കിയാരയെ പോലെ ഒരു ദിനം തുടങ്ങൂ, ഭാരം കുറയ്ക്കാന്‍ നടിയുടെ ബ്രേക്ഫാസ്റ്റ് പിന്തുടരാം
നടി കിയാര അദ്വാനിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. മികച്ചൊരു നടിയാണെന്ന് ഇതിനോടകം തെളിയിച്ചതാണ് കിയാര. നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായുള്ള കിയാരയുടെ വിവാഹം നേരത്തെ വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. നിരവധി ഹിറ്റുകള്‍ ബോളിവുഡില്‍ കിയാരയുടെ പേരിലുണ്ട്. കാര്‍ത്തിക് ആര്യന്‍, അക്ഷയ് കുമാര്‍, രാംചരണ്‍, ഷാഹിദ് കപൂര്‍ പോലുള്ള വമ്പന്‍ താരങ്ങളുടെ നായികയായി വലിയ ഹിറ്റുകള്‍ നേടിയിട്ടുണ്ട് നടി.
അതേസമയം നടി ഫിറ്റ്‌നെസില്‍ ഒരുപാട് ശ്രദ്ധിക്കുന്നുണ്ട്. ഏറ്റവും മികച്ച ബോഡി ഷേപ്പിലാണ് നടി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. തന്നെ സ്ലിമ്മായി നിലനിര്‍ത്തുന്ന ഘടകങ്ങള്‍ എന്താണെന്നും നടി വെളിപ്പെടുത്തിയിട്ടുണ്ട്. ജിമ്മില്‍ പോകാത്ത ദിനങ്ങള്‍ കിയാരയ്ക്ക് ഇല്ലെന്ന് തന്നെ പറയാം. ജിം ഫ്രീക്ക് എന്നാണ് ബോളിവുഡില്‍ നടി അറിയപ്പെടുന്നത്. ഭക്ഷണം നടി ആളൊരു ഭക്ഷണപ്രിയയാണ്. തനിക്ക് പ്രിയപ്പെട്ട ഭക്ഷണത്തില്‍ വിട്ടുവീഴ്ച്ചയില്ലാതെ തന്നെ ഫിറ്റ്‌നെസ് നടി സംരക്ഷിക്കാറുണ്ട്.

മുംബൈ മസാല ടോസ്റ്റ് സാന്‍ഡ് വിച്ചാണ് നടിയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം. താന്‍ ചെറുപ്പക്കാലം മുതല്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്ന ലഘുഭക്ഷണമാണ് ഇതെന്ന് കിയാര വെളിപ്പെടുത്തിയിരുന്നു. അതുപോലെ ഡല്‍ഹിയിലെ സ്ട്രീറ്റ് ഫുഡായ മട്ടര്‍ കുല്‍ച്ചെയാണ് നടിയുടെ മറ്റൊരു പ്രധാന വിഭവം. കുറച്ച് എരിവേറിയതാണിത്. സാല്‍മണും പച്ചക്കറികളും ചേര്‍ത്തുള്ള ഉച്ചഭക്ഷണം നടിക്ക് ഒരുപാട് ഇഷ്ടമാണ്. ഇത് പ്രോട്ടീന്‍ ധാരാളം ലഭിക്കുന്നതിന് വേണ്ടി നടി കഴിക്കുന്നതാണ്.
കിയാരയുടെ ഒരു ദിനം തുടങ്ങുന്നത് മികച്ച രീതിയിലാണ്. ഒരു ഗ്ലാസ് നാരങ്ങ വെള്ളമാണ് ഉറങ്ങി എഴുന്നേറ്റാല്‍ കിയാര ആദ്യം കഴിക്കുക. ഇതൊരു ദിവസത്തില്‍ പോലും നടി മുടക്കാറില്ല. പിന്നീടാണ് വര്‍ക്കൗട്ടുകളിലേക്ക് നടി കടക്കാറുള്ളത്. കിയാരയുടെ പ്രഭാത ഭക്ഷണവും അടിപൊളിയാണ്. ഒരു പാത്രം നിറയെ ഓട്‌സാണ് ബ്രേക്ഫാസ്റ്റില്‍ പ്രധാനപ്പെട്ടത്. അതിനൊപ്പം ധാരാളം പഴങ്ങളും ചേര്‍ക്കും. ആരോഗ്യകരമായ ഡയറ്റാണിത്.
വര്‍ക്കൗട്ടുകള്‍ക്ക് മുമ്പും നടി ഭക്ഷണം കഴിക്കാറുണ്ട്. ആപ്പിളുകള്‍ നന്നായി മുറിച്ചെടുത്താണ് കഴിക്കുക. അതിനൊപ്പം പീനട്ട് ബട്ടറും ചേര്‍ക്കും. ഇതിന് ശേഷമാണ് നടി വര്‍ക്കൗട്ട് സെഷനുകളിലേക്ക് കടക്കുക. ഉച്ചഭക്ഷണത്തിനും നടിക്ക് കൃത്യമായ ശീലങ്ങളുണ്ട്. വീട്ടില്‍ നിന്ന് ഉണ്ടാക്കിയ ഭക്ഷണമാണ് കിയാര ഉച്ചഭക്ഷണത്തിനായി കഴിക്കാറുണ്ട്. നാച്ച്‌നി റോട്ടി, ദാല്‍, പച്ചക്കറികള്‍, പനീര്‍ ചേര്‍ത്ത ഡിഷുകള്‍ എന്നിവയാണ് ലഞ്ചിന് ഉണ്ടാവുക.
അത്താഴത്തിന് സാല്‍മണ്‍ പോലുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കുക. ഒപ്പം ഷുഗര്‍ ഫ്രീ ഡാര്‍ക്ക് ചോക്ലേറ്റുകളും കഴിക്കാറുണ്ട്. ഡയറ്റില്‍ മധുരം തീരെയുണ്ടാവാറില്ല. വിവിധ തരം വര്‍ക്കൗട്ടുകളും നടി ചെയ്യാറുണ്ട്. കാര്‍ഡിയോ ആണ് അതില്‍ പ്രധാനം. ഇത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. പുള്‍ അപ്പുകളും ഫിറ്റ്‌നെസ്സിലുണ്ട്. ഫിസിക്കലായിട്ടുള്ള ഫിറ്റ്‌നെസ് ആക്ടിവിറ്റികള്‍ക്കാണ് നടി കൂടുതല്‍ പ്രാധാന്യം നല്‍കാറുള്ളത്.












Click it and Unblock the Notifications