Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാം ചോറ് കഴിച്ച് തന്നെ; ഒപ്പം ഈ 5 ഭക്ഷണവും കഴിച്ച് നോക്കൂ..റിസൽട്ട് വേറെ ലെവലാകും

തടി കുറക്കാനുള്ള ശ്രമത്തിൽ പലരും ആദ്യം ഉപേക്ഷിക്കുക കാർബോഹൈഡ്രൈറ്റാണ്. എന്നാൽ പ്രോട്ടീനും ഫൈബറും പോലെ തന്നെ കാർബോഹൈഡ്രേറ്റും ശരീരത്തിൽ പ്രധാനാണ്. അതിനാൽ കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

മധുരക്കിഴങ്ങ്

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രികൾച്ചറിൻ്റെ (USDA) ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം 100 ഗ്രാം മധുരക്കിഴങ്ങിൽ 20.1 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ വിറ്റാമിൻ എ, സി, പൊട്ടാസ്യം, മഗ്നീഷ്യം , ഫൈബർ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ വീക്കം കുറക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

w-17

കുത്തരി

കാർബോഹൈഡ്രേറ്റുകൾ കൂടുതൽ ഉള്ളതിനാൽ പലരും ഡയറ്റിൽ നിന്നും ചോറ് ഒഴിവാക്കാറുള്ളത്. എന്നാൽ വെള്ളരിക്ക് പകരം കുത്തരി ഉപയോഗിക്കാനാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കാരണം 100 ഗ്രാം കുത്തരിയിൽ 25.6 ഗ്രാം കാർബോഹ്രൈഡേറ്റ് മാത്രമാണ് അടങ്ങിയിരിക്കുന്നത്. മാത്രമല്ല കുത്തരി കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയിടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇവയിൽ മഗ്നീഷ്യം , ഫൈബർ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.

പഴം

118 ഗ്രാം പഴത്തിൽ 26. 9 ഗ്രാം കാർബോഹൈഡ്രേറ്റ് ഉണ്ടെന്നാണ് യുഎസ്ഡിഎ റിപ്പോർട്ടിൽ പറയുന്നത്. ഇവയിൽ പൊട്ടാസ്യം, പ്രോട്ടീൻ, വിറ്റാമിൻ സി, കൂടാതെ ഫൈബറും അടങ്ങിയിട്ടുണ്ട്. ശാരീരിക ക്ഷമത വർധിപ്പിക്കാനും ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കാനും ഇവ സഹായിക്കുമത്രേ. ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ദഹന പ്രക്രിയയും സുഗമമാക്കും.

ക്വിനോവ

ശരീരത്തെ ശ്രദ്ധിക്കുന്നവർക്കിടയിൽ ക്വിനോവക്ക് ഫാൻസ് ഏറെയാണ്. കാരണം മറ്റൊന്നുമല്ല പ്രോട്ടീനും ഫൈബറും ഇവയിൽ ധാരാളം ഉണ്ട്. 100 ഗ്രാം ക്വിനോവയിൽ 21. 3 ഗ്രാം ആണ് കാർബോഹൈഡ്രേറ്റ്. ഹൃദയാരോഗ്യത്തിനും ക്വിനോവ ഉത്തമമാണ്. ഗ്ലൂട്ടൻഫ്രീ ആയ ഇവ ഗോതമ്പിന് പകരം ധൈര്യമായി ഉപയോഗിക്കാം.

ഓട്സ്

100 ഗ്രാം ഓട്സിൽ അടങ്ങിയിരിക്കുന്ന വെറും 67.7 ഗ്രാം കാർബോഹൈഡ്രേറ്റാണ്. ഓട്സ് ഫൈബർ സമ്പുഷ്ടമാണ്. ഓട്സിനൊപ്പം ധാരാളം പഴങ്ങളും നട്സും ചേർത്ത് കഴിക്കാം. തേൻ ആവശ്യമുണ്ടെങ്കിൽ ചേർക്കാമെങ്കിലും ഇത് കലോറി കൂടാൻ കാരണമാകും.

കടല

100 ഗ്രാം കടലയിൽ 61 ഗ്രാം കാർബോഹൈഡ്രേറ്റ് ഉണ്ട്. ഇവയിൽ ഫൈബറും പ്രോട്ടീനും ധാരാളം ഉണ്ട്. അതുകൊണ്ട് തന്നെ ഇവ കഴിച്ചാൽ വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. സസ്യാധിഷ്ഠിത പ്രോട്ടീനിനാൽ സമ്പുഷ്ടമാണ് ഇവ. മാത്രമല്ലവിറ്റാമിനുകളും ധാരാളം ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+