Get Updates
Get notified of breaking news, exclusive insights, and must-see stories!

6 നേരം ഭക്ഷണം കഴിച്ചാലും മെലിഞ്ഞിരിക്കും, തപ്‌സിയെ പോലെ സുന്ദരിയായിരിക്കാം, ഈ ഡയറ്റ് പരീക്ഷിക്കൂ

ബോളിവുഡിലെ ഫിറ്റ്‌നെസ് ഫ്രീക്കാണ് നടി തപ്‌സി പന്നു. നടിയുടെ ഡയറ്റും അതുപോലെ ഏറെ ഞെട്ടിക്കുന്നതാണ്. അത് തന്നെയാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് തപസി വെളിപ്പെടുത്തിയിട്ടുണ്ട്. സബാഷ് മിട്ടുവിലെ റോളിനായി മസിലുകളും, സിക്‌സ് പാക്കുകളും ആവശ്യമായപ്പോള്‍ അതിനായി പ്രത്യേക ഡയറ്റും തപ്‌സിക്കുണ്ടായിരുന്നു. ദിവസേന ആറ് തവണ ഭക്ഷണം കഴിക്കുമായിരുന്നുവെന്ന് തപ്‌സി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയതായിരിക്കും ഈ ഭക്ഷണമെല്ലാം എന്നും നടി പറഞ്ഞിരുന്നു. ഇത് കര്‍ശനമായി നടപ്പാക്കുന്ന ഡയറ്റാണെന്നും നടി വെളിപ്പെടുത്തി. സിനിമയ്ക്ക് വേണ്ടിയുള്ള മസ്‌കുലാര്‍ ഡയറ്റിന്റെ ഭാഗമായി മധുരക്കിഴങ്ങുകള്‍, മുട്ടകള്‍, റോട്ടി, എന്നിവയാണ് പ്രോട്ടീന് വേണ്ടി നടി ഒരു ദിനം കഴിച്ചിരുന്നത്. ഇത് പ്രഭാതത്തിലെ ആദ്യ ഭക്ഷണമായിരിക്കും.

taapsee-pannu

ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകളും ഇതുവഴി ലഭിക്കും. അതുപോലെ ഉച്ചഭക്ഷണത്തിന് വെജിറ്റേറിയന്‍ ഡയറ്റാണ് നടി പിന്തുടര്‍ന്നിരുന്നത്. ഒരു പാത്രി നിറയെ ചോറ്, തൈര്, പച്ചക്കറികള്‍ എന്നിവയാണ് കഴിക്കുക. അത്താഴത്തിന്് ഏറ്റവും ഫ്രഷായ മാംസവും, മീനുമാണ് കഴിക്കുക. ഒപ്പം ബാര്‍ളിയുമുണ്ടാവും. എല്ലാം അപ്പോള്‍ തന്നെ പാകം ചെയ്യുന്നതാണ്. എണ്ണയുടെ അളവ് വളരെ കുറവായിരിക്കും. അതുപോലെ പ്രകൃതിദത്തമായ നെയ്യും ഉള്‍പ്പെടുത്തും.

അതുപോലെ തപസിയുടെ വ്യായാമ മുറകളും ഏറെ പ്രധാനപ്പെട്ടതാണ്. പ്രഭാതം തുടങ്ങുന്നത് യോഗയിലൂടെയാണ്. പ്രാണായാമമാണ് നടിയുടെ പ്രധാന വ്യായാമം. സൂര്യനമസ്‌കാരവും യോഗയില്‍ നടി ചെയ്യാറുണ്ട്. ശരീരത്തിന്റെ ഫിറ്റ്‌നെസ്സിന് വേണ്ടി മാത്രമല്ല ഇ ത്്, മാനസികമായ കരുത്ത് നേടുന്നതിന് വേണ്ടി കൂടിയാണ്.

ശരീരത്തിലെ കൊഴുപ്പിനെ നീക്കം സാധിക്കുന്ന പാനീയങ്ങളാണ് തപസി കഴിക്കാറുള്ളത്. ആപ്പിള്‍ സെഡാര്‍ വിനഗര്‍, ഉലുവ, മഞ്ഞള്‍, ഇഞ്ചി എന്നിവ ചേര്‍ന്ന പാനീയമാണിത്. ഇവ നമ്മുടെ ശരീരപോഷണത്തെ ഏറ്റവും മെച്ചപ്പെടുത്തുന്ന പാനീയമാണ്. തപസിയെ ഹെല്‍ത്തിയായിരിക്കാന്‍ ഈ പാനീയം സഹായിക്കും. അതുപോലെ ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെയും ഇവ നീക്കം ചെയ്യും.

6 ഡേ ജിം സെഷനാണ് മറ്റൊരു ഫിറ്റ്‌നെസ് പ്രോഗ്രാം. ഒരാഴ്ച്ചയിലെ ആറ് ദിവസം ഒരു മണിക്കൂര്‍ വീതം വ്യായാമം ചെയ്യുന്നതാണ് ഈ ഫിറ്റ്‌നെസ് പ്രോഗ്രാം. വളരെ ചിട്ടയേറിയതാണ് ഇത്. വീട്ടില്‍ നിന്ന് പാകം ചെയ്യുന്ന ഭക്ഷണമാണ് തപ്‌സി കഴിക്കാറുള്ളത്. പച്ചക്കറികളും, റോട്ടിയുമെല്ലാം അതില്‍ വരും.

അതുപോലെ ലഘുഭക്ഷണങ്ങളിലും നടി ശ്രദ്ധിക്കാറുണ്ട്. മോര്, നട്‌സ്, പഴങ്ങള്‍, എന്നിവയാണ് ലഘുഭക്ഷണമായി കഴിക്കുക. ധാരാളം വെള്ളം കുടിക്കുന്ന ശീലവും നടിക്കുണ്ട്. ദിവസവും മുഴുവന്‍ വെള്ളം കുടിച്ച് ശരീരത്തില്‍ ഊര്‍ജം സംഭരിക്കാന്‍ നടി ശ്രദ്ധിക്കാറുണ്ട്. നിലക്കടല, ഇഞ്ചി എന്നിവയും നടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+