Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരം കുറയ്ക്കുന്നതിന് ഇതിലും നല്ലൊരു ഓപ്ഷനില്ല, ചെറുപയര്‍ പരിപ്പിനൊപ്പം ഇക്കാര്യങ്ങളും ശീലമാക്കുക

നമ്മുടെ ഭാരം കുറയ്ക്കാന്‍ എങ്ങനെ സാധിക്കുമെന്ന് കരുതി ഇനി ആശങ്കപ്പെടേണ്ട കാര്യമില്ല. നിരവധി ഓപ്ഷനുകള്‍ നമ്മുടെ മുന്നിലുണ്ട്. പക്ഷേ ഇതിന് കൃത്യമായ അച്ചടക്കം ആവശ്യമാണ്. എങ്കില്‍ മാത്രമേ തടി കുറയ്ക്കാന്‍ സാധിക്കൂ. അതിന് ആദ്യം ചെയ്യേണ്ടത് അജവാന്‍ സീഡ്‌സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ്. ശരീരത്തിന് ആവശ്യമായ എണ്ണ ഇതിലുണ്ട്.

തൈമോള്‍ എന്നാണ് ഈ എസന്‍ഷ്യല്‍ ഓയിലിന്റെ പേര്. ഇത് നമ്മുടെ ഭാരത്തെ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ ശരീരപോഷണത്തെയും സഹായിക്കും. അതിലൂടെ നമ്മുടെ ദഹനവും വേഗത്തിലാവും. അസിഡിറ്റിയെയും ഇവ ഇല്ലാതാക്കും.

moong-dal-weight-loss

മൂങ്ക് ദാല്‍ അഥവാ ചെറുപയര്‍ പരിപ്പും ഭാരം കുറയ്ക്കാന്‍ നല്ലൊരു മാര്‍ഗമാണ്. ഇതില്‍ ഗ്ലൈക്കെമിക് സൂചിക കുറവാണ്. ഇതിനര്‍ത്ഥം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സാധാരണ നിലയിലാക്കാന്‍ ഇവ സഹായിക്കും. നമ്മുടെ വിശപ്പിനെയും ഇവ നിയന്ത്രിച്ച് നിര്‍ത്തും. അതോടൊപ്പം തന്നെ ശരീരത്തിന് ദോഷവും ചെയ്യില്ല.

യോഗര്‍ട്ട് അഥവാ തൈരും നിങ്ങള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതില്‍ പ്രോബ്രിയോട്ടിക്‌സ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഡയറ്റിന് ഇത് സഹായിക്കും. ഭാരം കുറയ്ക്കാന്‍ ഇവ കൊണ്ട് സാധിക്കും. ഇഞ്ചി അതുപോലെ ഭാരം കുറയ്ക്കാന്‍ സഹായിക്കും. നമ്മുടെ ദഹനത്തെ ഇത് സഹായിക്കും. ശരീര പോഷണത്തെയും ഇത് സഹായിക്കും. കൂടുതല്‍ കലോറികളെ ഇല്ലാതാക്കാനും ഇവ സഹായിക്കും.

മഞ്ഞളിന് നമ്മുടെ ശരീര ഭാരത്തെ കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ കുര്‍കുമിന്‍ എന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ എരിച്ചില്‍ മാറ്റി കൊഴുപ്പിനെ കുറയ്ക്കാന്‍ സാധിക്കും. ദഹനം കൃത്യമായി നടക്കുന്നതിലൂടെ ശരീരത്തെ ഭാരത്തെയും വേഗത്തില്‍ കുറയ്ക്കാനാവും. അതുപോലെ കറുവപ്പട്ടയ്ക്കും ഗുണങ്ങള്‍ ഏറയെുണ്ട്. രക്തത്തിന്റെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സാധിക്കും. ഇതുവഴി നമ്മുടെ ഭാരണത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഇവയ്ക്ക് സാധിക്കൂ.

ഇഞ്ചി ശരീരത്തിന് ആവശ്യമായ ഒന്നാണ്. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഇഞ്ചി ഉള്‍പ്പെടുത്തണം. ഇഞ്ചിക്ക് നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്താനുള്ള കഴിവുണ്ട്. അവ ശരീരപോഷണത്തെ മെച്ചപ്പെടുത്തുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. കൂടുതല്‍ കലോറികളെ ദഹിപ്പിക്കാന്‍ ഇവയ്ക്ക് സാധിക്കും. ഇതിലൂടെ ശരീര ഭാരം വേഗത്തില്‍ കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കും. മൈദയ്ക്ക് പകരം ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ധാരാളം പ്രോട്ടീനും, ഫൈബറും ഇതില്‍ അടങ്ങിയിട്ടുണ്ട്. ദീര്‍ഘനേരത്തേക്ക് നമ്മുടെ വിശപ്പിനെ ഇതുവഴി നിയന്ത്രിച്ച് നിര്‍ത്താം. അമിതമായി ഭക്ഷണം കഴിക്കുന്നതും ഇത് തടയും. അതും ഭാരം കുറയ്ക്കാനേ സഹായിക്കൂ. ചീര, പോലുള്ള ഇലകള്‍ അടക്കിയ ഭക്ഷണങ്ങളും ഇനി കഴിക്കാം. അതില്‍ കലോറികള്‍ കുറവാണ്. എന്നാല്‍ പോഷകങ്ങള്‍ ധാരാളമുണ്ട്. സലാഡുകളിലും, സ്മൂത്തികളിലും ഇവ ഉള്‍പ്പെടുത്താം. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട് ഇവയില്‍. നമ്മുടെ ഭാരം കുറയക്കാന്‍ നല്ലൊരു ഓപ്ഷനാണിത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+