Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറയും; പക്ഷേ പുരുഷന്മാരും സ്ത്രീകളും ഒരേ ബ്രേക്ക്ഫാസ്റ്റ് കഴിച്ചാൽ പോരാ..

ശരീരഭാരം കുറയ്ക്കാനും ശരീരഭാരം നിലനിർത്താനും അല്ലെങ്കിൽ നിങ്ങളുടെ ഊർജ്ജം നിലനിർത്താനും ഭക്ഷണം സഹായിക്കും. വ്യത്യസ്ത ആളുകളിൽ വ്യത്യസ്തമായാണ് ഭക്ഷണം പ്രവർത്തിക്കുന്നത്. തടി കുറയ്ക്കാൻ ശ്രമിക്കുമ്പോൾ സ്ത്രീകളും പുരുഷന്മാരും ഒരേ ഭക്ഷണം കഴിച്ചാൽ മതിയോ? വാട്ടർലൂ സർവകലാശാലയുടെ പുതിയ പഠനമനുസരിച്ച് പുരുഷന്മാരുടെയും സ്ത്രീകളുടെയും മെറ്റാബോളിസം ഭക്ഷണത്തോട് വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്.

മെറ്റാബോളിസത്തെ മികച്ച രീതിയിൽ വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇനി പറയുന്നത്. ഇത് ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ യാത്രയ്ക്ക് സഹായകമാകും. പഠനത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ആരോ​ഗ്യകരമായ ചില പ്രഭാത ഭക്ഷണം ഓപ്ഷനുകൾ ഇതാ...

weight

ചിയ പുഡ്ഡിം​ഗ്: ഉയർ‌ന്ന ഫൈബർ‌, ഒമേ​ഗ - 3 ഫാറ്റി ആസിഡുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ നൽകുന്ന പോഷകങ്ങളുടെ ഒരു ശക്തി കേന്ദ്രമാണ് ചിയ വിത്ത്. ഇവ രാത്രി മുഴുവൻ പാലിൽ മുക്കി വെയ്ക്കുക. രാവിലെ പ്രഭാത ഭക്ഷണമായി കഴിക്കുക. നിങ്ങൾക്ക് അല്പം തേൻ ചേർത്ത് നട്സും ചേർക്കാം.

വെജിറ്റബിൾ ഓംലെറ്റ്: വെജിറ്റബിൾ ഓംലെറ്റ് കഴിക്കാം. മുട്ടയിൽ പ്രോട്ടീൻ ധാരാളമുണ്ട്, പേശികൾക്ക് മൊത്തത്തിൽ ​ഗുണം ചെയ്യും. ചീര, കുരുമുളക്, ഉള്ളി, തക്കാളി തുടങ്ങിയ പച്ചക്കറി ചേർക്കുന്നത് നിങ്ങളുടെ രാവിലത്തെ ഭക്ഷണം രുചികരവും പോഷങ്ങൾ ലഭിക്കാനും സഹായിക്കും.

ഫ്ലളാക്സ് സീഡ്, ആപ്പിൾ, പനീർ: പനീർ മുറിച്ച് അതിന് മുകളിൽ ഫ്ലാളാക്സ് സീഡ് വെച്ച് ഉപ്പും കുരുമുളകും ചേർക്കാം. ആപ്പിൾ കഷ്ണങ്ങളാക്കി വെയ്ക്കാം. പനീർ പ്രോട്ടീന്റെയും കാത്സ്യത്തിന്റെയും മികച്ച സ്രോതസ്സാണ്, അതേ സമയം, ഫ്ലാളാക്സ് സീഡുകൾ ഒമേ​ഗ 3 ഉം നാരുകളും നൽകുന്നു. ആപ്പിൾ പ്രക‍ൃതിദത്തമായ മധുരം നൽകുന്നു. വിറ്റാമിനുക​ളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

പുരുഷന്മാർക്ക്

ഓട്സ്: ഓട്സ് നിങ്ങൾക്ക് ദിവസം മുഴുവനും സുസ്ഥിരമായ ഊർജം നൽകുന്നു. അണ്ടിപ്പരിപ്പ്, സീഡ്സ്, ഫ്രൂട്ട് ടോപ്പിം​ഗുകൾ എന്നിവ ഉപയോ​ഗിച്ച് നിങ്ങൾക്ക് പാലിലോ അല്ലെങ്കിൽ കാരറ്റ് പീസ് മുതയാവ ചേർത്തോ ഓട്സ് കഴിക്കാം.

സ്മൂത്തി: പലതരം പോഷകങ്ങൾ പായ്ക്ക് ചെയ്യാനുള്ള എളുപ്പ വഴിയാണ് സ്മൂത്തി. ചീര, വാഴപ്പഴം, പ്രോട്ടീൻ പൗഡർ, ബദാം ബട്ടർ എന്നിവ ചേർത്ത് സ്മൂത്തി ഉണ്ടാക്കാം.

തൈര്: ഈ പ്രഭാത ഭക്ഷണ ഓപ്ഷൻ വേ​ഗത്തിലും എളുപ്പത്തിലും തയ്യാറാക്കാം. പ്രോട്ടിിന്റേയും പ്രോബയോട്ടിക്സിന്റെയും സമ്പന്നമായ ഉറവിടമാണ് തൈര്. ​ഗ്രീക്ക് യോ​ഗർട്ടിനൊപ്പം ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ബറീസും നട്സും ചേർക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+