പ്രിയങ്ക ചോപ്രയെ പോലെ സുന്ദരിയാവാം, ഭാരം കുറയ്ക്കാന്‍ ബ്രേക്ക്ഫാസ്റ്റ് പരീക്ഷിക്കൂ
നടി പ്രിയങ്ക ചോപ്രയെ അറിയാത്തവര്‍ ഉണ്ടാവില്ല. ബോളിവുഡിലെ താരറാണിയും, ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയുമാണ് അവര്‍. എന്നാല്‍ ഇന്ത്യയും കടന്ന് അവരുടെ പ്രശസ്തി എത്തിയത് ഹോളിവുഡിലായിരുന്നു. വിജയ ചിത്രങ്ങളുടെ ഭാഗമായതോടെ പ്രിയങ്ക കരിയര്‍ ശ്രദ്ധിക്കുന്നത് ഹോളിവുഡിലാണ്. മികച്ച അവസരങ്ങളും പ്രിയങ്കയെ തേടിയെത്തുന്നുണ്ട്.
എന്താണ് നടിയുടെ സൗന്ദര്യ രഹസ്യം. പ്രിയങ്ക ആരാധകര്‍ അടക്കം ഇത് അറിയാന്‍ കാത്തിരിക്കുന്നുണ്ട്. കൃത്യമായ ഡയറ്റാണ് പ്രിയങ്ക പിന്തുടരുന്നതെന്ന് ഉറപ്പാണ്. ഇല്ലെങ്കില്‍ ഈ പ്രായത്തിലും മുന്‍നിര നായികയായി തിളങ്ങാന്‍ സാധിക്കില്ല. പ്രിയങ്കയുടെ കരിയര്‍ മികച്ചതാവുന്നത് തന്നെ അവരുടെ ഡയറ്റും ഫിറ്റ്നെസും കൊണ്ടാണ്. ആസ്ത്മ രോഗിയായിരുന്നു പ്രിയങ്ക. എന്നാല്‍ അതിനെ നേരിട്ട് വലിയൊരു കരിയറുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചതാണ്, നടിയെ എല്ലാവരുടെയും പ്രചോദനമാക്കി മാറ്റുന്നത്.

ഭാരം കുറച്ച് സുന്ദരിയാവാന്‍ നടി നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അതില്‍ പ്രധാനമാണ് നിത്യേനയുള്ള ഡയറ്റ്. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷമാണ് നടി നിത്യേന കഴിക്കാറുള്ളത്. അതേസമയം തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രിയങ്കയ്ക്കില്ല. പ്രത്യേകിച്ച് ഇന്ത്യയിലെ ആഘോഷങ്ങളുടെയും, ഉത്സവങ്ങളുടെയും സമയത്ത് ധാരാളം ഭക്ഷണം കഴിക്കാറുണ്ടെന്ന് പ്രിയങ്ക നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ സമയത്ത് കുറച്ച് ഭാരം വര്‍ധിക്കാറുമുണ്ട്.
തന്റെ ബ്രേക്ക്ഫാസ്റ്റ് ഉച്ചഭക്ഷണം പോലെയാണെന്ന് പ്രിയങ്ക പറയുന്നു. അതുപോലെ തന്നെയാണ് രാത്രി ഭക്ഷണവും. ഉത്സവസമയങ്ങളില്‍ ഒഴിച്ച് ബാക്കിയെല്ലാ സമയത്തും ഭാരം കുറയ്ക്കുന്ന വ്യായാമത്തിലും ഡയറ്റിലുമാണ് പ്രിയങ്ക ശ്രദ്ധിക്കാറുണ്ട്. പ്രഭാത ഭക്ഷണത്തില്‍ ഒരുപാട് ശ്രദ്ധിക്കുന്നയാളല്ല താനെന്ന് പ്രിയങ്ക പറയുന്നു. എന്ന് കരുതി എല്ലാ ഭക്ഷണവും കഴിക്കുന്ന ശീലമില്ല.
എഴുന്നേല്‍ക്കുന്നത് മുതല്‍ ആരോഗ്യകരമായ ഭക്ഷണം മാത്രമേ നടി കഴിക്കാറുള്ളൂ. കോഫി കഴിച്ചാണ് ഒരു ദിനം പ്രിയങ്ക ആരംഭിക്കുക. തുടര്‍ന്ന് വര്‍ക്കൗട്ട് ചെയ്യും. പ്രഭാതഭക്ഷണത്തിന് ഓംലെറ്റ്, വെണ്ണപഴം, ടോസ്റ്റ് എന്നിവയാണ് കഴിക്കുക. ദോശ, പോഹ, ഇഡ്ഡലി എന്നിവയും കഴിക്കാറുണ്ട്. അമ്മയ്ക്കൊപ്പമായിരിക്കുമ്പോള് പറാത്തയാണ് കഴിക്കാറുള്ളതെന്നും പ്രിയങ്ക നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഉച്ചഭക്ഷണത്തിന് തീര്‍ത്തും നാടന്‍ ഭക്ഷണമാണ് പ്രിയങ്ക കഴിക്കാറുള്ളത്. റാഗി റോട്ടിയാണ് ഇതില്‍ പ്രധാനം, ദാല്‍, ഉരുളക്കിഴങ്ങ്-ക്യാബേജ് കറി, തൈര്, അച്ചാര്‍, പച്ചക്കറി സാലഡ്, വെണ്ടയ്ക്ക എന്നിവയാണ് കഴിക്കാറുള്ളത്. താന്‍ വെജിറ്റേറിയനാണെന്നും പ്രിയങ്ക വെളിപ്പെടുത്തിയതാണ്. വൈകുന്നേരങ്ങളിലും ലഘുഭക്ഷണങ്ങള്‍ പ്രിയങ്ക കഴിക്കാറുണ്ട്.
സൂപ്പുകളും, ഡ്രൈ ഫ്രൂട്ട്സുമാണ് വൈകിട്ടത്തെ ലഘുഭക്ഷണം. ചില ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതെ, വൈകീട്ട് ഹെല്‍ത്തി സ്നാക്സും പ്രിയങ്ക കഴിക്കാറുണ്ട്. അതുപോലെ അത്താഴത്തിന് കുറച്ച് ഭക്ഷണമേ കഴിക്കൂ. സൂപ്പ് മാത്രമാണ് കഴിക്കുക. ചിലപ്പോള്‍ ഡ്രൈ ഫ്രൂട്ട്സുമുണ്ടാവും. ഇതിനൊക്കെ പുറമേ ധാരാളം വെള്ളം കുടിക്കാറുണ്ട് പ്രിയങ്ക. ജ്യൂസുകളും ഡയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications