Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടവയര്‍ മാറ്റാന്‍ റെഡിയായിക്കോ, ഒലീവ് കഴിച്ച് തുടങ്ങണം, കുറച്ച് ഡാര്‍ക് ചോക്ലേറ്റുമാവാം

ശരീരത്തിന് ഫിറ്റ്‌നെസില്ലാത്തത് വല്ലാത്തൊരു പ്രശ്‌നമാണ്. പൊണ്ണത്തടിയൊക്കെ വെച്ച്, ഭാരം വല്ലാതെ വര്‍ധിച്ച് നമുക്ക് തന്നെ വല്ലാത്തൊരു പുച്ഛം തോന്നാം. പക്ഷേ ശരീരം ഏറ്റവും ഫിറ്റായി കാത്തുസൂക്ഷിക്കേണ്ടത് ആരുടെ കടമയാണ്. നമ്മള്‍ തന്നെയാണ് അത് ഏറ്റവും നന്നായി കൊണ്ടുപോകേണ്ടത്. അതിന് ജിമ്മില്‍ പോയി വല്ലാതെ ഭാരമെടുത്ത് കഷ്ടപ്പെടേണ്ട കാര്യമില്ല.

ചില ടിപ്‌സുകള്‍ സ്ഥിരമായി പിന്തുടര്‍ന്നാല്‍ മതി. പക്ഷേ അത് കൃത്യമായി ഫോളോ ചെയ്യാന്‍ തയ്യാറാവണം. നമ്മുടെ ഭക്ഷണത്തിലെ മാറ്റമാണ് ഇതില്‍ പ്രധാനം കൊഴുപ്പ് നിറഞ്ഞ ജങ്ക് ഫുഡുകള്‍ ഒഴിവാക്കണം. പകരം ഈ ഭക്ഷണസാധനങ്ങള്‍ നിങ്ങളുടെ ഡെയ്‌ലി ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

chocolate-olive

ഒലീവുകള്‍ നമുക്ക് വളരെ പ്രധാനപ്പെട്ടൊരു ഫുഡാണ്. ഇവ കുടവയര്‍ മാറ്റിയെടുക്കാന്‍ ഇന്ന് മുതല്‍ കഴിച്ച് തുടങ്ങണം. ഇതിലുള്ള മോണോ സാറ്റുറേറ്റ് ചെയ്യപ്പെട്ട കൊഴുപ്പാണ്. ഇത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. ഒലീവുകള്‍ മികച്ചൊരു ലഘുഭക്ഷണമാണ്. അത് നമ്മുടെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തും. അതുപോലെ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ മൊത്തം പരിപോഷിപ്പിക്കാം.

ഗ്രീക്ക് യോഗര്‍ട്ടാണ് ഡയറ്റില്‍ വേണ്ട മറ്റൊരു കാര്യം. ഇതില്‍ പ്രോട്ടീനും കാല്‍സ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ അസ്ഥിയുടെ കരുത്തും ഇവ വര്‍ധിപ്പിക്കും. ഗ്രീക്ക് യോഗര്‍ട്ടിനൊപ്പം പഴങ്ങളോ, നട്‌സുകളോ ചേര്‍ത്ത് കഴിക്കാം. ഇതിലൊന്നും കൊഴുപ്പില്ല.

ഡാര്‍ക് ചോക്ലേറ്റ് അതുപോലെ കഴിക്കാന്‍ മറക്കരുത്. ഇതൊരു കിടിലന്‍ ടേസ്റ്റി ഫുഡാണ്. ശരീരത്തിന് ഇവ ഗുണം ചെയ്യും. 70 ശതമാനം കൊക്കോ ഇതിലുണ്ട്. ആന്റിഓക്‌സിഡന്‍ുകളും, അതുപോലെ കാര്‍ഡിയോവാസ്‌കുലാര്‍ ഗുണങ്ങളും ഇതിലുണ്ട്. നിത്യേന ഒരു കഷ്ണം ഡാര്‍ക് ചോക്ലേറ്റെങ്കിലും കഴിച്ചാലും ശരീരത്തില്‍ മാറ്റങ്ങള്‍ കാണാം.

ഹമ്മസ് അതുപോലെ കഴിക്കാവുന്നതാണ്. ഇത് വെള്ളക്കടല കൊണ്ടാണ് ഉണ്ടാക്കുന്നതാണ്. ഇവയില്‍ ധാരാളം ഫൈബറും പ്രോട്ടീനുകളുമുണ്ട്. ഇവ മുറിച്ചുവെച്ച പച്ചക്കറികള്‍ക്കൊപ്പം കഴിക്കാവുന്നതാണ്.

നട്‌സ് നമ്മള്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടവയാണ്. ബദാം, വാല്‍നട്ടുകള്‍, പിസ്തകള്‍, എന്നിവയെല്ലാം ആരോഗ്യകരമായ ലഘുഭക്ഷണങ്ങളാണ്. നിത്യേന കഴിക്കുന്നത് കൊണ്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. അത് മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പുകള്‍, ഫൈബറുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം ഇതിലുണ്ട്. അതേസമയം നട്‌സ് കഴിക്കുമ്പോള്‍ അളവില്‍ പ്രത്യേക ശ്രദ്ധയുണ്ടാവണം. കാരണം കലോറികളാല്‍ ഇവ നിറഞ്ഞിരിക്കുന്നതാണ്. നിത്യേന ഒന്നോ രണ്ടോ എണ്ണം മാത്രം കഴിച്ചാല്‍ മതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+