ശ്രദ്ധ കപൂറിനെ പോലെ ഫിറ്റാകാം, ഭാരം കുറയ്ക്കാന്‍ നടിയുടെ ഡയറ്റ് പിന്തുടരാം,ഇക്കാര്യങ്ങള്‍ കഴിക്കാം
ബോളിവുഡ് നടിമാര്‍ പൊതുവേ ഫിറ്റ്‌നെസില്‍ ശ്രദ്ധിക്കുന്നവരാണ്. ഗ്ലാമര്‍ ഇന്‍ഡസ്ട്രിയായിട്ടാണ് ബോളിവുഡ് അറിയപ്പെടുന്നത്. നടി ശ്രദ്ധ കപൂറും ആ ഗണത്തില്‍ വരുന്നതാണ്. ശാലീന സൗന്ദര്യം കൊണ്ട് പേരുകേട്ട നടിയാണെങ്കിലും, ഫിറ്റ്‌നെസിലും ഡയറ്റിലുമെല്ലാം നടി ഏറെ ശ്രദ്ധിക്കാറുണ്ട്. അടുത്തിടെ തൂ ജൂട്ടി, മേം മക്കര്‍ എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതിന് ശേഷം ആരാധകര്‍ ശ്രദ്ധയുടെ ഡയറ്റ് എന്താണെന്ന് അറിയാനുള്ള ശ്രമത്തിലാണ്. ഏറ്റവും സ്റ്റൈലിഷായി, കൂടുതല്‍ മെലിഞ്ഞ് സുന്ദരിയായിട്ടാണ് ചിത്രത്തില്‍ ശ്രദ്ധ കപൂര്‍ പ്രത്യക്ഷപ്പെട്ടത്. പ്രധാനമായും ടോഫു സ്റ്റേക്കുകള്‍, മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍, സലാഡുകള്‍, ഗ്ലൂറ്റണ്‍ ഫ്രീ പാസ്ത, ക്വിനോവ, പച്ചക്കറികള്‍ എന്നിവയായിരുന്നു ഈ ചിത്രത്തിനായി നടിയുടെ ഡയറ്റില്‍ ഉണ്ടായിരുന്നത്.

ശ്രദ്ധ പിന്തുടരുന്നത് വെജിറ്റേറിയന്‍ ഡയറ്റാണ്. അതുകൊണ്ട് മാംസം അടങ്ങുന്ന യാതൊന്നും അവര്‍ ഉള്‍പ്പെടുത്താറില്ല രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു നടി ഈ ചിത്രത്തിന് വേണ്ടി ഡയറ്റ് എടുത്തത്. രണ്ടാമത്തെ ഡയറ്റില്‍ പ്രധാനമായും വയര്‍ കുറച്ച് സിക്‌സ് മോഡലിലോ, ഫ്‌ളാറ്റ് മോഡലിലോ ആക്കുന്നതിന് വേണ്ടിയായിരുന്നു.
ഇതിനായി ഇലകള്‍ വരുന്ന പച്ചക്കറികള്‍ അടങ്ങിയ സലാഡുകള്‍, വെജിറ്റബിള്‍ സൂപ്പുകള്‍, ഫലാഫല്‍, ചിക്പീ, ചിയ സീഡ്‌സ്, ബ്ലൂബറി സ്മൂത്തി, എന്നിവയാണ് കഴിച്ചത്. ഹൈ പ്രോട്ടീന്‍, ലോ കാര്‍ബോ ഹൈഡ്രേറ്റ് ഡയറ്റാണിത്. ഇതിന് പുറമേ 14 മണിക്കൂര്‍ ഉപവാസവും നടിക്കുണ്ടായിരുന്നു. ബോളിവുഡ് അധികമാരും പിന്തുടരാത്ത കഠിനമായ ഡയറ്റാണിത്.
ശ്രദ്ധയ്ക്ക് വര്‍ക്കൗട്ടിലും വലിയ ശ്രദ്ധയുണ്ട് എന്ന് പറയാം. വര്‍ക്കൗട്ടിന്റെ ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. കാര്‍ഡിയോ വ്യായാമമാണ് ഇതില്‍ ഏറ്റവും പ്രധാനം. നടി ഇതില്‍ മുടക്കാറേയില്ല. എല്ലാ ദിവസവും ജിമ്മില്‍ ശ്രദ്ധ പോകാറുണ്ട്. ഓട്ടോയില്‍ നടി ജിമ്മിലെത്തിയതും വലിയ വാര്‍ത്തയായിരുന്നു.
ദിവസേന 30-45 മിനുട്ട് വരെ ട്രെഡ് മില്‍ വ്യായാമവും നടിയുടെ ഫിസിക്കല്‍ വ്യായാമത്തിലുണ്ട്. സ്ലിം ബ്യൂട്ടിയായി നടിയെ നിലനിര്‍ത്തുന്നതും ഈ വ്യായാമമാണ്. മാനസികാരോഗ്യത്തിന് യോഗ ചെയ്യുന്നതും നടിയുടെ പതിവാണ്. ശരീരത്തിന് കൂടുതല്‍ ഫ്‌ളെക്‌സിബിളിറ്റിയും ലഭിക്കും.
ഡാന്‍സിംഗ് ഫിറ്റ്‌നെസ്സിലെ ശ്രദ്ധയുടെ മറ്റൊരു രീതിയാണ്. ശരീരത്തിന് കൂടുതല്‍ ഊര്‍ജം പകരാന്‍ ഡാന്‍സ് ചെയ്യുന്നതിലൂടെ സാധിക്കുമെന്ന് ശ്രദ്ധ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതുപോലെ പ്രഭാതഭക്ഷണത്തില്‍ നടിക്ക് ചിട്ടകളുണ്ട്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് ധാരാളം കഴിക്കുക. ഉപ്പുമാവ്, മുട്ടകള്‍, എന്നിവയാണ് കഴിക്കുക.
ഉച്ചഭക്ഷണവും ഹെല്‍ത്തിയാണ്. വീട്ടില്‍ നിന്നുള്ള ഭക്ഷണമാണ് നടി കഴിക്കുക. ഇല പച്ചക്കറികളും, പരിപ്പും ചപ്പാത്തിയുമാണ് ശ്രദ്ധ കഴിക്കുക. രാത്രി ഭക്ഷണത്തിന് ഗ്രില്‍ഡ് ഫിഷും, മീന്‍ കറിയുമാണ് കഴിക്കുക. രാത്രി എട്ട് മണിക്ക് ശേഷം ഭക്ഷണം കഴിക്കാറില്ല.












Click it and Unblock the Notifications