Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാൻ നെല്ലിക്കാ ജ്യൂസോ അതോ ചൂടുവെള്ളത്തിൽ നാരങ്ങ ചേർത്ത് കഴിക്കുന്നതോ?; ഗുണവും ദോഷവും അറിയാം

തടി കുറയ്ക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. കൃത്യമായ ജീവിതക്രമം, വ്യായാമം എന്നിവയെല്ലാം ആരോഗ്യകരമായ ശരീരം നിലനിർത്താൻ ആവശ്യമാണ്. ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ എത്രയൊക്കെ വ്യായാമം ചെയ്തിട്ടും കാര്യമില്ലെന്നത് മറ്റൊരു വസ്തുത. പോഷക സമൃദ്ധമായ ഭക്ഷണം കൃത്യമായ അളവിൽ ശരീരത്തിൽ എത്തുന്നുണ്ടെന്ന് ആദ്യം തന്നെ ഉറപ്പാക്കാം. അതോടൊപ്പം തന്നെ തടി കുറക്കാനുള്ള നിങ്ങളുടെ യാത്രയെ സഹായിക്കുന്ന ചില പാനീയങ്ങൾ കൂടിയുണ്ട്. അവ വെറും വയറ്റിൽ കുടിക്കുന്നത് ദിവസം തുടങ്ങാൻ ഉത്തമമാണ്. അത്തരത്തിൽ പലരും കുടിക്കുന്ന പാനീയമാണ് ചെറുനാരങ്ങ ചേർത്ത വെള്ളവും നെല്ലിക്കാ ജ്യൂസും.

അതിരാവിലെ ഇവയിലേതെങ്കിലും ഒന്ന് കുടിച്ചാണ് തടി കുറക്കാൻ ശ്രമിക്കുന്നവരിൽ പലരും തങ്ങളുടെ ദിവസം തുടങ്ങാറുള്ളത്. എന്നാൽ ഇവ രണ്ടും ശരിക്കും ആരോഗ്യപ്രദമാണോ? ഇവയുടെ ഗുണങ്ങളും ദോഷങ്ങളുമെല്ലാം വിശദമായി തന്നെ അറിയാം

lemonamla-

ദഹനം വേഗത്തിലാക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് നെല്ലിക്ക. നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ആൻ്റിഓക്‌സിഡൻ്റുകളാലും സമ്പന്നമാണ് ഇവ.ഇത് ഫ്രീ റാഡിക്കലുകളെ ചെറുത്ത് പ്രതിരോധശേഷി വർധിപ്പിക്കുന്നുയ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ചർമ്മത്തിൻ്റെയും മുടിയുടെയും ആരോഗ്യം പുനരുജ്ജീവിപ്പിക്കാനും നെല്ലിക്ക ജ്യൂസ് വളരെ ഉത്തമമാണ്.

അതേസമയം ചെറുനാരങ്ങ വെളളമാകട്ടെ .ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും ജലാംശം വർദ്ധിപ്പിക്കുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാനും നാരങ്ങ ചേർത്തുള്ള വെള്ളം ഉത്തമമാണ്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ ഫൈബർ വിശപ്പിൻ്റെ ആസക്തിയെ തടയുകയും അതുവഴി അമിതമായി ഭക്ഷണം വേണമെന്ന ചിന്തയെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ഇവ രണ്ടും കുടിക്കുന്ന സമയം എന്നത് പ്രധാനമാണ്.

രണ്ടും അതിരാവിലെ വെറും വയറ്റിൽ കുടിക്കണമെന്നാണ് വിദഗ്ദർ നിർദ്ദേശിക്കുന്നത്. കാരണം ഇവ ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും ചെയ്യും. ശരീരത്തിന് ഊർജ്ജം നൽകാനും ഇത് സഹായിക്കുന്നു.

എങ്ങനെയാണ് ഇവ തയ്യാറാക്കുന്നതെന്ന് നോക്കാം

നെല്ലിക്ക ജ്യൂസ് തയ്യാറാക്കാനായി രണ്ടോ മൂന്നോ നെല്ലിക്കയെടുത്ത് അതിൽ അൽപം വെള്ളം ചേർത്ത് നന്നായി അടിച്ചെടുക്കാം. അരിച്ചെടുത്ത് കുടിക്കാം. ഇതിലേക്ക് മധുരത്തിനായി അൽപം തേൻ ചേർത്ത് കൊടുക്കാം. പഞ്ചസാരയോ ഉപ്പോ ചേർക്കരുത്. തേൻ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഉപയോഗിക്കാവൂ.

ഇളം ചൂടുവെള്ളത്തിൽ ചെറുനാരങ്ങാ നീര് പിഴിഞ്ഞൊഴിച്ചാണ് കുടിക്കേണ്ടത്. മധുരത്തിനായി ഇതിലും തേൻ ചേർക്കുന്നതാണ് ഉത്തമം.

ദേഷമാണോ?

ഏത് ഭക്ഷണത്തിനും അതിന്റേതായ ഗുണവും ദോഷവും ഉണ്ടാകും. നെല്ലിക്ക ജ്യൂസ് ചിലരിൽ അസിഡിറ്റിക്ക് കാരണമായേക്കും. വിറ്റാമിൻ സി കൂടുതലായത് കൊണ്ട് തന്നെ ചിലരുടെ ചർമ്മം വരണ്ട് പോകാനും സാധ്യത ഉണ്ട്. വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ ഇത് ജാഗ്രതയോടെ കഴിക്കണം.

നാരങ്ങ വെള്ളത്തിൻ്റെ അസിഡിറ്റി പല്ലിൻ്റെ ഇനാമലിനെ ബാധിക്കും. അതിനാൽ സ്ട്രോ ഉപയോഗിച്ച് കുടിക്കാൻ ശ്രമിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+