കത്രീനയെ പോലെ ബ്യൂട്ടി ക്വീനാവാം, വെള്ളം കുടിക്കുക, ബ്രേക്ക്ഫാസ്റ്റില്‍ കഴിക്കേണ്ടത് ഇക്കാര്യങ്ങള്‍
ബോളിവുഡിലെ മികച്ച നടിമാരിലൊരാളാണ് കത്രീന കൈഫ്. മികച്ച സംഘട്ടന രംഗങ്ങളും അതുപോലെ ഡാന്‍സും ഒരുമിച്ച് ചെയ്യാന്‍ സാധിക്കുന്ന അപൂര്‍വം നടിയെന്ന വിശേഷണവും കത്രീനയ്ക്കുണ്ട്. നടിയുടെ പുതിയ ചിത്രമായ ടൈഗര്‍ ത്രീ റിലീസിന് ഒരുങ്ങുകയാണ്. ദീപാവലി ദിനത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
എന്നാല്‍ ഇത്ര ഫ്‌ളെക്‌സിബിളായി നില്‍ക്കുന്ന കത്രീനയുടെ ഫിറ്റ്‌നെസ്-സൗന്ദര്യ രഹസ്യം എന്താണ്? നടി മുമ്പ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വളരെ സിംപിളായ കാര്യങ്ങളാണ് നടി ഡയറ്റിലും അതുപോലെ വര്‍ക്കൗട്ടിലുമെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതെന്താണെന്ന് നോക്കാം.

പ്രഭാതത്തില്‍ എഴുന്നേല്‍ക്കുന്നത് തന്നെ കത്രീന ധാരാളം വെള്ളം കുടിച്ചാണ്. ശരീരത്തില്‍ ഊര്‍ജം നിറയ്ക്കാന്‍ ആവശ്യമായ വെള്ളം നടി കഴിക്കാറുണ്ട്. ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി ഇവ നിലനിര്‍ത്തും. നമ്മുടെ ചര്‍മം തിളങ്ങി നില്‍ക്കാനും ഇവ ധാരാളം വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. അതുപോലെ എന്തൊക്കെ കഴിക്കണമെന്ന കാര്യത്തിലും കൃത്യമായ ഡയറ്റ് കത്രീന ഫോളോ ചെയ്യുന്നുണ്ട്.
മറ്റുള്ള നടിമാരില്‍ നിന്ന് ഈ ഡയറ്റ് വ്യത്യസ്തവുമാണ്. കത്രീനയുടെ പ്രധാന ഭക്ഷണങ്ങളിലൊന്ന് ലെറ്റിയൂസ് വ്രാപ്പുകളാണ്. ലെറ്റിയൂസ് കൊണ്ട് പൊതിഞ്ഞ് ഷവര്‍മ പോലെയാക്കി കഴിക്കുന്നതാണിത്. പ്രധാനമായും ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമാണ് ഇവ കഴിക്കുക. കത്രീന തന്നെ കണ്ടെത്തിയ മറ്റൊരു ഭക്ഷണവും ഉണ്ട്. സൂഡില്‍സ് എന്നാണ് ഇതിനെ വിളിക്കുക. ഇത് സുക്കിനിയും നൂഡില്‍സും ചേര്‍ത്ത് കഴിക്കുന്നതാണ്. ഗ്ലൂട്ട് ഫ്രീ ഭക്ഷണമാണിത്. ആരോഗ്യകരമായ ഭക്ഷണവുമാണ്.ശരീരത്തില്‍ യാതൊരു വിധത്തിലും കൊഴുപ്പ് വര്‍ധിക്കില്ല.
ക്വിനോവ പാന്‍കേക്കുകളാണ് കത്രീനയുടെ മറ്റൊരു പ്രിയപ്പെട്ട ഭക്ഷണം. ഇത് നിങ്ങള്‍ക്കും ശീലമാക്കാവുന്നതാണ്. സ്‌പെയിനില്‍ എല്ലാം കാണപ്പെടുന്ന ഒരു കടലവര്‍ഗമാണ് ക്വിനോവ. ഇതുകൊണ്ടാണ് പാന്‍കേക്കുകള്‍ ഉണ്ടാക്കുക. സൂപ്പുകള്‍ അതുപോലെ ഡയറ്റിലെ മറ്റൊരു സൂപ്പര്‍ ഫുഡാണ്. പ്രധാനമായും പച്ചക്കറികളും, തണ്ണിമത്തന്‍, മത്തങ്ങ എന്നിവ ചേര്‍ത്തുണ്ടാക്കിയതുമായിരിക്കും ഇവ. അത് കത്രീനയുടെ ഡയറ്റില്‍ നിന്ന് ഒഴിവാക്കാറില്ല.
സോയ വര്‍ഗത്തില്‍ വരുന്ന ഫെന്നല്‍ കൊണ്ടുള്ള വെള്ളമാണ് നടി കഴിക്കാറുള്ളത്. ഇത് അസിഡിറ്റിയെ ഇല്ലാതാക്കും. നിത്യേന രണ്ട് നേരമാണ് കത്രീന ഭക്ഷണം കഴിക്കാറുള്ളത്. വീട്ടില്‍ നിന്ന് പാകം ചെയ്യുന്ന ഭക്ഷണങ്ങളാണ് നടി കൂടുതലായും കവിക്കാറുള്ളത്. ഇത് ലഭ്യമായില്ലെങ്കില്‍ മാത്രമേ മറ്റ് ഓപ്ഷനുകള്‍ പരിഗണിക്കൂ. കടല കൊണ്ടുള്ള മിഠായികള്‍ എല്ലാം നടി കഴിക്കാറുണ്ട്.
എന്നാല്‍ ഇത് പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയാണ് ചേര്‍ത്തതെന്ന് ഉറപ്പിക്കും. ഇതിനൊപ്പം തന്നെ നിരന്തരം വര്‍ക്കൗട്ടുകളും നടി ചെയ്യാറുണ്ട്. രക്തയോട്ടം വര്‍ധിക്കാനും ചര്‍മം തിളങ്ങാനും ഇവ സഹായിക്കും. നിരന്തരം തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും കത്രീനയുടെ സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണ്. ഇതിലൂടെ ചര്‍മത്തിന് സ്വാഭാവികമായ തിളക്കം കൈവരിക്കാന്‍ സാധിക്കും.












Click it and Unblock the Notifications