Get Updates
Get notified of breaking news, exclusive insights, and must-see stories!

​ഗ്യാസ് കയറി വയർ വീർത്ത് വരാറുണ്ടോ?തടി കൈവിട്ടുപോയോ? ഒറ്റ ടീസ്പൂൺ മഞ്ഞൾ മതി, ശരീരത്തിൽ മാറ്റം കാണാം

മഞ്ഞളിന് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ടെന്ന് നമുക്ക് അറിയാമല്ലോ. ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും മഞ്ഞൾ നല്ലതാണ്. മഞ്ഞൾ പല രോ​ഗങ്ങൾക്കും പരിഹാരം നൽകുന്നുണ്ട്. കരളിനെ സംരക്ഷിക്കുന്നതിനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സന്ധിവാതം ലഘൂകരിക്കുന്നതിനും മഞ്ഞളിന് സാധിക്കുമെന്നാണ് പറയപ്പെടുന്നത്.

ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ: മഞ്ഞളിൽ കുർക്കുമിൻ എന്ന ബയോ ആക്ടീവ് പദാർത്ഥം ഉണ്ട്. ഇത് മഞ്ഞളിന്റെ ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾക്ക് സംരക്ഷണം നൽകും. മഞ്ഞളിന്റെ ഈ ​ഗുണം മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു. ചുരുക്കത്തിൽ, എല്ലാ രോഗങ്ങൾക്കും മൂലകാരണമായ ശരീരത്തിലെ വീക്കം തടയാൻ ഈ മഞ്ഞൾ സഹായകമാണ്..

tips

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: യൂറോപ്യൻ റിവ്യൂ ഫോർ മെഡിക്കൽ ആൻഡ് ഫാർമക്കോളജിക്കൽ സയൻസ് 2015-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ആദ്യം 30 ദിവസങ്ങളിൽ ബോഡ് മാസ് ഇൻഡക്സിൽ 2 ശതമാനം വരെയും 60 ദിവസത്തിന് ശേഷം 5 - 6 ശതമാനം വരെയും അല്ലെങ്കിൽ 8 ശതമാനത്തിൽ കൂടുതലും അമിത വണ്ണത്തിൽ മാറ്റം കാണിക്കുന്നു. മഞ്ഞളിന്റെ ശക്തമായ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ കൊണ്ടാണ് ഇത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. മഞ്ഞളിന്റെ രുചി എല്ലാവർക്കും അത്ര ഇഷ്ടമാകണമെന്നില്ല, എങ്കിലും മഞ്ഞൾ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും.

ദഹനം മെച്ചപ്പെടുത്താൻ സഹായകമാണ്: പിത്ത സഞ്ചിയിലും മറ്റ് ദഹന എൻസൈമുകളിലും പിത്തരസം ഉത്പാദിപ്പിക്കാനുള്ള കഴിവ് കാരണം മഞ്ഞൾ ദഹനം മെച്ചപ്പെടുത്തുമെന്ന് കരുതുന്നു. മഞ്ഞൾ മെറ്റാബോളിസം വർദ്ധിപ്പിക്കുകയും വയർ വീർക്കുന്ന ലക്ഷണങ്ങൽ കുറയ്ക്കുകയും ചെയ്യും. ആരോ​ഗ്യകരമായ മെറ്റാബോളിസം ഫലപ്രദമായി ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ഹൃദയത്തിന്റെ ആരോ​ഗ്യം; നിരവധി ​ഗവേഷണ അന്വേഷണങ്ങൾ കുർക്കുമിൻ അതിന്റെ ആന്റി - ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് സവിശേഷതകൾ കാരണം അതിന്റെ ഹൃദയ - ആരോ​ഗ്യകരമായ ഫലങ്ങൾ തെളിയിച്ചിട്ടുണ്ട്. റിസർച്ച് ട്രെസ്റ്റഡ് സോഴ്സിൽ നിന്നുള്ള ​ഗവേഷണം അനുസരിച്ച് രക്തം നേർത്തതാക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ധമനികൾ ചുരുങ്ങുന്നത് തടയാനും കുർക്കുമിൻ സഹായിക്കും.

ഇത് വിവിധ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കെതിരെ പ്രതിരോധത്തിന്റെ ഒരു പാളി നൽകും. അപ്പോൾ ദിവസവും ഒരു സ്പൂൺ മഞ്ഞൾപ്പൊടി ഭക്ഷണത്തിന്റെ ഭാ​ഗമായി കഴിക്കാൻ ശ്രമിക്കില്ലേ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+