ശരീരഭാരം കുറയ്ക്കാന്‍ ആശുപത്രിയിലേക്കും ജിമ്മിലേക്കും പോകേണ്ട; കളിക്കാം, തടി കുറയ്ക്കാം
ശരീരഭാരം കുറച്ച് ആരോഗ്യത്തോടെയിരിക്കുക എന്ന ആശയത്തിന് ഇന്നത്തെ കാലത്ത് പ്രചാരം കൂടി വരികയാണ്. അതിനാല്‍ തന്നെ ജോഗിംഗ്, യോഗ, വര്‍ക്ക് ഔട്ട് എന്നിവ പരിശീലിക്കുന്നവരുടെ എണ്ണവും ഇന്നത്തെ കാലത്ത് കൂടുന്നുണ്ട്. എന്നാല്‍ പലര്‍ക്കും തിരക്കേറിയ വര്‍ക്ക്ഔട്ട് ദിനചര്യയോട് പൊരുത്തപ്പെടാന്‍ സാധിച്ചെന്ന് വരില്ല. ഇത്തരക്കാര്‍ക്ക് ഏറ്റവും ഉചിതം ചില കായിക ഇനങ്ങള്‍ പരിശീലിക്കുക എന്നതാണ്.
ജിമ്മില്‍ പോകാനും വ്യായാമങ്ങള്‍ ചെയ്യാനും മടിയുള്ളവര്‍ക്ക് ഈ സ്പോര്‍ട്സ് ഐറ്റങ്ങള്‍ പരീക്ഷിക്കുന്നത് നല്ലതായിരിക്കും. സ്പോര്‍ട്സ് ഇഷ്ടമുള്ളവരാണെങ്കില്‍ അത് ആസ്വദിച്ച് ചെയ്യാനും സാധിക്കും. ചെയ്യുന്നത് ആസ്വദിച്ച് ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഏതൊക്കെ സ്പോര്‍ട്സ് ഇനങ്ങളാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

ബാഡ്മിന്റണ്‍ എന്നത് നമ്മുടെ കുട്ടിക്കാലത്ത് തെരുവുകളിലും പാര്‍ക്കുകളിലും കളിച്ച് വളര്‍ന്ന ഒരു ഗെയിമാണ്. അതിനാല്‍ ഇത് എങ്ങനെ കളിക്കണമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഒരാളുടെ കലോറി കുറയ്ക്കാന്‍ ബാഡ്മിന്റണ്‍ മികച്ച ഓപ്ഷനാണ് എന്നാണ് ഫിറ്റ്നസ് വിദഗ്ധര്‍ പറയുന്നത്. ബാഡ്മിന്റണ്‍ കളിക്കുമ്പോള്‍ നിങ്ങള്‍ മുന്നോട്ടും പിന്നോട്ടും ഓടുകയും ഇരിയ്ക്കുകയും ഒക്കെ ചെയ്യാം. അതിനാല്‍, നിങ്ങളുടെ ശരീരം മുഴുവന്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കും.
ശരീരഭാരം കുറയ്ക്കാനും കലോറി എരിച്ചുകളയാനുമുള്ള ഏറ്റവും മികച്ച കായിക വിനോദങ്ങളിലൊന്നാണ് നീന്തല്‍. നീന്തല്‍ മുഴുവന്‍ ശരീര പ്രവര്‍ത്തനത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ നീന്തലായിരിക്കും ഏറ്റവും ഉചിതമായ വ്യായാമ മാര്‍ഗം. ഇത് ഏറ്റവും കൂടുതല്‍ കലോറി എരിച്ചുകളയാന്‍ നിങ്ങളെ സഹായിക്കുന്നു. വെള്ളത്തിനടിയിലായതിനാല്‍ തന്നെ ശരീരം ഇളകുമ്പോള്‍ ചൂട് അനുഭവപ്പെടുകയുമില്ല.
ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ ആന്‍ഡ് ഫിസിക്കല്‍ ഫിറ്റ്‌നസില്‍ നടത്തിയ പഠനമനുസരിച്ച് ആഴ്ചയില്‍ മൂന്ന് തവണ 45 മിനിറ്റ് നീന്തുന്നത് അമിതഭാരമുള്ള ആളുകളെ ശരീരഭാരം കുറയ്ക്കാനും ശരീരഘടന മെച്ചപ്പെടുത്താനും സഹായിച്ചു എന്നാണ് പറയുന്നത്. ശരീരഭാരം കുറയ്ക്കാന്‍ സൗകര്യപ്രദമായ മറ്റൊരു കായിക ഇനമാണ് സൈക്ലിംഗ്. ഇത് ഒരു മികച്ച ഔട്ട്ഡോര്‍ സ്പോര്‍ട്സാണ്.
അതിനാല്‍ തന്നെ ഇത് വ്യായാമം കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു. സൈക്ലിംഗ് എന്നത് ഓട്ടത്തേക്കാള്‍ സൗമ്യമായ ഒരു കാര്‍ഡിയോ പ്രവര്‍ത്തനമാണ് എന്നാണ് പറയപ്പെടുന്നത്. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം, പേശികളുടെ വളര്‍ച്ച, ശക്തി വര്‍ധിപ്പിക്കല്‍, ബോഡി ടോണിംഗ് തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങള്‍ സൈക്ലിംഗിന് ഉണ്ട്. സൈക്ലിംഗ് ഹൃദയാരോഗ്യവും പ്രോത്സാഹിപ്പിക്കുന്നു.
കാലുകള്‍ക്ക് മികച്ച വ്യായാമം നല്‍കുന്ന ഒന്നാണ് ഫുട്ബോള്‍. ഇത് മെറ്റബോളിസത്തെ വേഗത്തിലാക്കാനും സഹായിക്കുന്നു. ഗ്രൗണ്ടിലാകെ ഓടേണ്ട കളിയായതിനാല്‍ ശരീരം മുഴുവനായും പ്രവര്‍ത്തിക്കുന്നു. ഇത് ശാരീരിക പ്രവര്‍ത്തനത്തെയും ശരീരഭാരം കുറയ്ക്കാനും പ്രോത്സാഹിപ്പിക്കുന്നു. എല്ലുകളെ ശക്തിപ്പെടുത്തുകയും അസ്ഥികളുടെ സാന്ദ്രത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications