ഭൂമി പട്‌നേക്കറിനെ പോലെ ഫിറ്റായ ശരീരം വേണോ..? ഇതാ താരത്തിന്റെ ഫിറ്റ്‌നസ് രഹസ്യം
ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ഭൂമി പട്‌നേക്കര്‍. അസിസ്റ്റന്റ് കാസ്റ്റിംഗ് ഡയറക്ടറായി തുടങ്ങി നായികാ വേഷത്തിലേക്ക് മാറിയ ഭൂമി പട്‌നേക്കര്‍ തൊട്ടതെല്ലാം പൊന്നാക്കിയ താരമാണ്. സോഷ്യല്‍ മീഡിയയിലും സജീവമായി ഇടപെടുന്ന താരമാണ് ഭൂമി പട്‌നേക്കര്‍. അഭിനയത്തിന് പുറമെ തന്റെ നിലപാട് കൊണ്ടും പ്രേക്ഷകരുടെ പ്രിയം നേടാന്‍ താരത്തിന് സാധിച്ചിരുന്നു.
സുസ്ഥിര ജീവിതത്തിന് താന്‍ പിന്തുടരുന്ന ചില എളുപ്പ വഴികള്‍ പങ്കുവെച്ച് കൊണ്ട് നടി ശ്രദ്ധ നേടിയിരുന്നു. യാത്രകളില്‍ സ്വന്തമായി കുപ്പി, പുനരുപയോഗത്തിന് സാധ്യമായ സ്ട്രോ, സ്പൂണ്‍, പ്ലേറ്റ് എന്നിവ കൈയില്‍ കരുതി പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ താന്‍ പരമാവധി ഒഴിവാക്കാറുണ്ട് എന്ന് ഭൂമി പട്‌നേക്കര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അമിതവണ്ണം, ഫിറ്റ്‌നസ് എന്നിവ സംബന്ധിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ കുറിച്ചും താരം മനസ് തുറക്കുന്നു.

പൊതുവെ സ്ത്രീകള്‍ പ്രത്യേകിച്ച് വനിതാ സെലിബ്രിറ്റികള്‍ അവരുടെ ശരീരത്തിന്റെ പേരില്‍ പലപ്പോഴും ടാര്‍ഗെറ്റ് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ എന്തെങ്കിലും തരത്തിലുള്ള നാണക്കേട് തോന്നേണ്ട കാര്യമില്ല എന്നാണ് ഭൂമി പട്‌നേക്കര്‍ പറയുന്നത്. സിനിമകളിലെ തന്റെ വേഷത്തിന്റെ ആവശ്യകതകള്‍ നിറവേറ്റുന്നതിന് വേണ്ടി ആവശ്യാനുസരണം താന്‍ ഭാരം വര്‍ധിപ്പിക്കുകയും കുറയ്ക്കുകയും ചെയ്യുമെന്ന് താരം പറയുന്നു.
''ഒരു സിനിമയ്ക്ക് വേണ്ടി 30 കിലോ വര്‍ധിപ്പിച്ചതിന് ശേഷം എനിക്ക് 35 കിലോയിലധികം കുറക്കേണ്ടി വന്നു. ഇത് ഒരു നിരന്തരമായ മെച്ചപ്പെടുത്തല്‍ പ്രക്രിയയാണ്. പക്ഷെ ഭാരം കുറച്ചത് താന്‍ പട്ടിണി കിടന്നുകൊണ്ട് അല്ല എന്നും താരം പറയുന്നു. തന്റെ ശരീരത്തെ കുറിച്ച് ഓര്‍ത്ത് ഒരിക്കലും ലജ്ജിച്ചിട്ടില്ല എന്ന് ഭൂമി കൂട്ടിച്ചേര്‍ത്തു. താനൊരു സാധാരണ പെണ്‍കുട്ടിയാണെന്നും ഇപ്പോഴത്തെ രൂപത്തില്‍ സംതൃപ്തയാണ് എന്നും നടി പറഞ്ഞു.
പ്ലസ്-സൈസ് സ്ത്രീകള്‍ക്കായുള്ള തിരക്കഥകള്‍ എപ്പോഴും ലഭിക്കണം എന്നില്ല എന്നും താരം പറഞ്ഞു. 'എന്റെ ഭാരത്തെക്കുറിച്ച് ആളുകള്‍ ആശ്ചര്യപ്പെടുന്നതില്‍ എനിക്ക് അസ്വസ്ഥതയുണ്ട്. ഞാന്‍ ഇനി പ്രതികരിക്കുക പോലുമില്ല,'' അവര്‍ കൂട്ടിച്ചേര്‍ത്തു. മെലിഞ്ഞത് എന്ന വാക്ക് ഇഷ്ടപ്പെടുന്നില്ല എന്നും ഫിറ്റായിരിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും ഭൂമി പട്‌നേക്കര്‍ വ്യക്തമാക്കി.
രണ്ട് വര്‍ഷമായി താന്‍ എത്ര ഭാരമുണ്ട് എന്ന് നോക്കാന്‍ പോകാറില്ല എന്നും ഇന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍ ശക്തരാകാന്‍ ശ്രമിക്കുന്നുണ്ട് എന്നും നടി ചൂണ്ടിക്കാട്ടി. അവര്‍ പേശി വളര്‍ത്തുന്നു, ഭാരം ഉയര്‍ത്തുന്നു, പ്രോട്ടീന്‍ കഴിക്കുന്നു. അതാണ് താന്‍ ആസ്വദിക്കുന്ന തരത്തിലുള്ള ഫിറ്റ്നസ് എന്നും ഭൂമി പറഞ്ഞു. പൈലേറ്റ്സ്, ഓട്ടം, ഭാരോദ്വഹനം എന്നിവ കൂട്ടിയോജിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും താരം പറഞ്ഞു.
സൂര്യോദയത്തിന് മുമ്പ് ഉണരുകയും മൂന്ന് ബിസ്‌കറ്റിനൊപ്പം ഒരു വലിയ കപ്പ് പാലൊഴിച്ച കാപ്പി കുടിച്ചുമാണ് ഭൂമി ഒരു ദിവസം ആരംഭിക്കുന്നത്. ഷൂട്ടിനിടയില്‍ കൃത്യമായി ബ്രേക്ക് എടുക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications