ഭാരം വര്‍ധിക്കലിനെയും ഇവ പ്രതിരോധിക്കും.
കലോറി വളരെ കുറവാണ് എന്നതാണ് പപ്പായയെ ഡയറ്റില്‍ എല്ലാവരും ഉള്‍പ്പെടുത്താന്‍ കാരണം. ഒരുപാട് പപ്പായ കഴിച്ചാലും, നമ്മുടെ ഉള്ളില്‍ വളരെ ചെറിയ അളവിലേ കലോറി എത്തൂ. അതിലൂടെ നമ്മുടെ വയര്‍ നിറഞ്ഞിരിക്കാനും, അതുപോലെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ശരീരത്തിലെത്താതെ പരിരക്ഷിക്കുകയും ചെയ്യാം. ഇത് നമ്മുടെ ഭാരം കുറയ്ക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
ഇത് കൃത്യമായ ഇടവേളകളില്‍ കഴിക്കാന്‍ ശ്രമിക്കുക. ഫൈബറുകള്‍ ഉയര്‍ന്ന അളവില്‍ തന്നെ പപ്പായയിലുണ്ട്. ഇതാണ് രണ്ടാമത്തെ പപ്പായയെ ഡയറ്റില്‍ എന്തായാലും ഉള്‍പ്പെടുത്തണമെന്ന് പറയാന്‍ കാരണം. ഫൈബര്‍ നമ്മുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന കാര്യമാണ്. ഡയറ്ററി ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ അത് ദഹനത്തെ സഹായിക്കും. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനും ഇതുവഴി പപ്പായക്ക് സാധിക്കും.
കലോറികളും കുറവാണ് ശരീരത്തിലെത്തുക. ഇതെല്ലാം ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. പപ്പായിന്‍ എന്‍സൈമുകള്‍ അതുപോലെ ഡയറ്ററി പ്രോട്ടീനുകളെ വിഭജിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കും. പ്രോട്ടീനുകളുടെ ദഹനത്തെയും ഇതുവഴി ഉറപ്പാക്കാം. അമിനോ ആസിഡുകളെ ശരീരത്തില്‍ കൃത്യമായി ഇവ എത്തിക്കും. പോഷകങ്ങളെ ശരീരത്തിലെ എല്ലാ ഭാഗത്തേക്കും എത്തിക്കാന്‍ പപ്പായ കൊണ്ട് സാധിക്കും. അത് ശരീര പോഷണത്തിനും ഗുണം ചെയ്യും. ആന്റിഓക്‌സിഡന്റുകളും ശരീരത്തെ സഹായിക്കുന്നതാണ്.












Click it and Unblock the Notifications