Get Updates
Get notified of breaking news, exclusive insights, and must-see stories!

വണ്ണം വെച്ച്, വയർചാടിയോ? ഈ 4 ബെഡ്ടൈം ചായകളിൽ ഏതെങ്കിലും ഒന്ന് സ്ഥിരമായി കുടിച്ചോളൂ

നിങ്ങൾ അമിതവണ്ണവും ചാടിയ വയറും കുറയ്ക്കാൻ ശ്രമിക്കുകയാണോ? എന്നാൽ വളരെ എളുപ്പമുള്ള ഒരു വഴിയാണ് ഇവിടെ പറയുന്നത്. ഉറങ്ങുന്നതിന് മുമ്പ് ഇനി പറയുന്ന 5 ഹെർബൽ ചായകളിൽ ഏതെങ്കിലും ഒരു ചായ പതിവായി കുടിച്ചാൽ വണ്ണവും വയറും കുറയും. ഉറങ്ങുന്നതിനുമുമ്പ് കഴിക്കുന്ന ഹെർബൽ ചായയ്ക്ക് മനസ്സിനെ ശാന്തമാക്കാനും മികച്ച ഉറക്കം നൽകാനും സാധിക്കും.

ഇവ രണ്ടും ശരീരഭാരം നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. കാറ്റെച്ചിൻസ് പോലുള്ള ഫ്ലേവനോയ്ഡുകളാൽ സമ്പന്നമായ ഹെർബൽ ടീ, മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് കൂടുതൽ കാര്യക്ഷമമായി തകർക്കാൻ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, ചായയിൽ അടങ്ങിയിരിക്കുന്ന കഫീൻ ഊർജത്തിൻ്റെ അളവ് വർദ്ധിപ്പിക്കുകയും കലോറി എരിയിക്കുന്ന നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യും.

tip

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഹെർബൽ ചായകൾ

കറുവപ്പട്ട ചായ:

മെറ്റബോളിസം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ഈ ചായ സഹായിക്കുന്നതാണ്. കറുവപ്പട്ട ഒരു പ്രകൃതിദത്ത ആന്റി - ഇൻഫ്ലമേറ്ററി ഏജന്റാണ്. ഇത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. കറുവപ്പട്ട ചായ കൊഴുപ്പ് കുറയ്ക്കാനും അരക്കെട്ട് കുറയ്ക്കാനും സഹായിക്കുന്നു.

ലാവെൻഡർ ടീ:

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ലാവെൻഡർ ടീ ഒരു മികച്ച തിരഞ്ഞെടുപ്പാണ്. ഉറങ്ങുന്നതിനുമുമ്പ് ലാവെൻഡർ ചായ കുടിക്കുന്നത് ഈ ആവശ്യത്തിനുള്ള ഏറ്റവും മികച്ച ചായകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, നിങ്ങൾക്ക് ലഭിക്കുന്ന ഉറക്കത്തിൻ്റെ ഗുണനിലവാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാൻ പ്രധാനമായും വേണ്ടുന്ന ഒന്നാണ് ഉറക്കം.

ഗ്രീൻ ടീ:

മെറ്റബോളിസത്തെ വർധിപ്പിക്കുന്ന കാറ്റെച്ചിൻ കണ്ടന്റിന് പേരുകേട്ട ഗ്രീൻ ടീ, വിശപ്പ് അടിച്ചമർത്തുക മാത്രമല്ല, കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ആൻറി -ഇൻഫ്ലമേറ്ററിയായി പ്രവർത്തിന്നു.

ചമോമൈൽ ചായ:

തടി കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചായ ആണ് ചമോമൈൽ ചായ. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, വയറുവേദന, ദഹനക്കേട്, ​ഗ്യാസ് തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരമാണ്.

എന്നിരുന്നാലും, ചായ മാത്രം കുടിച്ച് ശരീരഭാരം കുറയ്ക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്; സമീകൃതാഹാരവും ക്രമമായ വ്യായാമവും ഇതോടൊപ്പം പിന്തുടരുക. ശരീരഭാരം കുറയ്ക്കാൻ മുകളിൽ പറഞ്ഞ ചായകൾ സഹായിക്കുമെങ്കിലും, മിതത്വം പാലിക്കുന്നത് പരമപ്രധാനമാണ്.

ഹെർബൽ ടീ അമിതമായി കഴിക്കുന്നത് നിർജ്ജലീകരണം, ദഹനപ്രശ്നങ്ങൾ, ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ തുടങ്ങിയ പ്രതികൂല ഫലങ്ങൾക്ക് ഇടയാക്കും. നിങ്ങളുടെ ഡയറ്റിൽ‌ സ്ഥിരമായി ഉപയോ​ഗിക്കുമ്പോൾ വിദ​ഗ്ദരുമായ ചർച്ച ചെയ്യേണ്ടത് ആവശ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+