Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊണ്ണത്തടിയുണ്ടെന്ന ചിന്ത മാറ്റാം, മുന്തിരി ഡയറ്റില്‍ ഈ വിധം ഉള്‍പ്പെടുത്താം: മാറ്റങ്ങള്‍ ഉറപ്പ്

നമ്മുടെ ഭാരം കൂടുന്നത് കുറച്ചൊരു വിഷമമുണ്ടാക്കുന്ന കാര്യമാണ്. കാരണം നമ്മള്‍ വിചാരിക്കുന്ന പലതും കൃത്യതയോടെ ചെയ്യാന്‍ സാധിച്ചെന്ന് വരില്ല. ശരീരത്തിന്റെ മൊത്തം ഫിറ്റ്‌നെസിനെ തന്നെ അത് ബാധിക്കും. അതിനെ നേരിടാന്‍ നമ്മള്‍ എന്ത് ചെയ്യും. നമ്മുടെ ഭക്ഷണ ക്രമത്തിലെ ചില മാറ്റങ്ങള്‍ കൊണ്ട് അമിത ഭാരവും, പൊണ്ണത്തടിയുമെല്ലാം കുറയ്ക്കാന്‍ സാധിക്കും. അതിന് നല്ലൊരു പരിഹാര മാര്‍ഗമാണ് മുന്തിരി.

പച്ചമുന്തിരി, ചുവന്ന മുന്തിരി എന്നിങ്ങനെ എല്ലാമുണ്ട്. ഇതെല്ലാം നമുക്ക് കഴിക്കാം. കാരണം ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് മുന്തിരി. പ്രത്യേകിച്ച് റെസ്‌വെരാട്രോള്‍ എന്ന ആന്റിഓക്‌സിഡന്റുകളാണ് മുന്തിരിയില്‍ ധാരളമുള്ളത്. പഴങ്ങളില്‍ ഏറ്റവും ഗുണകരമായ കാര്യങ്ങള്‍ ഉള്ളത് മുന്തിരിയിലാണ്. കാരണം ജലാംശം ധാരാളം അടങ്ങിയ ഫ്രൂട്ടാണ് മുന്തിരി. നമ്മുടെ വിശപ്പിനെ ഇതുവഴി നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും.

grapes-diet

ദീര്‍ഘനേരത്തേക്ക് നമ്മുടെ വയര്‍ നിറഞ്ഞിരിക്കും. ഇതാണ് ഭാരം കുറയ്ക്കുന്നതിന് ഏറ്റവും സഹായിക്കുന്ന ഘടകം. കാരണം നമ്മള്‍ അമിതമായി കഴിക്കുന്ന ഭക്ഷണമാണ് ഭാരം കൂടുന്നതിന് കാരണക്കാരാക്കുന്നത്. മുന്തിരി ചെറിയ ഇടവേളകളില്‍ കഴിക്കുന്നതിലൂടെ കൂടുതല്‍ ഭക്ഷണം നമുക്ക് വേണമെന്നില്ല തോന്നില്ല. അതോടെ കൂടുതല്‍ കലോറികളും, കൊഴുപ്പും നമ്മുടെ ശരീരത്തിലേക്ക് എത്തില്ല.

മുന്തിരിയില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്. ഇവയില്‍ കലോറി കുറവുമാണ്. കറുത്ത മുന്തിരി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ആന്റിഓക്‌സിഡന്റുകള്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കും. ഒരുപാട് ഗുണങ്ങള്‍ മുന്തിരിക്ക് വേറെയുണ്ട്. ആരോഗ്യത്തെ ഏറ്റവും മികച്ച രീതിയില്‍ നിലനിര്‍ത്താന്‍ മുന്തിരി കഴിക്കുന്നതിലൂടെ സാധിക്കും. സിനിമാ നടിമാര്‍ ഇത്തരം ഫ്രൂട്ട്‌സുകള്‍ ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. കാരണം വിറ്റാമിന്‍ സിയുടെ കലവറയാണ് മുന്തിരി.

ഇത് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ നമ്മളെ സഹായിക്കും. രോഗങ്ങളില്‍ നിന്നെല്ലാം പ്രതിരോധിക്കാനും ഇവ സഹായിക്കും. നമ്മുടെ ആരോഗ്യം ഏറ്റവും നല്ല നിലയിലായിരിക്കും. അതിലൂടെ പ്രതിരോധ ശേഷിയും കൂടും. നമ്മുടെ ദഹനം ഭാരം കുറയ്ക്കുന്നതിന് വളരെ പ്രധാനപ്പെട്ടതാണ്. മുന്തിരി കഴിക്കുന്നുണ്ടെങ്കില്‍ ദഹനം വേഗത്തിലാവും. ഫൈബര്‍ അടങ്ങിയത് കൊണ്ടാണ്. വളരെ ആരോഗ്യകരമായ ദഹനമായിരിക്കും ഇത്. പോഷകങ്ങള്‍ കൃത്യമായി ശരീരത്തിലെത്താന്‍ മുന്തിരി കഴിക്കുന്നതിലൂടെ സാധിക്കും.

മുന്തിരിയില്‍ നമ്മുടെ ശരീരത്തിലെ എരിച്ചിലുകളെ ഇല്ലാതാക്കുന്ന കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. ആര്‍ത്രിറ്റിസ്, ആസ്ത്മ, പോലുള്ള രോഗങ്ങള്‍ക്ക് ഇവ കാരണമാകും. മുന്തിരി അതുകൊണ്ട് ശീലമാക്കുക. ആന്റിഓക്‌സിഡന്റ് അടങ്ങിയത് കൊണ്ട് മാരകമായ കീടാണുക്കള്‍ അടക്കമുള്ളവയെ നേരിടാനും നമുക്ക് സാധിക്കും. അതുവഴി പ്രമേഹം, ഹൃദ്രോഗം, ക്യാന്‍സര്‍ പോലുള്ളവ വരാനുള്ള സാധ്യത കുറയ്ക്കാന്‍ സാധിക്കും.

പോളിഫിനല്‍സും, ആന്റിഓക്‌സിഡന്റ്‌സും ഉള്ളത് കൊണ്ട് രക്തസമ്മര്‍ദവും, കൊള സ്‌ട്രോള്‍ നിരയ്ക്കും നിയന്ത്രിച്ച് നിര്‍ത്താനാവും. അതുവഴി ഹൃദയത്തിന്റെ ആരോഗ്യവും സുരക്ഷിതമായിരിക്കും. അതുകൊണ്ട് ഭാരം കുറയ്ക്കല്‍ മാത്രമല്ല, മറ്റ് ഗുണങ്ങളും മുന്തിരിയില്‍ ഏറെയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+