ശില്പ ഷെട്ടിയുടെ പ്രഭാതഭക്ഷണം പരീക്ഷിച്ചാലോ; ഭാരം കുറയാന്‍ എളുപ്പവഴി, വടിവൊത്ത ശരീരം ഇനി നിങ്ങള്‍ക്കും
തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലെത്തി സൂപ്പര്‍ നായികയായി മാറിയ നിരവധി പേരുണ്ട്. അതില്‍ മുന്‍പന്തിയിലാണ് ശില്‍പ്പ ഷെട്ടിയുടെ സ്ഥാനം. 1993 ല്‍ ബാസിഗര്‍ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച ശില്പ പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 50 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കര്‍ണാടകയിലെ മംഗളൂരുവില്‍ 1975 ലാണ് ശില്പ ഷെട്ടിയുടെ ജനനം.
മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച ശില്പ തന്റെ 16 ാം വയസില്‍ ലിംകക്ക് വേണ്ടി ആദ്യമായി മോഡലായി. 48 കാരിയായ ശില്പ ഷെട്ടി രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ്. ഇപ്പോഴും കരിയര്‍ സജീവമായി മുന്നോട്ടുകൊണ്ടുപോകുന്ന ശില്പയുടെ ഫിറ്റ്നസും സൗന്ദര്യവും എപ്പോഴും ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. ശരീരഭാരം നിയന്ത്രിച്ച് മുന്നോട്ടുപോകുന്ന ശില്പയുടെ ആരോഗ്യരഹസ്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

ഭക്ഷണക്രമത്തിനും ഫിറ്റ്നസ് ദിനചര്യയ്ക്കും പേരുകേട്ടയാളാണ് ശില്പ ഷെട്ടി. എല്ലാ ഭക്ഷണവും കഴിക്കുമെങ്കിലും അതിന് കൃത്യമായ പദ്ധതികളും ശില്പ ഒരുക്കാറുണ്ട്. ഉയര്‍ന്ന നാരുകളുള്ള പ്രഭാതഭക്ഷണത്തോടെയാണ് ശില്പ ഷെട്ടി തന്റെ ഒരു ദിവസം ആരംഭിക്കുന്നത്. വെറും നാല് ചേരുവകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഉയര്‍ന്ന ഫൈബര്‍ അളവിലുള്ള പ്രഭാതഭക്ഷണമാണ് ശില്പ ഇഷ്ടപ്പെടുന്നത്.
അതിനായി ഒരു കപ്പ് മധുരമില്ലാത്ത ബദാം പാല്, ഒരു വാഴപ്പഴം, ഒരു ടീസ്പൂണ്‍ അസംസ്കൃത തേന്‍, 1/2 കപ്പ് അസംസ്കൃത ഓട്സ് എന്നിവ മാത്രമെ ആവശ്യമുള്ളൂ. എങ്ങനെയാണ് ഇത് ഉണ്ടാക്കേണ്ടത് എന്നല്ലേ. മിക്സിയിലേക്ക് ഓട്സ് ചേര്‍ത്ത് നന്നായി പൊടിക്കുക. ശേഷം ഇതിലേക്ക് ബദാം പാലും വാഴപ്പഴവും ചേര്‍ത്ത് വീണ്ടും ഇളക്കുക. അതിന് ശേഷം തേന്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ഈ ഭക്ഷണത്തോടെയാണ് ശില്പ ഷെട്ടി തന്റെ ഒരു ദിവസം ആരംഭിക്കുന്നത്. ഇത് കൂടാതെ നോനിപഴത്തിന്റെ ജ്യൂസും ശില്പയുടെ ആരോഗ്യസംരക്ഷണത്തിലെ ഒഴിവാക്കാനാകാത്ത ഒരു ഘടകമാണ്. വിറ്റാമിന്‍ സി, ഫ്ളേവനോയ്ഡുകള്‍, ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് നാശത്തില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്ന മറ്റ് സംയുക്തങ്ങള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.
പേശിവേദന പോലുള്ളവ ഒഴിവാക്കാനുള്ള പ്രകൃതിദത്ത പരിഹാരമായും നോനി ജ്യൂസ് ഉപയോഗിക്കുന്നു. മലബന്ധം, ദഹനസംബന്ധമായ മറ്റ് പ്രശ്നങ്ങള്‍ എന്നിവയില്‍ നിന്നും ഇത് ആശ്വാസം നല്കുന്നു. തന്റെ ശരീരം നിലനിര്‍ത്താനും ആരോഗ്യവതിയായിരിക്കാനും കര്‍ശനമായ ഭക്ഷണക്രമവും ദിനചര്യയുമാണ് ശില്പ ഷെട്ടി പിന്തുടരുന്നത്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളില്‍ ഭൂരിഭാഗവും യോഗ, ഫിറ്റ്നസ് ദിനചര്യ, ആരോഗ്യ നുറുങ്ങുകള്‍ എന്നിവയെക്കുറിച്ചാണ്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications