Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറയ്ക്കാൻ തുടങ്ങുകയാണോ? അബദ്ധത്തിൽ പോലും ഈ തെറ്റുകൾ വരുത്തല്ലേ..

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ. നിങ്ങൾ തുടക്കക്കാരണെങ്കിൽ ശരീരഭാരം കുറയ്ക്കാനുള്ള വിവിധ ടിപ്പുകൾ പലരും പറഞ്ഞുകാണും. ഒരുപാട് വഴികൾ ഉണ്ടെങ്കിലും ശരീരഭാരം കുറയ്ക്കുന്നത് ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമാണ്. ഭക്ഷണരീതി മുതൽ വ്യായാമം വരെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം.

എന്നാൽ ആളുകൾ പലപ്പോഴും തെറ്റുകൾ വരുത്തും. ശരീരഭാരം കുറയ്ക്കാൻ തുടങ്ങുന്ന ആളുകൾ ചെയ്യുന്ന അബദ്ധങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് കത്തിക്കാനും കൂടുതൽ ഫിറ്റ് ആകാനും ശ്രമിക്കുമ്പോൾ നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

Weight

അമിതമായ പ്രതീക്ഷ: ഏറ്റവും സാധാരണമായ തെറ്റുകളിലൊന്ന്, യാഥാർ‌ത്ഥമല്ലാത്ത പ്രതീക്ഷകൾ ഭാരം കുറയ്ക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ വെയ്ക്കുക എന്നത്. ആരോഗ്യകരമായും സ്ഥിരമായും ശരീരഭാരം കുറയ്ക്കുന്നത് ക്രമാനുഗതമായ പ്രക്രിയയാണെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്.

പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ ലക്ഷ്യമിടുന്നതിനുപകരം, നിങ്ങളുടെ ഭക്ഷണശീലങ്ങൾ, ശാരീരിക പ്രവർത്തന നിലകൾ, മൊത്തത്തിലുള്ള ജീവിതശൈലി എന്നിവയിൽ ദീർഘകാല മാറ്റങ്ങൾ വരുത്തുന്നതിൽ ആണ് ശ്രദ്ധിക്കേണ്ടത്.

തെറ്റായ ഡയറ്റുകൾ: പെട്ടെന്നുള്ള ഫലങ്ങൾ വാഗ്ദാനം ചെയ്യുന്ന തെറ്റായ ഡയറ്റുകൾ പിന്തുടരുന്നത് വൻ അബദ്ധമാണ്. അവ പലപ്പോഴും ഹ്രസ്വകാലത്തേയക്ക് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം. തുടർന്ന് ശരീരഭാരം കൂടുകയും ചെയ്യും. ഈ ഭക്ഷണരീതികൾ സാധാരണയായി സുസ്ഥിരമല്ല. ഇത് പോഷകങ്ങളുടെ അഭാവത്തിലേക്ക് എത്തിക്കും.

ഭക്ഷണം കഴിക്കുന്ന അളവ്: ആരോഗ്യകരമായ ഭക്ഷണങ്ങൾക്കൊപ്പം, ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കണം. ഇത് അത്യാവശ്യമാണ്. പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ പോലും അമിതമായി കഴിക്കുന്നത് കലോറി അധികമാകുന്നതിനും പുരോഗതിയെ തടസ്സപ്പെടുത്തുന്നതിനും ഇടയാക്കും. ശ്രദ്ധാപൂർവമായ ഭക്ഷണം പരിശീലിക്കുക, നിങ്ങളുടെ ഭക്ഷണം കഴിക്കാൻ , ചെറിയ പ്ലേറ്റുകൾ ഉപയോഗിക്കുക, ഉയർന്ന കലോറി‌ ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കുക.

ശാരീരിക പ്രവർത്തനങ്ങൾ : ഭക്ഷണത്തിൽ മാത്രം ശ്രദ്ധ കൊടുത്താൽ പോരാ. ശാരീരിക പ്രവർത്തനങ്ങൾ ഉൾപ്പെടുത്താതെ ഭക്ഷണത്തിലെ മാറ്റങ്ങളിൽ മാത്രം ആശ്രയിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തും. പതിവ് വ്യായാമം കലോറി കത്തിക്കുക മാത്രമല്ല, മെറ്റബോളിസം മെച്ചപ്പെടുത്തും.

നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ ശരീരഘടന പ്രോത്സാഹിപ്പിക്കുന്നതിനും ഹൃദയ സംബന്ധമായ വ്യായാമങ്ങളും (നടത്തം, ജോഗിംഗ്, സൈക്ലിംഗ്) പരിശീലനവും ഉൾപ്പെടുത്തുക. ഭക്ഷണവും ശാരീരിക പ്രവർത്തനങ്ങളും ഒരുപോലെ ശ്രദ്ധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+