പുതിന ഇലയുണ്ടോ? സിംപിളാണ് ഇനി കാര്യങ്ങള്‍, ഭാരം ഇതാ ഇങ്ങനെ കുറയും, ഗുണങ്ങള്‍ ധാരാളം
ശരീരത്തിന്റെ ഭാരം വല്ലാതെ കൂടുന്നു. ഇതൊന്ന് കുറയ്ക്കണമെന്ന് വിചാരിക്കാത്ത ദിവസങ്ങളുണ്ടാവില്ല അല്ലേ. എന്ത് ചെയ്യും. ഒരുപിടിയുമില്ലാതെ നില്‍ക്കുകയാണോ? എങ്കില്‍ വഴിയുണ്ട്. നമ്മളാദ്യം ചെയ്യേണ്ടത് ഹെല്‍ത്തിയായിട്ടുള്ള ഒരു ലൈഫ്‌സ്റ്റൈല്‍ ഉണ്ടാക്കിയെടുക്കുകയാണ്. ചിട്ടയില്ലാത്ത ഭക്ഷണരീതി നമുക്ക് എപ്പോഴും വില്ലനാവും. കാരണം ഇവ ശരീരത്തെ പ്രതികൂലമായി ബാധിക്കും.
അവ പൊണ്ണത്തടിക്ക് കാരണമാകും. തുടര്‍ന്ന് ഭാരക്കൂടുതലും നമ്മളെ തേടിയെത്തും. ഇത് രണ്ടും നമ്മുടെ വില്ലന്മാരാണ്. ഇവയെ വെറുതെ അവഗണിച്ച് വിടരുത്. നമുക്കൊരു ഡയറ്റ് ഉണ്ടാക്കാം. അതില്‍ നിര്‍ബന്ധമായും പുതിന ഇലകളുണ്ടായിരിക്കണം. അവ എങ്ങനെയാണ് നമ്മളെ സഹായിക്കുന്നതെന്ന് നോക്കാം.പുതിന ഇല നമ്മുടെ ശരീരത്തെ ആരോഗ്യപ്രദമാക്കി തിരിച്ചുപിടിക്കാന്‍ സഹായിക്കും.

കാരണം ഇവയില്‍ കലോറികള്‍ കുറവാണ്. കലോറികള്‍ ധാരാളമായി ശരീരത്തിലെത്തുമ്പോള്‍ പൊണ്ണത്തടിയെല്ലാം ഉണ്ടാവുന്നത് സ്വാഭാവികമാണ്. അപ്പോള്‍ കലോറികള്‍ കുറഞ്ഞ പുതിന ഇല എന്തുകൊണ്ടും കഴിക്കാവുന്നതാണ്. പുതിന ഇല കൊണ്ട് നമുക്ക് ശീതള പാനീയങ്ങള്‍ ഉണ്ടാക്കാം. അതുപോലെ നമ്മുടെ കറികളിലെല്ലാം ഉപയോഗിക്കാം. നമ്മുടെ ഭക്ഷണത്തിന് സ്വാദും വര്‍ധിപ്പിക്കും. അതിലൂടെ കലോറികള്‍ എത്തുന്നത് കുറയ്ക്കും.
നമ്മുടെ വയര്‍ കുറയ്ക്കാന്‍ പുതിന ചായയും ശീലമാക്കാം. ചായ കുടിക്കുന്നത് നിയന്ത്രിക്കേണ്ട ആവശ്യവും അതിലൂടെ വരുന്നില്ല. ഭാരം കുറയ്ക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ ദഹനമാണ്. ഇവ ശരിയായാല്‍ തന്നെ പാതി പ്രശ്‌നം തീരും. നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്താന്‍ പുതിന ഇല സഹായിക്കും. ശരീരത്തിന് ആരോഗ്യപ്രദമായ ദഹനം സമ്മാനിക്കാന്‍ പുതിന ഇലയ്ക്ക് സാധിക്കും.
അവ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കും. അമിതമായ വിശപ്പ് ഏത് ഡയറ്റിനും വില്ലനാണ്. ആ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ പുതിന ഇലയ്ക്ക് സാധിക്കും. നമ്മുടെ ഭക്ഷണത്തില്‍ പുതിന ഇല വരുന്നതോടെ അമിതമായ വിശപ്പ് കുറഞ്ഞ് കിട്ടും. അതിലൂടെ കലോറികള്‍ ധാരാളം ശരീരത്തിലെത്തുന്നതും അവസാനിക്കും. അതിലൂടെ ശരീരവണ്ണവും കുടവയറും കുറയും.
നിങ്ങള്‍ ധാരാളം വെള്ളം കുടിക്കാന്‍ അതുപോലെ മറക്കരുത്. ഇനി വെള്ളം കുടിക്കുമ്പോള്‍ അതിലേക്ക് ധാരാളം പുതിന ഇലകളും ചേര്‍ക്കുക. അത് നമ്മുടെ ശരീരത്തില്‍ ജലത്താല്‍ സമ്പന്നമാക്കും. കൂടുതല്‍ ഊര്‍ജം ലഭിക്കും. ശരീരത്തിന്റെ ആരോഗ്യത്തിനും, നമ്മുടെ ഭാരം കുറയ്ക്കാനും ഇവ ആവശ്യമാണ്.
കാരണം പുതിനയിട്ട വെള്ളം കുടിക്കുന്നതിലൂടെ നമ്മുടെ വയര്‍ ദീര്‍ഘനേരം നിറഞ്ഞിരിക്കും. അതുപോലെ വിശപ്പും അമിതമായി ഉണ്ടാവില്ല. നമ്മുടെ ശരീരപോഷണത്തെയും ഇവ മെച്ചപ്പെടുത്തും. എന്‍സൈമുകളെ ശരീരത്തിന് ആവശ്യമായ രീതിയില്‍ ഉപയോഗിക്കാന്‍ പുതിന ഇല സഹായിക്കും. ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ ലിച്ചെടുക്കാന്‍ ഇവ നമ്മളെ സഹായിക്കും.












Click it and Unblock the Notifications