Get Updates
Get notified of breaking news, exclusive insights, and must-see stories!

എളുപ്പം തടി കുറയ്ക്കണോ? ഇതാണ് ആ എളുപ്പവഴികളിലൊന്ന്..ന്യൂട്രീഷ്ണിസ്റ്റ് പറയുന്നു

ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളുടെ കാര്യത്തിൽ പലർക്കും സംശയങ്ങൾ ഉണ്ടാകാറുണ്ട്. അതിലൊന്നാണ് കൂൺ. കൂൺ ഉപയോഗിച്ച് പലതരം വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ടെങ്കിലും ഇവ എത്രത്തോളം ഗുണകരമാണെന്നതും ഭാരം കുറക്കാൻ സഹായിക്കുമോയെന്നതും ഇപ്പോഴും സംശയമാണ്. എന്നാൽ യാതൊരു സംശയവും ഇനി വേണ്ട, തടി കുറക്കാൻ ധൈര്യമായി തന്നെ കൂണുകൾ കഴിച്ചോളൂവെന്നാണ് ന്യൂട്രീഷ്യണിസ്റ്റുകൾ പറയുന്നത്. വിശദമായി അറിയാം

കൂണിന്റെ പോഷകഗുണവും ആരോഗ്യപരമായ ഗുണങ്ങളും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പറയുകയാണ് മുംബൈ എൽ എച്ച് ഹിരാനന്ദാനി ഹോസ്പിറ്റൽ ചീഫ് ഡയറ്റീഷ്യൻ ഡോ റിച്ച. കൂണിലെ ജലാംശവും നാരുകളും എപ്പോഴും വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കുന്നു. കൂണിന്റെ മറ്റ് ഗുണങ്ങളെ കുറിച്ച് അവർ പറയുന്നു.

mushroom2

കൂണിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്- കൂണിൽ അടങ്ങിയ നാരുകൾ ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, കൂടുതൽ നേരം വയറിനെ സംതൃപ്തിപ്പെടുത്താനും സഹായിക്കും.

കുറഞ്ഞ കലോറിയും കൊഴുപ്പും- കൂണിൽ കലോറി കുറവാണ്, ഇത് ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ അനുയോജ്യമായ ഭക്ഷണങ്ങളിലൊന്നാണ്.

കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു- കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രോബയോട്ടിക് ഗുണങ്ങൾ കൂണിൽ അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യം എന്നാൽ ദഹനം ശരിയായി നടക്കുന്നുണ്ടെന്നാണല്ലോ. തീർച്ചയായും ഇത് ശരീരഭാരം കുറക്കാൻ സഹായിക്കുന്നു.

ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ- ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പുഷ്ടമാണ് കൂണ്. ശരീരത്തിലെ നീർവീക്കങ്ങളെ കുറക്കാനും സഹായിക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കുന്നു- കൂണിൽ ധാതുക്കളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, ഇവ രക്തസമ്മർദ്ദം കുറയ്ക്കുന്നതോടൊപ്പം തന്നെ ഹൃദ്രോഗം ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

വിറ്റാമിൻ ഡി- പലരിലും കണ്ടുവരുന്ന പ്രശ്നമാണ് വൈറ്റമിൻ ഡിയുടെ കുറവ്. കൂൺ ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

ഡയറ്റിൽ കൂൺ ഉൾപ്പെടുത്തുന്നത് അമിതമായ കലോറി ഉപയോഗത്തിലേക്ക് നയിക്കാതെ കൂടുതൽ സമീകൃതമായ രീതിയിൽ ഭക്ഷണം കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ശരീരഭാരം കുറക്കുന്ന യാത്രയിൽ മികച്ച ഫലം ഉറപ്പാക്കാൻ കൂൺ ഉൾപ്പെടുത്തിയുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ തന്നെ വ്യായാമം കൃത്യമായി ചെയ്യുന്നുണ്ടെന്നത് കൂടി ഉറപ്പാക്കേണ്ടതുണ്ട്. ഏത് ഭക്ഷണവും അമിതമായി കഴിച്ചാൽ അത് ശരീരത്തിൽ വിപരീത ഫലം ഉണ്ടാക്കുമെന്നതിനാൽ തീർച്ചയായും ഡയറ്റിൽ എത്ര കൂൺ ഉൾപ്പെടുത്തണമെന്നത് സംബന്ധിച്ച് വ്യക്തമായ വിവരത്തിനായി ഡയറ്റീഷ്യനെ സമീപിക്കുന്നതായിരിക്കും ഉത്തമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+