വയറ്റിലെ കൊഴുപ്പ് ശരീരത്തിന്റെ ഭംഗി കളഞ്ഞോ? ഫിറ്റാവാം ഈ 5 വിത്തുകൾ മാത്രം മതി!
അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്ന ഒട്ടുമിക്ക പേരും ആദ്യം ചെയ്യുന്ന കാര്യമാണ് ഭക്ഷണത്തിൽ നിയന്ത്രണം കൊണ്ടുവരിക എന്നത്. ആരോഗ്യകരവും പോഷക പ്രദവുമായ ഭക്ഷണം കഴിക്കുന്നതും പതിവായി വ്യായാമം ചെയ്യുന്നതും അധിക കലോറി കളയാൻ സഹായിക്കും.
ഇനി പറയാൻ പോകുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില വിത്തുകളാണ്. ഇവ ദൈനംദിന ഭക്ഷണത്തിൽ ചേർക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കും. അവശ്യ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുകയും ചെയ്യും കൊഴുപ്പും കുറയും.

ഫലപ്രദമായി അമിത വണ്ണം കുറയ്ക്കാൻ നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട 5 വിത്തുകളെക്കുറിച്ചാണ് പറയുന്നത്. നിങ്ങൾക്ക് അവ നേരിട്ട് കഴിക്കാം അല്ലെങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കാം- സലാഡുകളിൽ വിതറാം, സ്മൂത്തികളിലോ ഓട്സിലോ ചേർക്കാം.
ചിയ വിത്തുകൾ: ചിയ വിത്തുകളിൽ ധാരാളം നാര് അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നിക്കാൻ സഹായിക്കും. മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും. അവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് എരിയിക്കാൻ സഹായിക്കുകയും ചെയ്യുന്നതാണ്.
ഫ്ളാക്സ് സീഡ്സ്: ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകളും ഫ്ളാക്സ് സീഡിൽ അടങ്ങിയിട്ടുണ്ട്. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഫ്ളാക്സ് സീഡിലെ ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും നിയന്ത്രിക്കാൻ സഹായിക്കുന്നു.
എള്ള് വിത്തുകൾ: എള്ളിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായകമാണ്. കൊഴുപ്പ് എരിയിക്കാനും സഹായിക്കും. . ശരീരഭാരം കുറയ്ക്കുമ്പോൾ അസ്ഥികൾക്ക് ആവശ്യമായ കാൽസ്യത്തിൻ്റെ നല്ല ഉറവിടമാണ് എള്ള് വിത്ത്.
സൂര്യകാന്തി വിത്തുകൾ: സൂര്യകാന്തി വിത്തുകളിൽ പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. . കൂടാതെ, ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്ന വിറ്റാമിൻ ഇയുടെ സമ്പന്നമായ ഉറവിടമായി അവ കണക്കാക്കപ്പെടുന്നു.
മത്തങ്ങ വിത്തുകൾ: മത്തങ്ങ വിത്തുകളിൽ മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മെറ്റാബോളിക് പ്രവർത്തേയും ഉൽപാദന ഊർജ്ജത്തേയും സന്തുലിതമാക്കാൻ സഹായിക്കുന്നു. മാത്രമല്ല അവ സിങ്കിന്റെ ഉറവിടമാണ്. ഇത് വിശപ്പ് നിയന്ത്രിക്കും












Click it and Unblock the Notifications