Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാൻ ചോറാണോ ചപ്പാത്തിയാണോ ബെസ്റ്റ്? കൺഫ്യൂഷൻ വേണ്ട, ഇതാണ് ആരോഗ്യവിദഗ്ധർ പറയുന്നത്

തടി കുറക്കാനുള്ള ഡയറ്റിൽ ഏറ്റവും ഉത്തമം ചോറ് ഒഴവാക്കി ചപ്പാത്തി കഴിക്കുന്നതാണോയെന്ന സംശയം പലർക്കും ഉണ്ട്. എന്നാൽ ഏത് ഒഴിവാക്കണമെന്നത് മറ്റ് പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കും. അപ്പോൾ എങ്ങനെ തിരഞ്ഞെടുക്കും? അതിന് മുൻപ് ആദ്യം ഇവയുടെ പോഷകങ്ങൾ ഒന്ന് പരിശോധിക്കാം

രണ്ട് ഭക്ഷണങ്ങളിലും കാർബോഹൈഡ്രേറ്റ് ഉണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കാൻ ഇത് സഹായിക്കും. എന്നാൽ അളവും തരവും അനുസരിച്ച് ഇവ രണ്ടിലുമുള്ള കലോറി വ്യത്യാസപ്പെടും. അതായത് കുത്തരിയും പ്രോസസ് ചെയ്യാത്ത ഗോതമ്പ് പൊടിയുമാണ് വെള്ള അരിയെക്കാളും റിഫൈൻഡ് ഗോതമ്പ് പൊടിയെക്കാളും ഉത്തമമെന്ന് സാരം.

cha-1

ഫൈബർ-തടി കുറക്കാൻ ഫൈബറും അത്യാവശ്യമാണ്. കാരണം ഫൈബർ കഴിക്കുന്നത് വയർ നിറഞ്ഞിരിക്കാൻ സഹായിക്കും. മാത്രമല്ല രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യും. അതുപോലെ തന്നെ ദഹനപ്രക്രിയ സുഗമമാക്കും. കുത്തരിയിലും ശുദ്ധീകരിക്കാത്ത ഗോതമ്പിലും വെള്ള അരിയെക്കാളും ശുദ്ധീകരിച്ച ഗോതമ്പിനേക്കാളും ഫൈബർ കൂടുതലാണ്.

ഗ്ലൈസമിക് ഇൻഡക്സ്-രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്ന കാർബോഹൈഡ്രേറ്റുകൾ എത്ര വേഗത്തിൽ രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുവെന്നതിന്റെ അളവാണ് ഇത്. ഗ്ലൈസമിക് അളവ് കൂടുതൽ ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഇത് ശരീരഭാരം കൂട്ടുകയും ചെയ്യും. കുത്തരിയിലും ശുദ്ധീകരിക്കാത്ത ഗോതമ്പിനും ഗ്ലൈസമിക് ഇൻഡക്സ് കുറവാണ്.

പ്രോട്ടീൻ- ചോറിലും ചപ്പാത്തിയിലും പ്രോട്ടീൻ ഉണ്ടെങ്കിലും കുത്തരിയിലും ശുദ്ധീകരിക്കാത്ത ഗോതമ്പിലുമാണ് ഇവ കൂടുതൽ.

ഇനി ഏത് തിരഞ്ഞെടുക്കും?

ചപ്പാത്തിയാണെങ്കിലും ചോറ് ആണെങ്കിലും ഫൈബറും വിറ്റാമിനും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ എപ്പോഴും കുത്തരിച്ചോറും ശുദ്ധീകരിക്കാത്ത ഗോതമ്പും തിരഞ്ഞെടുക്കാം

കുറഞ്ഞ അളവിൽ കഴിക്കാം-ഇവ രണ്ടാണെങ്കിലും കൃത്യമായ അളവിൽ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം. ഏത് ഭക്ഷണവും അമിതമായി കഴിക്കുന്നത് തടി കുറക്കാനുള്ള നിങ്ങളുടെ ശ്രമത്തെ തിരിച്ചടിക്കാം.

ഡയറ്റിൽ കൃത്യത വേണം-തടി കുറക്കാനുള്ള ശ്രമത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് ഡയറ്റിൽ തന്നെയാണ്. പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങൾ എപ്പോഴും ഡയറ്റിൽ ഉൾപ്പെടുത്തണം. പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ എന്നിവയെല്ലാം ഡയറ്റിൽ വേണം.

ശരീരപ്രകൃതം അനുസരിച്ച് തിരഞ്ഞെടുക്കാം

ഓരോരുത്തരുടേയും ശരീരപ്രകൃതവും ആരോഗ്യസ്ഥിതിയും അനുസരിച്ചായിരിക്കണം ഡയറ്റ് തിരഞ്ഞെടുക്കാൻ. നിങ്ങൾ പ്രമേഹം ഉള്ള വ്യക്തിയാണെങ്കിൽ കുത്തരിച്ചോറും ശുദ്ധീകരിക്കാത്ത ഗോതമ്പിം തിരഞ്ഞെടുക്കാം.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+