Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉള്ളിനീരും തേനും ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ; കൊഴുപ്പും കുറയും കുടവയറും കുറയും

ആരാണ് ഒത്ത ശരീരവും തിളങ്ങുന്ന ചർമ്മവുമൊക്കെ ആ​ഗ്രഹിക്കാത്തത്. ശരീരഭാരം കുറയ്ക്കാനായാലും ചർമ്മം തിളങ്ങാനായാലും നിരവധി വഴികളുണ്ട്. ചില ഭക്ഷണങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് തടി കുറയ്ക്കാനും ചർമ്മത്തിനും ​ഗുണം ചെയ്യും. അത്തരത്തിൽ ഒന്നാണ് ഉള്ളി.

സാധാരണയായി നമ്മൾ പാചകത്തിന് ഉള്ളി എടുക്കാറുണ്ട്. എന്നാൽ ഇത് തടി കുറയ്ക്കാനും ചർമ്മത്തിനും ​ഗുണം ചെയ്യുമെന്ന് അറിയാമോ? അതെ ഉള്ളി ജ്യൂസ് നിങ്ങളെ സഹായിക്കും നിങ്ങൾ തേടുന്ന എല്ലാ ആരോഗ്യ ആനുകൂല്യങ്ങളും നൽകുന്നു.

weight

ഉള്ളി ജ്യൂസ് ഗുണങ്ങളും പാചകക്കുറിപ്പുകളും:

തടി കുറയ്ക്കാൻ ഉള്ളി ജ്യൂസ്: ശരീരഭാരം കുറയ്ക്കാൻ ഉള്ളി ജ്യൂസ് സഹായിക്കും. ഉള്ളിയിൽ മെറ്റാ ബോളിസം മെച്ചപ്പെടുത്താൻ സഹായകമായ ആന്റി ഓക്സിഡന്റ് ഫ്ലേവനോയ്ഡുകൾ അടങ്ങിയതാണ്, അതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വെറും വയറ്റിൽ ഉള്ളി നീരും തേനും കുടിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയി കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് പറയുന്നത്.

ശരീരഭാരം കുറയ്ക്കാൻ ഉള്ളി ജ്യൂസ് പാചകക്കുറിപ്പ്: പകുതി ഉള്ളി തൊലി കളഞ്ഞ് വെള്ളം ചേർത്ത് അരച്ചെടുക്കുക. ഒരു ടീ സ്പൂൺ തേൻ ചേർത്ത് രാവിലെ ആദ്യം കുടിക്കുക. അമിതമായ വണ്ണം കുറയ്ക്കാൻ സഹായകമാകും.

ചർമ്മത്തിനും മുടിക്കും:

ഉള്ളി നീര് ചർമ്മത്തിനും മുടിക്കും ​ഗുണം ചെയ്യും. മുടി, ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള മികച്ച പ്രതിവിധിയാണ്. ചർമ്മത്തിലും മുടിയിലും പുരട്ടന്നതിന് പുറമെ ഉള്ളി നീര് പതിവായി കുടിക്കുന്നത് മുടി കാെഴിച്ചിലിനും വീക്കം, മുഖക്കുരു തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ആണ്.

ചർമ്മത്തിനും മുടിക്കുമുള്ള ഉള്ളി ജ്യൂസ് പാചകക്കുറിപ്പ് : ഒരു ഉള്ളി അരച്ച്, അതിന്റെ സത്ത് എടുക്കുക. ( ഇനിയും ഉള്ളി കഷങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിൽ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക). ഉള്ളിയുടെ രൂക്ഷമായ മണമോ രുചിയോ നിങ്ങൾക്ക് കൂടുതലായി തോന്നുന്നുണ്ടെങ്കിൽ‌ ഉപ്പ് അല്ലെങ്കിൽ നാരങ്ങ നീര് ചേർക്കുന്നത് സഹായിക്കും. അതേ സമയം നിങ്ങളുടെ ഡയറ്റിൽ മാറ്റം വരുത്തുന്നതിന് മുൻപ് ഉറപ്പായും ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+