ഒരു ദിവസം ഇടവിട്ട് ജാതിക്കപ്പൊടി ഇങ്ങനെയൊന്ന് ഉപയോഗിച്ച് നോക്കൂ; ചാടിയ വയറും കുറയും ഷേയ്പ്പുമാകും
ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് വയർ ചാടുന്നത്. എന്തൊക്കെ ചെയ്തിട്ടും പരിഹാരമാകാത്ത ആശങ്കയിലാണ് നിങ്ങളെങ്കിൽ ഇനി പറയുന്ന രീതി ഒന്ന് പരീക്ഷിച്ചുനോക്കു. വിഭവങ്ങൾക്കും പാനീയങ്ങൾക്കും രുചി കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് ജാതിക്ക. എന്നാൽ ശരീര ഭാരം കുറയ്ക്കാൻ ജാതിക്ക സഹായിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ?
ജാതിക്കക്ക് ഒരുപാട് ഔഷധ ഗുണങ്ങളുണ്ട്. ഇത് മെറ്റാ ബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും, അനാവശ്യമായ ആസക്തികളിൽ നിന്ന് അകറ്റിനിർത്താൻ ഇവയ്ക്ക് സാധിക്കും. ഇതിൽ ധാരാളം നാര് അടങ്ങിയിട്ടുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിൽ അര ടീസ്പൂൺ അല്ലെങ്കിൽ ഒരു നുള്ള് ജാതിക്കപ്പൊടി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

ജാതിക്ക ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം:
ജാതിക്ക നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെ ഇല്ലാതാക്കുന്നു. കൂടാതെ മെറ്റാ ബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ദഹന ഗുണങ്ങളുണ്ട്. അത് വഴി ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു,.
നല്ല ഉറക്കം നൽകും: ജാതിക്ക നിങ്ങൾക്ക് നല്ല ഉറക്കം നൽകുന്നു. നിങ്ങൾക്ക് ഉറക്കുറവ് ഉണ്ടെങ്കിൽ ജാതിക്ക ഉപയോഗിക്കാം. നല്ല ഉറക്കം ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്.
സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കുന്നു: ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ സമ്മർദ്ദം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ജാതിക്കയിൽ ധാരാളമായി ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ ഓക്സിഡേറ്റീവ് സ്ട്രെസ് തടയാൻ സഹായിക്കുന്നു. കോശങ്ങൾ അമിതമായി സമ്മർദ്ദം അനുഭവിക്കുമ്പോൾ അത് പൊണ്ണത്തടിയിലേക്ക് നയിക്കും.
ജാതിക്കയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ വയർ നിറഞ്ഞതായി തോന്നിപ്പിക്കു, ദഹനത്തിനും സഹായിക്കും. USDA ഡാറ്റ പ്രകാരം, 100 ഗ്രാം ജയ്ഫാലിൽ 21 ഗ്രാം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്.
ജാതിക്ക നാരുകളുടെ മികച്ച ഉറവിടമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നല്ലൊരു മാർഗമാണ്. എന്നാലും ഇത് ഉയർന്ന പൂരിത കൊഴുപ്പാണ്. അമിതമായാൽ ഇത് ദോഷം ചെയ്യും












Click it and Unblock the Notifications