Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊണ്ണത്തടിയും കുടവയറുമെല്ലാം പിടിച്ചുകെട്ടാം; രാവിലെ ഈ ഡയറ്റ് തിരഞ്ഞെടുക്കൂ, ഫലം ഉറപ്പ്

പൊണ്ണത്തടിയും വയറുമെല്ലാം കുറക്കണമെങ്കിൽ കഴിക്കുന്നതും കുടിക്കുന്നതും വ്യായാമം ചെയ്യുന്നതും മുതൽ പ്രഭാത ദിനചര്യയിൽ വരെ അതീവ കൃത്യത പുലർത്തേണ്ടതുണ്ട്. അതിൽ തന്നെ ഏറ്റവും പ്രധാനമാണ് ശരീരത്തിൽ ശരിയായ അളവിൽ വെള്ളം എത്തുന്നുണ്ടെന്നത്. നന്നായി വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കാനും വിശപ്പ് അകറ്റാനും നിങ്ങളെ സഹായിക്കും.

നിർജ്ജലീകരണം പലപ്പോഴും വിശപ്പാണെന്ന് തെറ്റിധരിച്ചേക്കാം. ഇത് ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതിന് കാരണവുമായേക്കാം. അതുകൊണ്ട് തന്നെ വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് കലോറി ഉപയോഗം നിയന്ത്രിക്കാനും സഹായിക്കുന്നു. രാവിലെ കാപ്പിയോ ചായയോ കുടിക്കുന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഇനി മുതൽ ആ ശീലവും മാറ്റാം. പകരം ഗ്രീൻ ടീ രാവിലെ തിരഞ്ഞെടുക്കാം. കാരണം ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിൻസ് എന്ന ആന്റി ഓക്സിഡന്റ് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും, പ്രത്യേകിച്ച് വയറിലെ. മെറ്റബോളിസം വർധിപ്പിക്കാനും ഇത് നല്ലതാണ്.

weight

അതുപോലെ തന്നെ പ്രഭാത ഭക്ഷണവും ഒരുകാരണവശാലും ഒഴിവാക്കരുത് കേട്ടോ. പ്രത്യേകിച്ച് വയറ് കുറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ. ഓട്സ് പോലുള്ള ഭക്ഷണം രാവിലെ തിരഞ്ഞെടുക്കാം. തലേന്ന് വെള്ളത്തിൽ തുതിർത്ത് വെച്ച് ഓട്സ് കുടിക്കാം. ചിയ വിത്തുകളും പഴങ്ങളും ഇതിൽ ചേർക്കാം. അല്ലെങ്കിൽ വേവിച്ച മുട്ട പോലുള്ള പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കാം.പ്രോട്ടീനും ഫൈബറും അടങ്ങിയ പ്രഭാതഭക്ഷണം കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനും അമിതമായി ഭക്ഷണം കഴിക്കാനുള്ള ചിന്ത ഇല്ലാതാക്കുകയും ചെയ്യുന്നു.

നാരുകളുടെ ഉറവിടങ്ങളായ ഹോൾ ഗ്രെയിൻസ്, പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ എന്നിവ തിരഞ്ഞെടുക്കാം.ഫൈബർ ആരോഗ്യകരമായ ദഹനത്തിന് സഹായിക്കുന്നു. കൂടാതെ അടിവയറ്റിലെ കൊഴുപ്പും കുറക്കും.മുട്ട, ഗ്രീക്ക് തൈര് അല്ലെങ്കിൽ പ്രോട്ടീൻ സ്മൂത്തികൾ പോലുള്ള ഭക്ഷണങ്ങളും രാവിലെ കഴിക്കുന്നത് നല്ലതാണ്.പ്രോട്ടീൻ കത്തിക്കാൻ കൂടുതൽ ഊർജം ആവശ്യമാണ്, ഇത് കലോറി എരിച്ചുകളയാനും ദിവസം മുഴുവൻ വയർ നിറഞ്ഞിരിക്കുന്നതായി തോന്നാനും സഹായിക്കും. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ഉപാപചയം വർധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യും.

ഇങ്ങനെയൊക്കെ ആണെങ്കിലും പൊണ്ണത്തടി നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ തീർച്ചയായും വിദഗ്ദോപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഡയറ്റ് തിരഞ്ഞെടുക്കാം. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ കലോറികൾ എത്രയെന്ന് അറിഞ്ഞ് ഭക്ഷണം തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. അതോടൊപ്പം കൃത്യമായ വ്യായാമവും ഉറപ്പാക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+