എഴുന്നേറ്റാല്‍ ഉടന്‍ ഇഞ്ചിയും മഞ്ഞളും ചേര്‍ത്ത ചായ ശീലമാക്കുക, ഭാരം കുറയ്ക്കല്‍ സിംപിള്‍
ഭാരം കുറയ്ക്കുന്നത് കുറച്ചൊരു ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ഭാരം വര്‍ധിക്കുന്നത് എളുപ്പമുള്ള കാര്യമാണ്. അതുപോലെ എളുപ്പമല്ല ശരീര ഭാരം കുറച്ച് മെലിയുന്നത്. കുറച്ച് നന്നായി അതിന് ബുദ്ധിമുട്ടേണ്ടി വരും. അതിന് ഡയറ്റില്‍ നമ്മള്‍ മാറ്റം വരുത്തിയാലും ഇതൊക്കെ സാധ്യമാകും. സെലിബ്രിറ്റികളൊക്കെ വേഗത്തില്‍ ഭാരം കുറയ്ക്കുന്നതും ചില പൊടിക്കൈകളിലൂടെയാണ്. പക്ഷേ ഇതെല്ലാം കൃത്യമായി പാലിക്കണം.
നമ്മുടെ രാവിലെ എഴുന്നേറ്റ് വരുമ്പോള്‍ ചെയ്യുന്ന കാര്യങ്ങളില്‍ അടക്കമാണ് മാറ്റം വരേണ്ടത്. പാലൊഴിച്ച് കൊഴുപ്പേറിയുള്ള ചായയോ കാപ്പിയോ കുടിക്കുന്നത് തന്നെ നിര്‍ത്തണം. അതിനര്‍ഥം ചായ കുടിക്കുന്നത് നിര്‍ത്തണമെന്നല്ല. പകരം ഹെല്‍ത്തിയായിട്ടുള്ള ചായ കുടിക്കാം. അതൊന്ന് പരിശോധിക്കാം. ചണവിത്ത് അഥവാ ഫ്‌ളാക്‌സ് സീഡ്‌സുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? ഭാരം കുറയ്ക്കുന്നതിന് ഇവ ബെസ്റ്റാണ്. ഇവ നമ്മള്‍ രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ ആദ്യം കഴിക്കുന്നത് ഫ്‌ളാക്‌സ് സീഡ് ചേര്‍ത്ത വെള്ളമായിരിക്കും.

ഒരു ചെറുനാരങ്ങുടെ പകുതിയെടുത്ത് അത് വെളപ്പത്തില്‍ കലക്കുക. അതിനൊപ്പം ചണവിത്തുകളും ചേര്‍ക്കുക. ഇത് നിങ്ങളുടെ ശരീര പോഷണത്തെ മികച്ചതാക്കും. അതിലൂടെ തന്നെ ദഹനവും സാധ്യമാകും. ഇത് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന കാര്യമാണ്. ഗ്രീന്‍ ടീയെ കുറിച്ചും കേട്ടിരിക്കുമല്ലോ? ഗ്രീന്‍ ടീ നല്ലൊരു ഹെല്‍ത്തി ഓപ്ഷനാണ്. ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതും ശരീര പോഷണത്തെ സഹായിക്കും. ഗ്രീന്‍ ടീയില്‍ മധുരമില്ലാതെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഭാരം വേഗത്തില്‍ കുറയും.
ആപ്പിള്‍ സെഡര്‍ വിനഗര്‍ ചേര്‍ത്ത് രാവിലെ കഴിക്കാവുന്നതാണ്. ഇത് വെള്ളത്തില്‍ ചേര്‍ത്ത് വേണം കഴിക്കാന്‍. ഭാരം കുറയ്ക്കാനുള്ള നല്ലൊരു മാര്‍ഗമാണിത്. നമ്മുടെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ ആപ്പിള്‍ സെഡറിന് സാധിക്കും. അമിതമായ വിശപ്പ് നിയന്ത്രിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പും കുറഞ്ഞ് കിട്ടും. അതിലും പൊണ്ണത്തടി കുറയ്ക്കാനാവും. ഒന്നോ രണ്ടോ ടേബിള്‍ സ്പൂള്‍ ആപ്പിള്‍ സെഡര്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക.
അതിരാവിലെ തന്നെ കഴിക്കുന്നത് നല്ലതാണ്. ഇഞ്ചിയും മഞ്ഞളും ചേര്‍ത്ത ചായ നല്ലൊരു ഹെല്‍ത്തി ഓപ്ഷനാണ്. ഫ്രഷായിട്ടുള്ള ഇഞ്ചിയും, മഞ്ഞളും തന്നെ ഉപയോഗിക്കുക. ഇവ ശരീരത്തിലെ എരിച്ചിലിനെയും ഇല്ലാതാക്കും. കറുവപ്പട്ട ചേര്‍ത്ത ചായ ആരോഗ്യത്തിന് നല്ലതാണ്. രക്തത്തിലെ പഞ്ചസാര അളവിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഇവയ്ക്ക് സാധിക്കും.ചൂടുവെള്ളത്തില്‍ കറുവപ്പട്ട പൊടിയോ അല്ലെങ്കില്‍ കറുവപ്പട്ടയോ തന്നെ ഇട്ട ശേഷം ചായ തിളപ്പിക്കുക.
ഇത് ഭാരം വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ വെള്ളരിയും പുതിനയും ചേര്‍ത്തുള്ള വെള്ളം നിത്യേന കഴിക്കാം. ഇവ ശരീരത്തിന് ആവശ്യമായ വെള്ളത്തെ എത്തിക്കും. നമ്മുടെ അമിത വിശപ്പിനെയും ഇവ നിയന്ത്രിച്ച് നിര്‍ത്തും. രാത്രി വെള്ളത്തില്‍ വെള്ളരിയും, പുതിനയും കുതിര്‍ത്ത് വെച്ച ശേഷം രാവിലെ കഴിക്കാവുന്നതാണ്. മഞ്ഞള്‍ ചേര്‍ത്ത പാലും കഴിക്കാവുന്നതാണ്. ഇതും ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇതില്‍ ബദാം, തേങ്ങാ പാല്‍ എന്നിവ ഉപയോഗിക്കും.












Click it and Unblock the Notifications