തടി എപ്പോൾ കുറഞ്ഞെന്ന് ചോദിച്ചാൽ മതി; അതിരാവിലെ കുടിക്കാം ഈ പാനീയങ്ങൾ
തടി കുറക്കാനുള്ള യാത്രയിൽ രാവിലെ കഴിക്കുന്ന ഭക്ഷണങ്ങളിൽ കൃത്യത പുലർത്തണമെന്നത് പരമപ്രധാനമാണ്. ചിലർ ശരീരഭാരം കുറക്കാനായി പ്രഭാത ഭക്ഷണം ഒഴിവാക്കുകയോ അല്ലെങ്കിൽ അതിന്റെ അളവ് കുറയ്ക്കുകയോ ചെയ്യാറുണ്ട്. നിങ്ങൾ ചെയ്യുന്ന വലിയ മണ്ടത്തരമായിരിക്കും അത്. രാവിലെ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ശാരീരക മാനസിക ഊർജം വർധിപ്പിക്കും..
പ്രഭാതഭക്ഷണം ത്യജിക്കാതെ, രാവിലെ ആരോഗ്യകരമായ നിരവധി പാനീയങ്ങൾ കുടിച്ച് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്ര എളുപ്പമാക്കാം. അത്തരം പാനീയങ്ങൾ അറിയാം

ചെറുചൂടുള്ള വെള്ളവും നെയ്യും
ചൂടുവെള്ളത്തിൽ ഒരു സ്പൂൺ നെയ്യ് ചേർത്ത് കുടിക്കുന്നത് ശരീരത്തിന് അത്യുത്തമമാണ്. ഇത് ദഹനം എളുപ്പമാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ബ്യൂട്ടിറിക് ആസിഡിൻ്റെ സാന്നിധ്യം ബാക്ടീരിയകളുടെ വളർച്ചയെ പിന്തുണച്ച് ആരോഗ്യകരമായ കുടലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
നെല്ലിക്ക ജ്യൂസ്
വൈറ്റമിൻ സിയും ആൻ്റിഓക്‌സിഡൻ്റും അടങ്ങിയ പാനീയമാണ്. അതുകൊണ്ട് തന്നെ അതിരാവിലെ ഇത് കഴിക്കുമ്പോൾ മെറ്റബോളിസം വർധിക്കുകയും കൊഴുപ്പ് കൂടുതലായി എരിയുകയും ചെയ്യുന്നു. കൂടുതൽ നേരം വയർ നിറഞ്ഞിരിക്കാനും ഇത് സഹായിക്കും. അതുവഴി അധികമായി ഭക്ഷണം കഴിക്കുന്നത് കുറയുകയും ചെയ്യും.
അയമോദക വെള്ളം
രാവിലെ വെറും വയറ്റിൽ ആദ്യം അയമോദക വെള്ളം കുടിക്കാം. പെരുംജീരകം വിത്തുകളിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹനവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നു. മെച്ചപ്പെട്ട ദഹനം ശരീരത്തെ പോഷകങ്ങൾ കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യാനും ശരീരവണ്ണം കൂടുന്നത് തടയാനും സഹായിക്കും.
പെരുംജീരകം ചേർത്ത വെള്ളം
ഇവയിലുള്ള ആൻ്റിഓക്‌സിഡൻ്റുകളും ഫൈറ്റോന്യൂട്രിയൻ്റുകളും വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. മാത്രമല്ല രക്തസമ്മർദ്ദം കുറക്കാനും ഇത് ഉത്തമമാണ്. കൂടാതെ രക്തം ശുദ്ധീകരിക്കുക, കാഴ്ചശക്തി വർദ്ധിപ്പിക്കുക എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. മെറ്റബോളിസം വർധിപ്പിക്കാനുള്ള കഴിവാണ് പെരുംജീരകം വെള്ളത്തിൻ്റെ പ്രധാന ഗുണങ്ങളിലൊന്ന്. ഉയർന്ന ഉപാപചയ നിരക്ക് എന്നതിനർത്ഥം ശരീരം കൂടുതൽ ഫലപ്രദമായി കലോറി കത്തിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്നാണ്.
ഗ്രീൻ ടീ
ഇജിസിജി, കഫീൻ തുടങ്ങിയ മെറ്റബോളിസത്തെ സ്വാധീനിക്കുന്ന ബയോ ആക്റ്റീവ് ചേരുവകൾ ഗ്രീൻ ടീയിലുണ്ട്. കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്ന നോർപിനെഫ്രിൻ എന്ന ഹോർമോണിൻ്റെ പ്രഭാവം വർദ്ധിപ്പിക്കാൻ ഇജിസിജിക്ക് കഴിയും. കൂടാതെ, ഗ്രീൻ ടീ കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ദൈനംദിന കലോറിയുടെ 3-4% കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications