Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങൾ തടി കുറയ്ക്കാനുള്ള ശ്രമത്തിൽ ആണോ? എന്നാൽ ഈ അബദ്ധങ്ങൾ ഒരു കാരണവശാലും ചെയ്യരുത്

ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ. ശരീര ഭാരം കുറയ്ക്കാനുള്ള ഭക്ഷണ ക്രമത്തിലുള്ള ആളുകൾ പലപ്പോഴും അവരുടെ ശരീര ഭാരം നിയന്ത്രിക്കുന്നതിന് തടസ്സമായേക്കാവുന്ന ചില കാര്യങ്ങൾ അവ​ഗണിക്കുന്നു. ‍ചില ആളുകൾക്ക് എന്തൊക്കെ ചെയ്തിട്ടും ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടാവില്ല. ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ ചിലപ്പോൾ നിങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ ഉണ്ടാവും. ഇക്കാര്യങ്ങൾ ശരീരത്തിന് മോശമായി ബാധിക്കുകയും ചെയ്തേക്കാം.

അമിതമായുള്ള ഭക്ഷണം: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ കർശനമായ ഭക്ഷണ ക്രമം പിന്തുടരാറുണ്ട്, പരിമിതമായി ഭക്ഷണം കഴിക്കുക എന്നത് ഇതിൽ പ്രധാനപ്പെട്ടതാണ്. കർശനമായ ഭക്ഷണ ക്രമം ശരീരഭാരം കുറയ്ക്കാൻ സഹായകമാവുകയും ചെയ്യും. എന്നാൽ നിങ്ങൾ കൂടുതൽ ഭക്ഷണം കഴിക്കാൻ തുടങ്ങിയാൽ കൊഴുപ്പ് അടിഞ്ഞ് കൂടുകയും വീണ്ടും തടി വെയ്ക്കുകയും ചെയ്യും.

weight

ഭക്ഷണത്തിനിടയിലും ഭക്ഷണത്തിനു ശേഷവുമുള്ള വെള്ളം കുടി: ഭക്ഷണത്തിനിടയിലും ശേഷവും വെള്ളം കുടിക്കുന്നത് ഒഴിവാക്കണമെന്നാണ് പറയുന്നത്. വെള്ളം കുടിക്കുന്നത് ദഹന എൻസൈമുകളും വയറ്റിലെ ദ്രാവകങ്ങളും നേർപ്പിക്കും എന്നതിനാലാണ്. ഇത് ദഹനത്തെ തടസ്സപ്പെടുത്തും. ഭക്ഷണം കഴിച്ച് മുപ്പത് മിനിറ്റെങ്കിലും വെള്ളം കുടിക്കാൻ പാടില്ല.

കനത്ത വ്യായാമം: ഭക്ഷണത്തിന് തൊട്ടുപിന്നാലെ ഉള്ള വ്യായാമം നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കും. മലബന്ധം, വയറിളക്കം എന്നിവ ഉൾപ്പെടെയുള്ള ദഹന പ്രശ്നങ്ങൾക്ക് കാരണം ആകും. അത്താഴത്തിന് ശേഷമുള്ള വ്യായാമം ദഹനത്തെ മന്ദീഭവിപ്പിക്കുകയും ഓക്കാനം ഉണ്ടാക്കുകയും കൂടുതൽ ക്ഷീണം തോന്നുകയും ഉറക്കം തോന്നിപ്പിക്കുകയും ചെയ്യും.

കഫീൻ ഉപഭോഗം: ഭക്ഷണം കഴിച്ച ഉടൻ കാപ്പി കുടിക്കുന്ന ശീലം ഉള്ളവരുണ്ടാകും. ഭക്ഷണത്തിന് ശേഷമുള്ള കാപ്പിയുടെ ഉപയോ​ഗം ശരീരത്തിന്റെ സുപ്രധാന പോഷകങ്ങൾ ആ​ഗിരണം ചെയ്യുന്നതിന് തടസ്സപ്പെടുത്തിയേക്കാം. കാപ്പിയിലെ കഫീൻ കണ്ടന്റ് ഉറക്കത്തെ തടസ്സപ്പെടുത്താം. ഇത് ശരീര ഭാരം വർദ്ധിപ്പിക്കും. പൊണ്ണത്തടി ഉണ്ടാവുകയും ചെയ്യും.

ഭക്ഷണം കഴിച്ച ശേഷം ഉറങ്ങുന്നത്: ഭക്ഷണം കഴിച്ച ഉടൻ നിങ്ങൾ ഉറങ്ങുന്നത് നിങ്ങളുടെ ശരീരത്തിന് ഭക്ഷണം ശരിയായി ദഹിപ്പിക്കാൻ വേണ്ടത്ര സമയമോ ഊർജമോ നൽകില്ല. ഇത് വയറുവേദന, മലബന്ധം അസിഡിറ്റി എന്നിവ ഉൾപ്പെടെയുള്ള ദഹന പ്രശ്നങ്ങൾക്ക് കാരണം ആവും. ശരീര ഭാരം കുറയ്ക്കാനുള്ള യാത്രയിലാണ് നിങ്ങളെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+